കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ ഗോവിന്ദച്ചാമിയോടുപമിച്ച് സോഷ്യൽമീഡിയ... ആദ്യദിനത്തിലെ അനുകൂല പൊങ്കാല തീർന്നു; ഇപ്പോൾ...

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ അനുകൂല ട്രോളുകള്‍ ആയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിനേയും മാതൃഭൂമി ന്യൂസിലെ വേണു ബാലകൃഷ്ണനേയും ലക്ഷ്യം വച്ചായികുന്നു അധികവും.

ഏഷ്യാനെറ്റ് വിനുവിനേയും മാതൃഭൂമി വേണുവിനേയും വലിച്ചൊട്ടിച്ച് ദിലീപേട്ടൻ ഫാൻസ്... അടപടലം ട്രോളുകൾഏഷ്യാനെറ്റ് വിനുവിനേയും മാതൃഭൂമി വേണുവിനേയും വലിച്ചൊട്ടിച്ച് ദിലീപേട്ടൻ ഫാൻസ്... അടപടലം ട്രോളുകൾ

എന്നാല്‍ ഒരുരാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും കളി മാറി. ഇപ്പോള്‍ ട്രോള്‍ ഗ്രൂപ്പുകളില്‍ എല്ലാം ദിലീപിനെ പരിഹസിക്കുന്നതും വിമര്‍ശിക്കുന്നതും ആയ ട്രോളുകള്‍ ആണ് അധികവും.

ദിലീപിനെ ഗോവിന്ദച്ചാമിയോട് ഉപമിക്കുന്ന ട്രോളുകളും ഇതിലുണ്ട്. എന്നാല്‍ അതില്‍ അല്‍പം നീതികേടില്ലേ എന്ന് സംശയിക്കുന്നവരും കുറല്ല.

അയ്യോ നാണക്കേട്

അയ്യോ നാണക്കേട്

ദിലീപ് ജയിലില്‍ കിടന്നത് 85 ദിവസം. മല്യക്കാണെങ്കില്‍ അറസ്റ്റ് ചെയ്ത ദിവസം തന്നെ ജാമ്യം. അയ്യോ നാണക്കേടെന്ന്!

ഗോവിന്ദച്ചാമിയുമായി

ഗോവിന്ദച്ചാമിയുമായി

ഗോവിന്ദച്ചാമിയും ജയിലില്‍ കിടന്നപ്പോള്‍ ഗ്ലാമര്‍ ആയി, ദിലീപും ജയിലില്‍ കിടന്നപ്പോള്‍ ഗ്ലാമര്‍ ആയി. താരതമ്യം ഇത്തിരി കടുത്തുപോയി

രണ്ട് വലിയ കൂട്ടുകെട്ടുകള്‍

രണ്ട് വലിയ കൂട്ടുകെട്ടുകള്‍

ഉമ്മന്‍ ചാണ്ടിയും മാണിയും പോലെ ആണത്രെ ദിലീപും നാദിര്‍ഷയും. രണ്ട് വലിയ കൂട്ടുകെട്ടുകളെന്ന്.

ആദ്യമേ കൊടുത്തിരുന്നെങ്കില്‍

ആദ്യമേ കൊടുത്തിരുന്നെങ്കില്‍

ദിലീപിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയില്‍ ആണല്ലോ ജാമ്യം കിട്ടിയത്. അങ്ങനെയെങ്കില്‍ ആ അഞ്ചാമത്തെ ജാമ്യാപേക്ഷ ആദ്യം കൊടുത്താല്‍ പോരായിരുന്നോ...

ആരെ കാണാനാണാവോ എന്തോ

ആരെ കാണാനാണാവോ എന്തോ

ദിലീപിന് പുറത്തിറങ്ങിയിട്ട് ആരെ കാണാനുണ്ടത്രെ. അത് കേട്ട വിനു വി ജോണിന്റെ ഭാവം!!!

ഫൂര്‍ക്കാ ദോസ്ത്

ഫൂര്‍ക്കാ ദോസ്ത്

പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം എന്നാണ് ജാമ്യ വ്യവസ്ഥയില്‍ ഉള്ളത്. ഗഫൂര്‍ക്ക് ഉള്ളപ്പോ എന്തിന് പേടിക്കണം!

