കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലയൂട്ടൽ വിവാദം; ഇതൊക്കെ വെറും പ്രദര്‍ശനമല്ലേ എന്ന് ചോദിക്കുന്നവരോട്, ഒരു അമ്മ പറയുന്നു...

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഗൃഹലക്ഷ്മിയിലെ മുലയൂട്ടൽ മുഖചിത്രം വിവാദങ്ങളിലേക്ക് | Oneindia Malayalam

അമ്മ തന്റെ കുഞ്ഞിന് മുലയൂട്ടുന്ന ഫോട്ടോ ഗൃഹലക്ഷ്മി കവർ ഫോട്ടോായി വന്നതോടെ അനുകൂലിച്ചും പ്രികൂലിച്ചും നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയിയിൽ വരുന്നത്. തുറിച്ച് നോക്കരുത് ഞങ്ങൽക്ക് മുലയൂട്ടണം എന്ന ക്യാപ്ഷനോടെയായിരുന്നു ഫോട്ടോ. ഇത് ഗൃഹലക്ഷ്മിയുടെ കച്ചവട തന്ത്രമാണെന്നും പലരും വിമർശിക്കുന്നുണ്ട്. എന്നാൽ ഇത് ഒരു മുന്നേറ്റമാണെന്ന വാദവുമായി നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.

എന്‍റെ കുഞ്ഞിനു മുലകുടിക്കാന്‍ തുറന്ന മാറിടം കൊടുത്ത 'പ്രദര്‍ശന വസ്തുവായ അമ്മയാണ് ഞാനും എന്ന കാപ്ഷനോടെ ദീപ പ്രവീൺ എന്ന യുവതിയും തന്റെ ചില അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നു. അഭിമാനത്തോടെ പറയുന്നു ഓരോ തവണ കൃത്യമായി ലാച്ചു ചെയ്തുമുല കുടിച്ചു കഴിഞ്ഞു എന്‍റെ കുഞ്ഞാവ സംതൃപ്തമായി ഉറങ്ങുന്നതിനോളം സന്തോഷം മറ്റൊന്നിനും ആ ദിവസങ്ങളില്‍ തരാന്‍ കഴിഞ്ഞിട്ടില്ല. ഇതൊക്കെ വെറും പ്രദര്‍ശനമല്ലേ എന്ന് ചോദിക്കുന്നവരോട് എന്‍റെ മുലയൂട്ടല്‍ കാലത്തിലെയ്ക് ഒന്നു വരൂ...ചിലത് പറയാനുണ്ട്. എന്ന് വ്യക്തമാക്കികൊണ്ടാണ് ദീപ മുന്നോട്ട് വന്നിരിക്കുന്നത്.

പ്രസവ ദിവസം സംഭവിച്ചത്

പ്രസവ ദിവസം സംഭവിച്ചത്

ഒരു എമര്‍ജന്‍സി സി സെക്ഷനു ശേഷം ഏതാണ്ട് രണ്ടു മണികൂര്‍ (കാലിലെ മരപ്പു മാറുന്ന സമയം) കഴിഞ്ഞു നടന്നു വാര്‍ഡില്‍ എനിക്കായി തന്ന ബെഡില്‍ ചെന്ന് കിടക്കുമ്പോള്‍, അടുത്ത തൊട്ടിലില്‍ എന്നെ നോക്കി അവന്‍ കിടക്കുന്നു. എന്‍റെ കുഞ്ഞ്. ആ മുറിയില്‍ അവനും ഞാനും മാത്രം. സന്ദര്‍ശന സമയം കഴിഞ്ഞതിനാല്‍ അവന്‍റെ അച്ഛന്‍ പോയിരുന്നു. ഏറെ ശ്രമപ്പെട്ട്‌ അവനെ എടുക്കുന്ന സമയംകൊണ്ട് നേഴ്സ് എത്തി. 'ഫീഡ് ചെയ്യൂ' അവര്‍ പറഞ്ഞു.

