• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഏഷ്യാനെറ്റ് വിനുവിനേയും മാതൃഭൂമി വേണുവിനേയും വലിച്ചൊട്ടിച്ച് ദിലീപേട്ടൻ ഫാൻസ്... അടപടലം ട്രോളുകൾ

  • By രശ്മി നരേന്ദ്രൻ

ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പും അതിന് ശേഷവും ഈ വിഷയം ഏറ്റവും അധികം ചര്‍ച്ച ചെയ്തത് മാധ്യമങ്ങള്‍ ആയിരുന്നു. കേരളത്തിലെ മുതിര്‍ന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകരായ വിനു വി ജോണും വേണു ബാലകൃഷ്ണനും ആയിരുന്നു ഇതിന് നേതൃത്വം നല്‍കിയിരുന്നത്.

ദിലീപിനെ കാണാന്‍ പൊട്ടിക്കരഞ്ഞ് ധര്‍മജന്‍ ജയിലിന് മുന്നില്‍... ദിലീപ് ആരെന്ന് പറഞ്ഞ് വിതുമ്പി

എന്നാല്‍ ഇപ്പോള്‍ ദിലീപിന് ജാമ്യം ലഭിച്ചപ്പോള്‍ ഫാന്‍സുകള്‍ വെട്ടുകിളി കൂട്ടത്തെ പോലെ ട്രോളുകള്‍ കൊണ്ട് ഇറങ്ങിയിരിക്കുകയാണ്.

ദിലീപ് മിണ്ടരുത്? ഉപാധികൾ ലംഘിച്ചാൽ പിടിച്ച് അകത്തിടും... അന്നത്തെപോലെ ഇന്റർവ്യൂ ഇനി പ്രതീക്ഷിക്കണ്ട

ദിലീപിനെ വിമര്‍ശിച്ചവരെയെല്ലാം ട്രോളിക്കൊല്ലുകയാണ് അവര്‍. ഇത് വെറും ജാമ്യമാണ്, വിചാരണയും വിധിയും വരാനിരിക്കുന്നേ ഉള്ളൂ എന്ന് പറയുന്നവരും കുറവല്ല.

മാധ്യമങ്ങള്‍ക്ക്

മാധ്യമങ്ങള്‍ക്ക്

ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ കൂക്കി വിളിച്ചവരാണത്രെ മാധ്യമങ്ങള്‍. ഇപ്പോള്‍ ജാമ്യം കിട്ടിയപ്പോള്‍ ജനപ്രിയനായി, ദിലീപേട്ടനായി എന്ന്

വന്തിട്ടേന്ന് സൊല്ല്

വന്തിട്ടേന്ന് സൊല്ല്

വന്തിട്ടേന്ന് സൊല്ല്. 85 ദിവസത്തേക്ക് മുന്നാടി എപ്പടി പോണാനോ, അപ്പടിയേ തിരുമ്പി വന്തിട്ടേന്ന് സൊല്ല്... ദിലീപ് ഡാ!!!

പൊങ്കാല നമുക്കുള്ളതാണ്

പൊങ്കാല നമുക്കുള്ളതാണ്

ജാമ്യം കിട്ടിയത് ദിലീപിനാണെങ്കിലും അതിനുള്ള പൊങ്കാല നമുക്കുള്ളതാണ് എന്നാണത്രെ ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍ ഇപ്പോള്‍ പറയുന്നു!

അത് ഞങ്ങളല്ല സര്‍

അത് ഞങ്ങളല്ല സര്‍

ഇനിയിപ്പോള്‍ വിനു വി ജോണും വേണു ബോലകൃഷ്ണനും ഒക്കെ ഇങ്ങനെ പറഞ്ഞുകളയുമോ എന്നാണ് ഫാന്‍സുകാര്‍ ചോദിക്കുന്നത്.