ചപ്പാത്തി മതിയാകും

ചപ്പാത്തി മതിയാകും

ജയിലില്‍ പ്രധാന ഭക്ഷണം ചപ്പാത്തി ആണെന്നാണല്ലോ വപ്പ്. അപ്പോള്‍ പിന്നെ ദിലീപിനെ ട്രോളുമ്പള്‍ ചപ്പാത്തി വന്നില്ലെങ്കില്‍ എങ്ങനെ ശരിയാകും.

എളുപ്പവഴി

എളുപ്പവഴി

ദിലീപും നാദിര്‍ഷയും സീറ്റില്‍ ഇരിക്കുകയാണെങ്കില്‍ എഴുന്നേല്‍പിക്കാന്‍ എളുപ്പവഴിയുണ്ട്. രണ്ട് പേരുകള്‍ പറഞ്ഞാല്‍ മതി!

ഗോതമ്പുണ്ട എവിടെ

ഗോതമ്പുണ്ട എവിടെ

ജയിലില്‍ ഗോതമ്പുണ്ടയുടെ കാലമൊക്കെ കഴിഞ്ഞത് ട്രോളന്‍മാര്‍ അറിഞ്ഞില്ല എന്നുണ്ടോ ആവോ

അവളോടൊപ്പം തന്നെ

അവളോടൊപ്പം തന്നെ

ഇത്ര നാളും അവളോടൊപ്പം എന്ന് പറഞ്ഞ് നടന്നിരുന്ന പലരും ഇപ്പോള്‍ ദിലീപിന്റെ കൂടെയാണത്രെ. അവര് പറഞ്ഞതില്‍ തെറ്റൊന്നും ഇല്ല, അവളോടൊപ്പം എന്നതുകൊണ്ട് ഉദ്ദേശിച്ചത് കാവ്യയോടൊപ്പം എന്നായിരുന്നത്രെ!

ഇറങ്ങുന്നതിന് മുമ്പ്

ഇറങ്ങുന്നതിന് മുമ്പ്

ജയിലില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഇങ്ങനെ ഒരു ഡയലോഗ് അടിച്ചിട്ടുണ്ടാകുമോ ജനപ്രിയന്‍... ഹ്യൂമര്‍ സെന്‍സിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ലല്ലോ

അടികിട്ടേണ്ട കേസ്

അടികിട്ടേണ്ട കേസ്

ജാമ്യം കിട്ടിയതിന് പുച്ഛിച്ചവരുടെ ഒരു കാര്യം നോക്കണേ... അറസ്റ്റ് ചെയ്തപ്പോള്‍ ശിക്ഷിച്ചതുപോലെ ആയിരുന്നു പ്രതികരണങ്ങള്‍.

താടിവരാന്‍

താടിവരാന്‍

താടി വരാന്‍ ഉള്ള എളുപ്പമാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നു.... കുറച്ച് കാലം ജയിലില്‍ കിടന്നാല്‍ മതിയെന്ന്!

ഉഴുന്നാലില്‍ അച്ചനും ദിലീപും

ഉഴുന്നാലില്‍ അച്ചനും ദിലീപും

ദിലീപും ഉഴുന്നാലില്‍ അച്ചനും കണ്ടുമുട്ടിയാല്‍ ഇങ്ങനെ ഒരു ഡയലോഗ് പ്രതീക്ഷിക്കാം എന്നാണ് ട്രോളന്‍ പറയുന്നത്.

ഒരമ്മ പെറ്റ അളിയന്‍മാര്‍

ഒരമ്മ പെറ്റ അളിയന്‍മാര്‍

ദിലീപിനേയും നാദിര്‍ഷയേയും ആദ്യം ഒരുമിച്ചാണല്ലോ ചോദ്യം ചെയ്തത്. ഇപ്പോഴത്തെ ഈ കെട്ടിപ്പിടുത്തം കണ്ടാല്‍ ചിലപ്പോള്‍ ഇങ്ങനേയും പറയും!