തുണികൊണ്ട് മറച്ചതിന് ശകാരം

തുണികൊണ്ട് മറച്ചതിന് ശകാരം

അടുത്തു കിടന്ന തുണി കഷണം എടുത്തു എന്റെ ശരീരം മുഴുവന്‍ മൂടി, മണികൂറുകള്‍ പ്രായമുള്ള അവനെയും മൂടാന്‍ നോക്കിയപ്പോള്‍ നേഴ്സ് ശകാരിച്ചു.'നിങ്ങള്‍ എന്താ ഈ ചെയ്യുന്നേ കുട്ടി ശരിയായി ലാച്ചു ചെയ്യുന്നോ എന്ന് അറിയണ്ടേ???' എന്നിട്ട് കുട്ടിയേ എങ്ങനെ ശരിയായി മുലയൂട്ടാം എന്ന് പറഞ്ഞു ചില പോസിഷനുകള്‍ കാണിച്ചു തന്നെന്ന് ദീപ പറയുന്നു.

മുയൂട്ടൽ ബലികേറാ മലയായി

മുയൂട്ടൽ ബലികേറാ മലയായി

സര്‍ജറിയുടെ ക്ഷീണം, കരയുന്ന കുഞ്ഞു, സഹായത്തിനു ആരുമിലാത്ത ഒരു അപരിചിത നഗരത്തില്‍ ഇങ്ങനെ ഒരു അവസരത്തില്‍ ഒറ്റക്കായ സങ്കട്ടം. തുറന്ന മാറ് സങ്കടം അല്ലാതെ പാല് ചുരത്തിയില്ല. അത് മാനസികവും ശാരീരികവുമായ ഒരു വലിയ യുദ്ധത്തിന്റെ തുടക്കമാണ് എന്ന് അന്നറിഞ്ഞില്ല. സിസേറിയനു ശേഷമുള്ള റിക്കവറി താരതമ്യേന എളുപ്പമായിരുന്നു എങ്കിലും മുലയൂട്ടല്‍ മാത്രം ഒരു ബാലികേറ മലയായെന്നും ദീപ പറയുന്നു.

മുലയൂട്ടുമ്പോൾ മാറ് മറയ്ക്കണം

മുലയൂട്ടുമ്പോൾ മാറ് മറയ്ക്കണം

ഇവിടെ (UK) അമ്മയും കുഞ്ഞും പൂര്‍ണമ്മായി സ്വയം പര്യാപ്തരാകും വരെ നമ്മളെ സഹായിക്കാന്‍ മിഡ്വൈഫ്‌ വരും. അമ്മ കൂടെ ഉണ്ടായിരുന്നത് കൊണ്ട് പറഞ്ഞു തന്നതും പഠിപ്പി ച്ചതും മുലയൂട്ടുമ്പോൾ മാറ് മറയ്ക്കണം എന്ന് തന്നെയായിരുന്നു. എന്നാൽ കുഞ്ഞു പലപ്പോഴും ഫീഡ് ചെയ്യുമ്പോൾ മുഖം മാറിൽ ഇട്ടു അടിച്ചു അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ടിരുന്നു. പിന്നീട് അവനെ അടിമുടി കീഴടക്കിയ എസ്സ്‌മയുടെ തുടക്കമായിരുന്നു അതെന്നു ഞങ്ങൾ അന്നറിഞ്ഞില്ല.

ആറ് മാസം മുലപ്പാൽ മാത്രം

ആറ് മാസം മുലപ്പാൽ മാത്രം

പിന്നീട് ഡോക്ടറെ കണ്ടപ്പോൾ അവനു അലർജി ടെൻഡസികളും കണ്ടെത്തി, 6 മാസം നിർബന്ധമായും മുലപ്പാൽ മാത്രം. അത് അവനു വിശപ്പിനു മാത്രന്റെ നെഞ്ചോട് പറ്റി കിടന്നു പാൽ നുണയുന്നതായിരുന്നു. എന്നാൽ വായിലും കുരുക്കൾ ഉള്ളതിനാല് മാറാസകലം മുഖമിട്ടു ഉരുട്ടും. (പിന്നീട് മനസിലായി ആ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ അമ്മമാരോട് സംവദിക്കുന്നതും സങ്കടം പറയുന്നതും അങ്ങനെയാണെന്നു ) ആറു മാസം കഴിഞ്ഞിട്ടും മോന്റെ സ്ഥിതി മെച്ചപ്പെട്ടില്ല. ഫലം ഏതാണ്ട് മിക്കവാറും സമയം അവൻ എന്റെ ശരീരത്തോട് ചേർന്നിരുന്നു.

