കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃപുരയിൽ ഇടതുപക്ഷത്തിന് ലഭിച്ചത് 45.6 ശതമാനം വോട്ട്; പക്ഷേ... ബിജെപി ജയിച്ചത് ദേശാഭിമാനി അറിഞ്ഞില്ല?

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഇരുപത്തഞ്ച് വർഷമായി ത്രിപുര അടക്കിഭരിച്ച ഇടതുപക്ഷത്തിന് വൻ അടിയായിരുന്നു 2018 ലെ നിയമസഭ തിര‍ഞ്ഞെടുപ്പിന് ലഭിച്ചത്. ഇതുവരെ ഒരു മണ്ഡലത്തിൽ പോലും ജയിക്കാതിരുന്ന ബിജെപി ഭരണം കൈയ്യാളുന്ന തലത്തിലേക്കാണ് തിരഞ്ഞെടുപ്പ് കൊണ്ടെത്തിച്ചത്. എന്നിട്ടും ബിജെപി എന്ന ഒരു വാക്ക് പേലും ദേശാഭിമാനിയുടെ മുൻപേജിൽ കാണാനില്ല.

രണ്ട് മുൻ പേജുകളാണ് സോഷ്യൽ മീഡിയയിൽ പ്രരിക്കുന്നത്. ഒരു പേജിൽ ത്രിപുരയിൽ ബിജെപി, നാഗാലാൻറിലും മേഘാലയിൽ തൂക്കുസഭ എന്നു ഒഴുക്കൻ മട്ടിലും മറ്റേതിൽ ഇതുമുന്നണിക്ക് 45.6 ശതമാനം വോട്ട് എന്നുമാണ് ലീഡ് കൊടുത്തിരിക്കുന്നത്. രണ്ടും കണ്ണൂർ എഡിഷൻ എന്നു പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ത്രിപുരയിൽ ബിജെപി അധികാരത്തിൽ

ത്രിപുരയിൽ ബിജെപി അധികാരത്തിൽ

ത്രിപുരയിൽ ബിജെപി അധികാരം പിടിച്ചെടുത്തു എന്ന കാര്യം ദേശാഭിമാനി അറിഞ്ഞ മട്ടില്ലെന്നാണ് വിമർശകരുടെ ആക്ഷേപം. കഴിഞ്ഞ ലേകസഭ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരം പിടിച്ചെടുത്തപ്പോഴും കേരളത്തിൽ കോൺഗ്രസിന്റെ രണ്ട് സീറ്റ് ഇടതുപക്ഷം പിടിച്ചെടുത്തുവെന്നായിരുന്നു ദേശാഭിമാനിയുടെ തലക്കെട്ട്. ഇതും വിമർശകർ ചൂണ്ടികാട്ടുന്നു.

പ്രതീക്ഷയ്ക്ക് വകയുണ്ട്

പ്രതീക്ഷയ്ക്ക് വകയുണ്ട്

എന്നാൽ ത്രിപുരയില്‍ ബിജെപിയോട് തോറ്റെങ്കിലും വോട്ടുശതമാനത്തില്‍ സിപിഐഎമ്മിന് വന്‍ ക്ഷീണം സഭവിച്ചിട്ടില്ല. കാല്‍ നൂറ്റാണ്ട് നീണ്ട ഇടതു ഭരണം അവസാനിച്ച പാര്‍ട്ടിക്ക് ആശ്വസിക്കാനുള്ള വകനല്‍കുന്നതാണ് വോട്ടിംഗ് ശതമാനത്തിലെ കണക്കുകള്‍.

വോട്ട് ശതമാനത്തിൽ നേരിയ ഇടിവ് മാത്രം

വോട്ട് ശതമാനത്തിൽ നേരിയ ഇടിവ് മാത്രം

നാല്‍പത്തിയൊന്ന് സീറ്റ് നേടിയ ബിജെപിക്ക് 42.4 ശതമാനമാണ് വോട്ടുലഭിച്ചത്. അതേ സമയം സിപിഐഎമ്മിന് 43.2 ശതമാനം വോട്ടുകള്‍ നേടാനായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഐഎം നേടിയ 48.11 ശതമാനത്തില്‍ നിന്നും നേരിയ ഇടിവാണ് ഇത്തവണ ഉണ്ടായത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

കോൺഗ്രസിന് വൻ തിരിച്ചടി

കോൺഗ്രസിന് വൻ തിരിച്ചടി

കോണ്‍ഗ്രസിനാകട്ടെ വന്‍ തിരിച്ചടിയും ഈ തെരഞ്ഞെടുപ്പ് സമ്മാനിച്ചു. കഴിഞ്ഞ തവണ 36.53 ശതമാനം വോട്ടുനേടിയ കോണ്‍ഗ്രസ് ഇത്തവണ 1.8ശതമാനത്തില്‍ ഒതുങ്ങിപ്പോയി. 0.46 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ഐപിഎഫ്ടി ഇത്തവണ ബിജെപിയുമായി സഖ്യമുണ്ടാക്കി 7.9ശതമാനത്തോളം വോട്ടും നേടി എന്നതും ശ്രദ്ധേയമായ കാര്യമാണ്.

വൻ നേട്ടം ബിജെപിക്ക് തന്നെ

വൻ നേട്ടം ബിജെപിക്ക് തന്നെ

എങ്കിലും ബിജെപിയുടെ വളര്‍ച്ചയാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടേണ്ടത്. 2013ലെ തെരഞ്ഞെടുപ്പില്‍ 1.54ശതമാനം വോട്ടു നേടി ബിജെപി ഇത്തവണ വന്‍ തിരിച്ചുവരവാണ് നടത്തിയത്. 2013നിയമസഭ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ 50 സീറ്റുകളില്‍ മത്സരിച്ച ബിജെപിക്ക് 49 ഇടത്തും കെട്ടിവച്ച കാശ് പോയിരുന്നു എന്ന യാഥാർത്ഥ്യത്തെയാണ് ഇന്ന് കടത്തിവെട്ടിയിരിക്കുന്നത്.

മാധ്യമപ്രവർത്തകർ പിണറായിയുടെ മരണം ആഗ്രഹിക്കുന്നു? അത് വെറും റുട്ടീൻ ചെക്കപ്പ്, വിമർശനവുമായി പിണറായി!മാധ്യമപ്രവർത്തകർ പിണറായിയുടെ മരണം ആഗ്രഹിക്കുന്നു? അത് വെറും റുട്ടീൻ ചെക്കപ്പ്, വിമർശനവുമായി പിണറായി!

കമ്മ്യൂണിസ്റ്റുകൾക്ക് വേണ്ടത് തിരിച്ചറിവാണ്; ഐക്യമുന്നണി അധികാരത്തിനല്ല, ആർഎസ്എസിനെതിരെ പോരാടാൻ!കമ്മ്യൂണിസ്റ്റുകൾക്ക് വേണ്ടത് തിരിച്ചറിവാണ്; ഐക്യമുന്നണി അധികാരത്തിനല്ല, ആർഎസ്എസിനെതിരെ പോരാടാൻ!

English summary
Desabhimani's front page after Tripura Assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X