ജാമ്യം കിട്ടാന്‍ വൈകിയത്

ജാമ്യം കിട്ടാന്‍ വൈകിയത്

ആരാധകരുടെ ഇതുപോലുള്ള വിവരക്കേടുകള്‍ ആണത്രെ ദിലീപിന് ജാമ്യം കിട്ടാന്‍ ഇത്രയും താമസിച്ചത്. അതിപ്പോ എങ്ങനെ ശരിയാവും എന്നൊന്നും ചോദിക്കരുത്. ട്രോളില്‍ ചോദ്യമില്ല!

മിണ്ടിയിട്ടില്ല

മിണ്ടിയിട്ടില്ല

പതിവ് പോലെ തന്നെ രണ്ട് സൂപ്പര്‍ താരങ്ങളും ഒരക്ഷരം മിണ്ടിയിട്ടില്ല. നാട്ടിലെ ഈ ഒച്ചയും ബഹളവും ഒക്കെ എന്തിനാണ് ഇവര്‍ ശ്രദ്ധിക്കുന്നത് അല്ലേ...

കോടതിയുടെ വിധി

കോടതിയുടെ വിധി

ജാമ്യം കിട്ടി എന്ന് പറഞ്ഞിട്ടെന്താ... മനസ്സിലുള്ള രോഷം ഒന്ന് പ്രകടിപ്പിക്കാന്‍ പോലും പറ്റില്ലല്ലോ ദിലീപിന് എന്നാണ് പലരുടേയും വിഷമം.

ധര്‍മജനും ട്രോള്‍

ധര്‍മജനും ട്രോള്‍

ദിലീപിനെ സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം ജയിലില്‍ എത്തിയ ധര്‍മജന്റെ പൊട്ടിക്കരച്ചില്‍ ആരും മറന്നുകാണില്ല. അപ്പോള്‍ പിന്നെ ട്രോള്‍ ഇല്ലാതെ പറ്റില്ലല്ലോ.

നല്ല വിലയാകും

നല്ല വിലയാകും

പീഡന കേസില്‍ അകത്ത് കിടന്ന് പുറത്തിറങ്ങിയപ്പോഴാണല്ലോ ദിലീപിന് ഇത്രയും വലിയ സ്വീകരണം കിട്ടിയത്. ഇനി വില കിട്ടാന്‍ ആരും ഈ പണിക്ക് പോകാതിരുന്നാല്‍ മതിയായിരുന്നു.

ഇനിയിപ്പോള്‍ നാടകമാണോ

ഇനിയിപ്പോള്‍ നാടകമാണോ

ബിജെപിയുടെ ജനരക്ഷ യാത്ര കുളമാക്കാന്‍ സര്‍ക്കാര്‍ കളിച്ച നാടകം എങ്ങാനും ആണോ ഈ ജാമ്യം എന്നാണ് ചിലരുടെ സംശയം.

ചാനല്‍ അവലോകനം

ചാനല്‍ അവലോകനം

ഇത്രയും നാള്‍ ദിലീപിനെ വിമര്‍ശിച്ചിരുന്ന മാധ്യമങ്ങളെല്ലാം ഒറ്റ ദിവസം കൊണ്ട് ദിലീപിന്റെ പിറകിലായി... എന്തൊക്കെയാണ് വാര്‍ത്തകള്‍

എന്തിനാ കരഞ്ഞത്

എന്തിനാ കരഞ്ഞത്

ദിലീപിന് ജാമ്യം കിട്ടി എന്ന് അറിഞ്ഞപ്പോള്‍ കരഞ്ഞത് സംഘികളാണത്രെ. എന്താ കാരണം... ജനരക്ഷ യാത്ര അങ്ങ് മുങ്ങിപ്പോയില്ലേ

അറിഞ്ഞിട്ട പേരാണോ

അറിഞ്ഞിട്ട പേരാണോ

ലോസേഴ്‌സ് മീഡിയയില്‍ വന്ന ഒരു പോസ്റ്റ് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. അറിഞ്ഞിട്ട പേര് തന്നെ ആണെന്നാണ് പരിഹാസം.