പുറത്തുപോകുമ്പോഴായിരുന്നു പ്രശ്നം

പുറത്തുപോകുമ്പോഴായിരുന്നു പ്രശ്നം

പുറത്തു പോകുമ്പോൾ ആയിരുന്നു ഏറ്റവും കഷ്ട്ടം, സീസൺ മാറുന്നതിനു അനുസരിച്ചു വരുന്ന എൻവിറോണ്മെന്റല് പൊല്യൂട്ടൻറ്സ്, മണങ്ങൾ എന്ന് തുടങ്ങി ഇനിയും അറിയാൻ കഴിയാത്ത എന്തൊക്കയോ അവന്റെ എക്സമയുടെ ആക്കം കൂട്ടി. അപ്പോൾ ആ കുഞ്ഞു മനസ്സിന്റെ സ്ട്രെസ്സും. അപ്പൊ സ്ഥലകാലങ്ങൾ അറിയാത്ത അവൻ എന്റെ നെഞ്ചു തിരയാൻ തുടങ്ങും.

ശ്വാസത്തിനുണ്ടിയുള്ള യുദ്ധം

ശ്വാസത്തിനുണ്ടിയുള്ള യുദ്ധം

ഷാളും എക്സ്ട്രാ ജമ്പറും ഇട്ടു അവനെ പൊതിഞ്ഞു കാറിന്റെ സുരക്ഷിതത്വവം (?) തുടങ്ങി ആരോ ഉപയോഗിച്ചു ശേഷം കൃത്യമായി ക്ലീൻ ചെയ്യാത്ത പബ്ലിക് ടോയ്‌ലറ്റ് വരെ തിരഞ്ഞു ഓടാൻ തുടങ്ങും. ആ ഓട്ടത്തിനിടയിലും മുഖം മൂടിയ തുണി വലിച്ചു മാറ്റി ശുദ്ധവായുവിനായി എന്റെ കുഞ്ഞു ഞാനുമായി യുദ്ധത്തിലാവും.

ആ അവകാശത്തിന്മേൽ തുണിയിട്ട് മറക്കാനാകില്ല

ആ അവകാശത്തിന്മേൽ തുണിയിട്ട് മറക്കാനാകില്ല

ആ ഓട്ടത്തിനിടയിൽ ഒരു ദിവസം ഞാൻ ഉറപ്പിച്ചു. എനിക്ക് വലുത് എന്റെ കുഞ്ഞിന്റെ വിശപ്പാണ്. അവനു കുറച്ചെങ്കിലും ആശ്വാസമാണ്. ഡോക്ടർ അനുശാസിക്കുന്ന രീതിയിൽ വായു സഞ്ചാരത്തോടെ അവന്റെ ഭക്ഷണം കഴിക്കുക എന്നതാണ്.നചെറിയ കുഞ്ഞുങ്ങള്‍ക്കും ഭക്ഷണത്തിനും അത് ഡൈജിനിറ്റിയോടെ കഴിക്കാനുമുള്ള അവകാശമുണ്ട്‌. അത് ഒരിക്കലും പബ്ലിക്ക് ടോയിലല്ല. വായും മുഖം കണ്ണും തുണിയിട്ട് മൂടി ശ്വാസംമുട്ടിയല്ല. അവനു ഏറ്റവും സുരക്ഷിതവും സന്തോഷവുമായ രീതിയില്‍അവന്‍അവന്റെ ഭക്ഷണം കഴിക്കണം. അത് അവന്റെ അവകാശമാണ്. ആ അവകാശത്തിനു മേല്‍ തുണിയിട്ട് മറയ്ക്കാന്‍ 'അമ്മ' യെങ്കിലും എനിക്കെന്തവകാശം?