വെറുതേ വിട്ടതല്ലല്ലോ

വെറുതേ വിട്ടതല്ലല്ലോ

ഫാന്‍സുകാര്‍ ഒരുപാട് അങ്ങ് ആഘോഷിക്കുകയൊന്നും വേണ്ടെന്ന് പറയുന്നവരും ഉണ്ട്. ജാമ്യം കിട്ടിയതല്ലേ, വെറുതേ വിട്ടതൊന്നും അല്ലല്ലോ...!!!

 ഇങ്ങനെ വായിക്കുമോ

ഇങ്ങനെ വായിക്കുമോ

ഇനിയിപ്പോള്‍ ദിലീപിന്റെ ജാമ്യ വാര്‍ത്ത ഇങ്ങനെയെങ്ങാനും ആകുമോ ഇവരൊക്കെ വായിക്കുക? എന്തായാലും അവര്‍ ചെയ്തത് അവരുടെ ജോലി മാത്രം.

പണികിട്ടുമോ

പണികിട്ടുമോ

പുറത്തിറങ്ങിയാല്‍ പ്രതികാരം ചെയ്യാനുള്ളവരുടെ പട്ടികയൊക്കെ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് പറയുന്നത്. വിനു വി ജോണിനെ കാണാന്‍ ജനപ്രിയന്‍ ഇങ്ങനെ ഒരു പോക്കുപോകുമോ ആവോ!

കടുത്ത പോരാട്ടം

കടുത്ത പോരാട്ടം

ദിലീപിന് ജാമ്യം നേടിക്കൊടുക്കാന്‍ കടുത്ത പോരാട്ടം തന്നെയാണ് അഭിഭാഷകന്‍ നടത്തിയത്. വിധി വന്നപ്പോള്‍ ഇങ്ങനെ ആയിപ്പോയി എന്ന് മാത്രം.

അത് മനസ്സിലായത്രെ

അത് മനസ്സിലായത്രെ

എന്തായാലും 85 ദിവസം ജയിലില്‍ കിടപ്പോള്‍ ദിലീപിന് ഒരു കാര്യം മനസ്സിലായത്രെ.... തന്റെ സിനിമകളില്‍ ഉള്ളതുപോലെ ഒന്നും അല്ല യഥാര്‍ത്ഥ ജയില്‍ എന്നതാണത്രെ ആ സത്യം.

ആരാ ഇപ്പോള്‍ താരം

ആരാ ഇപ്പോള്‍ താരം

ഇത്രയും നാള്‍ ചര്‍ച്ച നയിച്ചവരൊക്കെ ആയിരുന്നു താരം. ഇതാ ജാമ്യം കിട്ടിയപ്പോള്‍ ദിലീപേട്ടന്‍ തന്നെ താരമായി എന്നാണ് പറയുന്നത്.

ലജ്ജയുണ്ടാകുമോ

ലജ്ജയുണ്ടാകുമോ

ഇനിയിപ്പോള്‍ ന്യൂസ് അവര്‍ അവതരിപ്പിക്കുമ്പോള്‍ വിനു വി ജോണ്‍ ഈ ഊാവത്തില്‍ പറയും എന്നൊക്കെയാണ് ഫാന്‍സുകാരുടെ പ്രതീക്ഷ. ന്യൂസ് അവര്‍ കാണുമ്പോള്‍ അറിയാം സത്യം.

ലാല്‍ ജോസിന്റെ ആഘോഷം

ലാല്‍ ജോസിന്റെ ആഘോഷം

ജനകീയ കോടതിയില്‍ വിജയിച്ചു എന്നായിരുന്നല്ലോ ലാല്‍ ജോസ് അന്ന് പറഞ്ഞത്. ഇപ്പോഴിതാ ശരിക്കും ഉള്ള കോടതിയിലും വിജയിച്ചിരിക്കുന്നു.

മിണ്ടരുത്

മിണ്ടരുത്

കര്‍ശന ഉപാധികളോടെയാണല്ലോ ജാമ്യം. മിണ്ടാന്‍ പാടില്ലെന്നാണ് പറഞ്ഞിരിക്കുന്നത്!