ഒരു കുഴപ്പവും ഇല്ല, പക്ഷേ

ഒരു കുഴപ്പവും ഇല്ല, പക്ഷേ

ദിലീപിന് ജാമ്യം കിട്ടിയപ്പോള്‍ പൊട്ടിക്കരഞ്ഞ പിഷാരടിക്ക് ഇനി കിട്ടാന്‍ പോകുന്നത് എന്തായിരിക്കും. അത് നഷ്ടമായിരിക്കുമത്രെ

ഉറക്കത്തിലും അത് തന്നെ

ഉറക്കത്തിലും അത് തന്നെ

ജയിലില്‍ കിടന്ന് വന്നതല്ലേ... ഉറക്കത്തിലും അതൊക്കെ തന്നെ ആയിരിക്കും ചിന്ത എന്നാണ് ട്രോളന്‍ പറയുന്നത്. അല്‍പം ക്രൂരമായിപ്പോയില്ലേ എന്നൊരു സംശയം.

രാജ്യ പുരോഗതിക്ക് വേണ്ടിയാണല്ലോ

രാജ്യ പുരോഗതിക്ക് വേണ്ടിയാണല്ലോ

ഫാന്‍സിന്റെ ആഘോഷം കണ്ടാല്‍ വിചാരിക്കും രാജ്യ പുരോഗതിക്ക് വേണ്ടിയാണ് ദിലീപ് 85 ദിവസം ജയിലില്‍ കിടന്നത് എന്ന്.

മലയാളികളുടെ കാര്യം

മലയാളികളുടെ കാര്യം

ദിലീപ് അറസ്റ്റിലായപ്പോള്‍ മലയാളികളുടെ തെറിവിളിയായിരുന്നു. പുറത്തിറങ്ങിയപ്പോള്‍ ജയ് വിളിയും! മലയാളികളുടെ കാര്യം

എങ്ങനുണ്ട്

എങ്ങനുണ്ട്

അന്ന് ലാല്‍ ജോസിനെ ട്രോളിയവരൊക്കെ ഇപ്പോ എവിടെ ആണോ ആവോ. ജനകീയ കോടതിയില്‍ മാത്രമല്ല, ഹൈക്കോടതിയിലും വിജയിച്ചല്ലോ

 ഗുര്‍മീതിനെ പോലെ

ഗുര്‍മീതിനെ പോലെ

ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിനെ ബലാത്സംഗ കേസില്‍ ശിക്ഷിച്ചപ്പോള്‍ അണികള്‍ കാണിച്ച ആവേശം പോലെ ആണത്രെ ദിലീപിന് ജാമ്യം കിട്ടിയപ്പോള്‍ ആരാധകര്‍ കാണിക്കുന്ന ആവേശം.

പേടിക്കണ്ട പേടിക്കണ്ട

പേടിക്കണ്ട പേടിക്കണ്ട

പേടിക്കേണ്ട പേടിക്കേണ്ട എന്നാണത്രെ ഇപ്പോള്‍ ഏഷ്യാനെറ്റിലെ വിനും മാതൃഭൂമിയിലെ വേണവും പറയുന്നത്. പക്ഷേ ഇത്തിരി പേടി ഉള്ളില്‍ കാണുമായിരിക്കും

മറ്റ് പീഡന കേസുകള്‍

മറ്റ് പീഡന കേസുകള്‍

കേരളത്തിലെ മറ്റ് പ്രമാദമായ പീഡന കേസുകളിലെ പ്രതികളെ കുറിച്ച് പറയുമ്പോള്‍ രോഷം കൊള്ളുന്നവരാണ്. പക്ഷേ ദിലീപേട്ടന്‌റെ കേസ് വന്നപ്പോഴോ

ഇതാണ് ജനങ്ങള്‍

ഇതാണ് ജനങ്ങള്‍

ഇതാണ് കേരളത്തിലെ ജനങ്ങളുടെ അവസ്ഥ. ആദ്യം ദിലീപിനെ തെറിവിളിച്ചു. പിന്നെ രാമലീല റിലീസ് ആയപ്പോഴും ദിലീപ് റിലീസ് ആയപ്പോഴും കട്ട സപ്പോര്‍ട്ട്.