നല്ല നടപ്പു നിർദേശങ്ങളെ പെട്ടെന്ന് മറികടക്കാനാകില്ല

നല്ല നടപ്പു നിർദേശങ്ങളെ പെട്ടെന്ന് മറികടക്കാനാകില്ല

ആ തിരിച്ചറിവില്‍ കുഞ്ഞിനേയും പൊതിഞ്ഞുള്ള എന്റെ ഓട്ടം ഞാന്‍ നിറുത്തി. മോന്‍ കരഞ്ഞു തുടങ്ങിയാല്‍ കഴിയുന്നതും ഒരു ഒഴിഞ്ഞ കോൺ കിട്ടുമെങ്കില്‍ അത് ഒരു പൊതുസ്ഥലം ആണെങ്കില്‍ പോലും അവിടെ മാറിയിരുന്നു അവനു അവന്‍റെ ഭക്ഷണം കൊടുത്തു തുടങ്ങി. എന്നാല്‍ ആദ്യം ഒന്നും അതൊട്ടും എളുപ്പമായിരുന്നില്ല. നാം വളരുന്നതിനൊപ്പം നമ്മുടെതായി വളരുന്ന എത്ര എത്ര നല്ല നടപ്പു മാര്‍ഗ്ഗനിര്‍ദേശങ്ങള്‍. അതില്‍ നിന്നു ഒരമ്മ മാറി നടക്കാന്‍ ആഗ്രഹിച്ചാലും അവളിലെ സത്രീ പറഞ്ഞു പഠിപ്പിക്കപ്പെട്ട നാട്ടു നടപ്പുകളെ കുറിച്ചു ഓര്‍മ്മിപ്പിച്ചു കൊണ്ടെയിരികുമെന്നും ദീപ പറയുന്നു.

യുകെ അമ്മമാരോട് ഒപ്പം നിന്നു

യുകെ അമ്മമാരോട് ഒപ്പം നിന്നു

തുടർന്ന് യുകെ അമ്മമാരോട് ഒപ്പം നിന്ന കാര്യവും ദീപ പങ്കുവെച്ചു. കുഞ്ഞിനു പാലുകൊടുത്തു കൊണ്ടിരുന്നപ്പോള്‍ ആ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഒരു അരികിലേയ്ക് സാധനം എടുക്കാന്‍ വന്ന യുവാവ്, അത് കണ്ടു ഏറ്റവും സ്വാഭാവികമായി തിരിഞ്ഞു നടക്കും മുന്‍പ് പറഞ്ഞു. 'പ്ലീസ് കംഫര്‌ട്ടബിൾ' ..എനിക്ക് ഒരു മോനുണ്ട്‌.... മറ്റൊരിക്കല്‍ പ്രായമായ അമ്മമാരുടെ ഒരു ചെറിയ കൂട്ടം അടുത്തു വന്നിരുന്നു വിശേഷങ്ങള്‍ പറഞ്ഞു..മോനെ കൈയില്‍ വാങ്ങി പുറത്തു കൊട്ടി ലാളിച്ചു. പിന്നെ അടുത്തിരുന്നു ഫീഡ് ചെയ്തിരുന്ന പെണ്‍കുട്ടി അവളുടെ കോളേജ് വിശേഷങ്ങള്‍ പറഞ്ഞ കാര്യവും ദീപ ഓർമ്മിക്കുന്നു.

ചിലർ തുറിച്ചു നോക്കി... അവർ നമ്മുടെ കരക്കാർ...

ചിലർ തുറിച്ചു നോക്കി... അവർ നമ്മുടെ കരക്കാർ...