എപ്പോ... അറിഞ്ഞില്ലല്ലോ

എപ്പോ... അറിഞ്ഞില്ലല്ലോ

ഇനിയിപ്പോള്‍ വിനുവും കൂട്ടരും ഇങ്ങനെയൊക്കെ പറഞ്ഞുകളയുമോ എന്ന് കരുതുന്നവരും ഉണ്ട്. എന്നാല്‍ വിവരം ആദ്യം ജനങ്ങളെ അറിയിച്ചതും മാധ്യമങ്ങള്‍ തന്നെ ആയിരുന്നു.

ഒളിച്ചിരിക്കുമോ

ഒളിച്ചിരിക്കുമോ

വിനു വി ജോണും വേണു ബാലകൃഷ്ണനും ഒക്കെ ഇനി ദിലീപിനെ കണ്ടാല്‍ ഇതുപോലെ ഒളിച്ചിരിക്കുമോ എന്നാണ് ചോദ്യം.

അതും ശരിയാണ്

അതും ശരിയാണ്

ജാമ്യം കിട്ടി എന്ന് പറഞ്ഞാല്‍ കുറ്റക്കാരന്‍ ആകാതാകുന്നില്ല. അതുപോലെ തന്നെ ജയിലില്‍ ഇട്ടാല്‍ കുറ്റക്കാരന്‍ ആവണം എന്നും ഇല്ല.

അത്രയുമെങ്കില്‍ അത്രയും

അത്രയുമെങ്കില്‍ അത്രയും

കേരള പോലീസിനോടാണോ കളി. 85 എങ്കില്‍ 85 ദിവസം ജയിലില്‍ ഇട്ടില്ലേ. ബാക്കി കുറ്റപത്രം വരുമ്പോള്‍ കാണാം എന്നാണത്രെ പോലീസിന്റെ നിലപാട്!

അടിപൊളി... വാ പോകാം

അടിപൊളി... വാ പോകാം

ഏഷ്യാനെറ്റ് ന്യൂസിലെ സഹ പ്രവര്‍ത്തകരുമായി വിനു വി ജോണിന്റെ ചര്‍ച്ച. ദിലീപിന് ജാമ്യം ആണ് ചര്‍ച്ചാ വിഷയം എന്ന് കേട്ടപ്പോഴോ!!!

ഓടി ഒളിക്കുന്നവര്‍

ഓടി ഒളിക്കുന്നവര്‍

ഇനിയിപ്പോള്‍ ഓടി ഒളിക്കുന്നവര്‍ ആരൊക്കെ ആയിരിക്കും എന്ന കണക്കെടുപ്പും തുടങ്ങിയിട്ടുണ്ട്. ബൈജു കൊട്ടാരക്കര, വിനു വി ജോണ്‍, വിനയന്‍, പിന്നെ ആലപ്പി അഷറഫും!

അടിപൊളി

അടിപൊളി

ഇനിയിപ്പോള്‍ വിനു വി ജോണ്‍ രാമലീലയുടെ റിവ്യുവും ആയി വരുമോ എന്നാണ് ഫാന്‍സുകാര്‍ക്ക് സംശയം.

വിനു തന്നെ ഇര

വിനു തന്നെ ഇര

വിനു വി ജോണ്‍ തന്നെയാണ് ട്രോളേഴ്‌സിന്റെ പ്രധാന ഇര. എന്നാല്‍ വിനു മാത്രം ആയിരുന്നില്ല അത്തരത്തില്‍ ചര്‍ച്ചകള്‍ നയിച്ചിരുന്നത് എന്നത് വേറെ കാര്യം!

ദാ പോയി

ദാ പോയി

ദിലീപിന്റെ ജാമ്യവാര്‍ത്ത കേട്ട ബൈജു കൊട്ടാരക്കരയുടെ അവസ്ഥ ഇതായിരുന്നവത്രെ. അത്രയധികം ദിലീപിനെതിരെ പറഞ്ഞതല്ലേ!