നല്ല വിഷമം കാണും!!!

നല്ല വിഷമം കാണും!!!

ഇപ്പോള്‍ ആ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ വിചാരിക്കുന്നത് ഇങ്ങനെ ആകുമോ... അപ്പോള്‍ പ്രമുഖ നടന്‍ വിചാരിക്കുന്നത് എങ്ങനെയാകും!

മനുഷ്യത്വം ആണത്രെ

മനുഷ്യത്വം ആണത്രെ

ദിലീപ് ഇപ്പോഴും കുറ്റവാളിയല്ല എന്ന കാര്യം ഈ ട്രോളുണ്ടാക്കുന്നവര്‍ക്കൊക്കെ ഒന്ന് ആരെങ്കിലും പറഞ്ഞുകൊടുക്കുമോ ആവോ

സ്വന്തം ചേട്ടനെ വിളിക്കാത്തവന്‍ പോലും

സ്വന്തം ചേട്ടനെ വിളിക്കാത്തവന്‍ പോലും

സ്വന്തം ചേട്ടനെ ചേട്ടാ എന്ന് വിളിക്കാതെ എടാ എന്ന് വിളിക്കുന്നവരാണ്, പക്ഷേ ദിലീപിനെ ദിലീപേട്ടന്‍ എന്നേ വിളിക്കൂ.

അപ്പോള്‍ ഗോവിന്ദച്ചാമിയും

അപ്പോള്‍ ഗോവിന്ദച്ചാമിയും

ഗോവിന്ദച്ചാമിയും ദിലീപും ഒരുപോലെ ആണെന്ന് പറയുന്നതിലെ ലോജിക്ക് ആണ് പിടികിട്ടാത്തത്. ദിലീപ് ഇപ്പോഴും കുറ്റവാളിയല്ല, ശിക്ഷിക്കപ്പെട്ടിട്ടും ഇല്ല.

പീഡനത്തിന് പിന്തുണ

പീഡനത്തിന് പിന്തുണ

ദിലീപിന് ഇപ്പോള്‍ കിട്ടുന്ന പിന്തുണ ശരിക്കും ആര്‍ക്കുള്ള പിന്തുണയാണ്. അത് പീഡന കേസുകളില്‍ അകത്തായവര്‍ക്കുള്ളതാണോ

പൊട്ടിയത് അമിട്ട്!!!

പൊട്ടിയത് അമിട്ട്!!!

ദിലീപ് പുറത്തിറങ്ങിയപ്പോള്‍ പടം പൊട്ടിച്ചു എന്നത് ശരിയാണ്. എന്നാല്‍ ശരിക്കും പൊട്ടിയത് അമിത് ഷായുടേയും ബിജെപിയുടേയും പരിപാടി ആയിരുന്നു.

ലഡുവിന്റെ ജീവിതം

ലഡുവിന്റെ ജീവിതം

കോഴ കേസിലും ലഡും, ഇപ്പോള്‍ പീഡന കേസിലും ലഡു. മടുത്തുകാണും ലഡുവിന്!!!

തിരിച്ചുവരാന്‍

തിരിച്ചുവരാന്‍

ജയിലില്‍ സഹതടവുകാര്‍ യാത്രയയപ്പ് നല്‍കിയപ്പോള്‍ ഇങ്ങനെ എങ്ങാനും പറഞ്ഞോ ആവോ... എന്നാല്‍ എപ്പോള്‍ അടി പൊട്ടി എന്ന് ചോദിച്ചാല്‍ പോരെ!

തള്ളിന്‌റെ കാര്യത്തില്‍

തള്ളിന്‌റെ കാര്യത്തില്‍

തടവിലെ തള്ളിന്റെ കാര്യത്തില്‍ ഉഴുന്നാല്‍ അച്ചനെ വെല്ലാന്‍ ആരും ഇല്ലാത്ത സ്ഥിതിയാണ്. ജാമ്യംകിട്ടേണ്ടിയിരുന്നില്ല എന്ന വരെ ദിലീപിന് തോന്നിപ്പോകും.