അവരൊക്കെ കുഞ്ഞിന്റെ വിശപ്പു മാറ്റല്‍ എന്നത് ഏറ്റവും സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമെന്ന് എന്നെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. അവരുടെ പ്രവൃത്തികളിലൂടെ. എങ്കിലും അപൂർവമായ തുറിച്ചും ഒളിഞ്ഞും നോട്ടങ്ങൾ ഇല്ലാതെയിരുന്നില്ല. നഴ്സിംഗ് സ്പെഷ്യൽ ലൂസ് ടോപ്പുകളോ അതുപോലെ ഉള്ള വസ്ത്രങ്ങളോ മിക്കപ്പോഴും ഉപയോഗിച്ചിട്ടും കടന്നു പോകുന്ന ആളുകളിൽ ചിലർ മാത്രം എന്തോ അരുതാഴിക കാണുമ്പോലെ തിരിഞ്ഞു നോക്കി. സങ്കടകരമായ വസ്തുത പലപ്പോഴും ആ തിരിഞ്ഞു നോട്ടക്കാർ നമ്മുടെ തന്നെ 'കരക്കാരായിരുന്നു' എന്നും കുറിക്കട്ടെ.

സ്വന്തം കുഞ്ഞുങ്ങൾക്ക് ചെവിയോർക്കണം

സ്വന്തം കുഞ്ഞുങ്ങൾക്ക് ചെവിയോർക്കണം

3 വര്‍ഷങ്ങള്‍ കടന്നു പോയതിനു ശേഷം ഇപ്പോള്‍ അമ്മമാരായവരോടും ഇനി അമ്മമാരാകാന്‍ ഇരികുന്നവരോടും ഒരു സഹയാത്രിക എന്ന നിലയില്‍ പറയുന്നത്. പുറമെയുള്ള ശബ്ദങ്ങല്‍ക്കല്ല മറിച്ചു നിങ്ങളുടെ കൈക്കുള്ളില്‍ ഇരിക്കുന്ന സ്വന്തം കുഞ്ഞിന്റെ ആവശ്യങ്ങള്‍ക്ക് ചെവിയോര്‍ക്കുക.

ബഹുമാനിക്കുകയും അംഗീകരിക്കുകയും വേണം

ആ കുഞ്ഞിനു എന്താണ് ഉചിതമായത് എന്ന് അവനെ/ അവളെ നോക്കുന്ന ഡോക്ടര്‍ പറയുന്നത് അനുസരിക്കുക. ഭക്ഷണം അത് അവര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ ആസ്വദിക്കാന്‍ അനുവദിക്കുക അത് അവരുടെ അവകാശമാണ്. ഏറ്റവും ഒടുവില്‍ ഒരമ്മയുടെ ഇത്തിരി തുറന്നിരിക്കുന്ന മാറിടത്തിലെ തൊലി അപരന് കണ്ണുകൊണ്ട് ആസ്വദിക്കാനുള്ള ഇടമല്ല, മറ്റൊരുവന് കുറ്റപ്പെടുത്തലിന്റെ പോസ്റ്റര്‍ ഒട്ടിക്കാനുള്ള ഇടവുമല്ല. അത് വരുടെ ശരീരമാണ് അവരുടെ സ്വകാര്യ സ്പെസാണ്. അവരെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യൂ എന്ന് പറഞ്ഞികൊണ്ടാണ് ദീപ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ശരീരാവയവം തുറന്നു കാട്ടുന്നതിൽ എന്താണിത്ര മഹത്വമുള്ളത്? ഇത് പ്രശസ്തയാകാനുള്ള തത്രപ്പാട് മാത്രം...ശരീരാവയവം തുറന്നു കാട്ടുന്നതിൽ എന്താണിത്ര മഹത്വമുള്ളത്? ഇത് പ്രശസ്തയാകാനുള്ള തത്രപ്പാട് മാത്രം...

ബലൂണിൽ പുരുഷബീജം നിറച്ച് പെൺകുട്ടിയുടെ ദേഹത്തെറിഞ്ഞ് ഹോളി കളി, വിദ്യാർഥിനിയുടെ പോസ്റ്റ് വൈറലാകുന്നുബലൂണിൽ പുരുഷബീജം നിറച്ച് പെൺകുട്ടിയുടെ ദേഹത്തെറിഞ്ഞ് ഹോളി കളി, വിദ്യാർഥിനിയുടെ പോസ്റ്റ് വൈറലാകുന്നു

English summary
Deepa Praveen's facebook post about Grihalakshmi's cover photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X