ജാമ്യത്തെ കുറിച്ച് ചോദിച്ചാല്‍

ജാമ്യത്തെ കുറിച്ച് ചോദിച്ചാല്‍

എന്തായാലും വിനുവിനും വേണുവിനും ദിലീപിന്റെ ജാമ്യത്തെ കുറിച്ച് ചോദിക്കാതിരിക്കാനാവില്ല. അപ്പോള്‍ എന്തായിരിക്കും മറുപടി!

മുമ്പും ശേഷവും

മുമ്പും ശേഷവും

ദിലീപിന് ജാമ്യം കിട്ടുന്നതുവരെ വിനു വി ജോണിന്റെ ഭാവം ഇങ്ങനെ ആയിരുന്നത്രെ. എന്നാല്‍ ജാമ്യം കിട്ടിക്കഴിഞ്ഞപ്പോഴോ..

 പിന്നെന്തിനാണ് സാര്‍ ജാമ്യം

പിന്നെന്തിനാണ് സാര്‍ ജാമ്യം

സാക്ഷികളെ സ്വാധീനിക്കാന്‍ വേണ്ടിയാണോ ദിലീപ് ജാമ്യത്തില്‍ ഇറങ്ങുന്നത്...? ഇങ്ങനെ സംശയിക്കുന്നവരും ഇല്ലാതില്ല!

പാവം ജനരക്ഷായാത്ര

പാവം ജനരക്ഷായാത്ര

അമിത് ഷാ ഒക്കെ വന്ന് ജനരക്ഷായാത്ര ഒന്ന് പൊലിപ്പിക്കാം എന്ന് വിചാരിച്ചതായിരുന്നു കുമ്മനവും ടീംസും. പക്ഷേ എന്ത് പറയാന്‍... ഒരു ജാമ്യം കൊണ്ട് അതുമുഴുവന്‍ പോയിക്കിട്ടി.

 പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍

പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍

ദിലീപിന് ജാമ്യം കിട്ടിയതറിഞ്ഞ് ചില പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ അമ്പലത്തില്‍ ശത്രു സംഹാര പൂജയും സ്വയരക്ഷയ്ക്ക് ചരട് ജപിക്കലും ഒക്കെ ആണത്രെ!

വേണുവിനും കുറവല്ല

വേണുവിനും കുറവല്ല

ദിലീപ് മുമ്പ് ഒരു അഭിമുഖത്തില്‍ ഏറ്റവും രൂക്ഷമായി ആക്രമിച്ചത് വേണുവിനെ ആയിരുന്നു. അപ്പോള്‍ പിന്നെ കാര്യങ്ങള്‍ പറയേണ്ടല്ലോ...

 നിരപരാധിയോ

നിരപരാധിയോ

ഫാന്‍സ് ഒക്കെ ഇപ്പോഴും വിചാരിച്ച് വച്ചിരിക്കുന്നത് ദിലീപിനെ കുറ്റവിമുക്തനാക്കി എന്നാണ്. എന്നാല്‍ എന്താണ് സത്യം.

ഒറ്റയ്ക്കായി പോയേനെ

ഒറ്റയ്ക്കായി പോയേനെ

കൂടെ കുറേ ആളുകള്‍ ഉണ്ടായത് ഭാഗ്യം. അല്ലെങ്കില്‍ വിനു വി ജോണ്‍ ഈ കേസില്‍ ഒറ്റപ്പെട്ട് പോയേനെ!

 ഓടിക്കോ

ഓടിക്കോ

ദിലീപിന് ജാമ്യം കിട്ടിയത് അറിഞ്ഞ മാധ്യമ പ്രവര്‍ത്തകരുടേയും ചര്‍ച്ച തൊഴിലാളികളുടേയും ഓട്ടം ഇങ്ങനെ ആണത്രെ!

English summary
Dileep gets Bail: Social Media celebrates with trolls mocking media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more