അവിടേം ഇവിടേയും

അവിടേം ഇവിടേയും

ഇവിടെയാകുമ്പോള്‍ ആണല്ലോ പോലീസ് അറസ്റ്റ് ചെയ്താല്‍ ജയിലില്‍ ഒക്കെ കിടക്കേണ്ടി വരിക. അങ്ങ് ലണ്ടനില്‍ ആണെങ്കില്‍ അത്തരം പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലത്രെ!

അതും കുമ്മനം!!!

അതും കുമ്മനം!!!

ദിലീപിന് ജാമ്യം കിട്ടാനും കാരണം കുമ്മനം ആണത്രെ. ജനരക്ഷ യാത്രയുടെ തുടക്കത്തിലാണ് ജാമ്യം കിട്ടിയത്. ജനത്തില്‍ ദിലീപും പെടുമല്ലോ എന്ന്!

അപ്പോള്‍ അതായിരുന്നല്ലേ ഉദ്ദേശിച്ചത്

അപ്പോള്‍ അതായിരുന്നല്ലേ ഉദ്ദേശിച്ചത്

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ ഈ ഡയലോഗ് ഓര്‍ക്കുന്നുണ്ടോ. നാദിര്‍ഷ സത്യത്തില്‍ എന്തായിരുന്നു ഉദ്ദേശിച്ചത്!

സ്വാതന്ത്ര്യ സമര സേനാനിയല്ലല്ലോ

സ്വാതന്ത്ര്യ സമര സേനാനിയല്ലല്ലോ

ജാമ്യം കിട്ടിയത് സ്ത്രീ പീഡന കേസിലെ പ്രതിക്കല്ലേ, സ്വാതന്ത്ര്യ സമര സേനാനിക്കൊന്നും അല്ലല്ലോ എന്നാണ് ദിലീപ് വിരുദ്ധര്‍ ചോദിക്കുന്നത്.

ഒരു കഥ സൊല്ലട്ടുമാ

ഒരു കഥ സൊല്ലട്ടുമാ

വിക്രം വേദ സിനിമയില്‍ മാധവന്റെ വേഷത്തില്‍ ദിലീപ് ആയിരുന്നു അഭിനയിച്ചിരുന്നത് എങ്കില്‍ എന്തായേനെ അവസ്ഥ എന്നാണ് ചോദ്യം. (ദിലീപ് ഇപ്പോഴും കുറ്റവാളിയല്ലെന്ന് പലര്‍ക്കും മനസ്സിലായിട്ടില്ല എന്ന് വ്യക്തം)

അന്ന് തല്ലിത്തകര്‍ത്തപ്പോള്‍

അന്ന് തല്ലിത്തകര്‍ത്തപ്പോള്‍

ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ തല്ലിത്തകര്‍ത്തതും മലയാളികള്‍ ആയിരുന്നു. അപ്പോള്‍ അതിനെ കുറിച്ച് മിണ്ടാതിരുന്നവരാണ് ഇപ്പോള്‍ സ്വീകരണം കൊടുത്തപ്പോള്‍ വിമര്‍ശിക്കാന്‍ വരുന്നത്.

ദുരന്തമാണ്

ദുരന്തമാണ്

ആക്രമിക്കപ്പെട്ട നടി ഇപ്പോഴും നമുക്കിടയില്‍ ജീവിക്കുമ്പോഴാണ് ആ കേസില്‍ പ്രതിസ്ഥാനത്തുള്ള ഒരാള്‍ക്ക് ഇത്രയധികം സ്വീകാര്യത കിട്ടുന്നത് എന്നത് ദുരന്തം തന്നെയാണ്.

ലിസ്റ്റ് കൊടുക്കുമോ

ലിസ്റ്റ് കൊടുക്കുമോ

ദിലീപിന് വേണ്ടി ചാനലുകളിലും സോഷ്യല്‍ മീഡിയയിലും ചാവേറായി എത്തിയ ആളായിരുന്നു കൂട്ടിക്കല്‍ ജയചന്ദ്രന്‍. ഇനിയിപ്പോള്‍ തെറിവിളിച്ചവരുടെ പട്ടികയും തയ്യാറാക്കുമോ ആവോ

English summary
Dileep gets Bail: Now Social Media turns against Dileep with trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X