കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെസ്സിയെ ക്രിക്കറ്റ് താരമാക്കി ദേശാഭിമാനി... 'ഹോട്ട് ഡോഗ്' ശാപം തീരുന്നില്ലേ!!! ട്രോളുകള്‍

  • By Desk
Google Oneindia Malayalam News

'ഹോട്ട് ഡോഗ്' ചൂടന്‍ പട്ടി ആക്കിയ ആളുകളാണ് ദേശാഭിമാനിക്കാര്‍. അതിന്റെ പേരില്‍ പത്രം കേള്‍ക്കാത്ത പഴികളില്ല. ഇപ്പോഴിതാ ഫുട്‌ബോള്‍ മിശിഹ ലയണല്‍ മെസ്സിയെ ക്രിക്കറ്റ് താരം ആക്കി വീണ്ടും 'മാതൃക' ആയിരിക്കുന്നു.

Read More: രാഘവന്‍ എംപിയുടെ 'ഭീഷണി', കളര്‍ക്ടര്‍ ബ്രോയുടെ മാപ്പ്... ആ മാപ്പൊന്ന് കാണണം!!!Read More: രാഘവന്‍ എംപിയുടെ 'ഭീഷണി', കളര്‍ക്ടര്‍ ബ്രോയുടെ മാപ്പ്... ആ മാപ്പൊന്ന് കാണണം!!!

മെസ്സി തിരിച്ചുവരണം എന്ന് സുവാരസ് ആവശ്യപ്പെട്ട വാര്‍ത്തയിലാണ് ഈ ആനമണ്ടത്തരം വന്നിരിയ്ക്കുന്നത്. വാര്‍ത്ത എഴുതിയ ആളുടെ ചെറിയ അശ്രദ്ധയാണ് ഇങ്ങനെ ഒരു തെറ്റ് വരുത്തിയത്. പക്ഷേ അതിന് പത്രം തന്നെ ഉത്തരം പറയണമല്ലോ!

ദേശാഭിമാനിയില്‍ നിന്ന് ഇത്തരം ഒരു അബദ്ധത്തിന് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു ട്രോളര്‍മാര്‍....

മെസ്സി തിരിച്ചുവരണം

മെസ്സി തിരിച്ചുവരണം

ലയണല്‍ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിയ്ക്കാനുള്ള തീരുമാനം ഉപേക്ഷിയ്ക്കണം എന്ന് സുവാരസ് ആവശ്യപ്പെട്ടതായിരുന്നു വാര്‍ത്ത. പക്ഷേ...

രാജ്യാന്തര ക്രിക്കറ്റ്

രാജ്യാന്തര ക്രിക്കറ്റ്

ലയണല്‍ മെസ്സി രാജ്യാന്തര ക്രിക്കറ്റിലേയ്ക്ക് മടങ്ങി വരണം എന്നാക്കി ദേശാഭിമാനി.

ബാറ്റെടുത്ത് വരാം...

ബാറ്റെടുത്ത് വരാം...

രാജ്യാന്തര ഫുട്‌ബോളിലേയ്ക്ക് തിരിച്ചുവരാന്‍ മെസ്സി തീരുമാനിച്ചിരുന്നതായിരുന്നത്രെ... പക്ഷേ ദേശാഭിമാനി വാര്‍ത്ത കണ്ടപ്പോള്‍ ബാറ്റ് എടുകാന്‍ വേണ്ടി പോയതാ, പിന്നെ വന്നിട്ടില്ല.

എന്തൊരവസ്ഥ

എന്തൊരവസ്ഥ

ബാക്കിയുള്ളവരെ ട്രോളിക്കൊണ്ടിരിയ്ക്കുമ്പോഴാ സഖാക്കന്‍മാര്‍ക്ക് ഇങ്ങനെ ഒരു പണി കിട്ടിയത്.

കോമഡി പുസ്തകം

കോമഡി പുസ്തകം

ഏതാണ്ട് കോമഡി പുസ്തകം പോലെ ആയി ദേശാഭിമാനിയുടെ അവസ്ഥ!!!

മിണ്ടാന്‍ പറ്റില്ല

മിണ്ടാന്‍ പറ്റില്ല

ദേശാഭിമാനിയിലെ മണ്ടത്തരം കണ്ടതിന് ശേഷം മിണ്ടാതിരിയ്ക്കുകയാണത്രെ സഖാക്കള്‍.

ഗുണ്ടകളെ പിടിച്ച്

ഗുണ്ടകളെ പിടിച്ച്

ഗുണ്ടകളെ പിടിച്ച് എഡിറ്റര്‍മാരാക്കിയാല്‍ ഇങ്ങനെയിരിക്കും എന്നാണ് ആക്ഷേപം. ആരെയാണാവോ ഗുണ്ട എന്നത് കൊണ്ട് ഉദ്ദേശിച്ചത്.

ഹോട്ട് ഡോഗ്

ഹോട്ട് ഡോഗ്

ഹോട്ട് ഡോഗ് തീറ്റ മത്സരത്തെ കുറിച്ചുള്ള വാര്‍ത്ത ദേശാഭിമാനി മുമ്പ് കൊടുത്തത് പത്ത് മിനിട്ടില്‍ 68 പട്ടിയെ തിന്ന് റെക്കോര്‍ഡ് എന്നായിരുന്നു. ഒന്നാം പേജില്‍ ആയിരുന്നു ഈ വാര്‍ത്ത വന്നത് എന്നതും അന്ന് കൗതുകമായിരുന്നു.

ജയരാജന് ശേഷം

ജയരാജന് ശേഷം

ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെ മലയാളിയാക്കിയ കായിക മന്ത്രി ഇപി ജയരാജനെ സോഷ്യല്‍ മീഡിയ പരിഹസിച്ച് ഒരു വഴിയ്ക്കാക്കിയിരുന്നു. ഇപ്പോള്‍ പുതിയൊരു വടിയാണ് ദേശാഭിമാനിയേയും സിപിഎമ്മിനേയും അടിയ്ക്കാന്‍ കിട്ടിയിരിക്കുന്നത്.

English summary
Deshabhimani makes Lionel Messi a cricket player, social media mocks with trolls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X