• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദിലീപിനെ 'ഊള' എന്ന് വിളിച്ച രശ്മി നായര്‍ക്ക് പൊങ്കാലയില്ല!!!'ദിലീപേട്ടന്' ഫാന്‍സിന്റെ കട്ടസപ്പോർട്ട്

  • By രശ്മി നരേന്ദ്രൻ

മനോരമ ഓണ്‍ലൈനില്‍ വന്ന ദിലീപിന്റെ അഭിമുഖം ഇപ്പോള്‍ ദിലീപിനെ തന്നെ തിരിച്ചടിക്കുകയാണോ എന്നാണ് സംശയം. സോഷ്യല്‍ മീഡിയയില്‍ ദിലീപിനെ പരിഹസിച്ചുകൊണ്ടും കുറ്റപ്പെടുത്തിക്കൊണ്ടും ആണ് പലരും രംഗത്ത് വരുന്നത്.

ദിലീപ് എന്ന നടനേയേ നിങ്ങള്‍ക്ക് അറിയൂ, ഗോപാലകൃഷ്ണന്‍ എന്ന ഊളയെ നിങ്ങള്‍ക്ക് അറിയില്ല എന്നായിരുന്നു രശ്മി നായര്‍ ഫേസ്ബുക്കില്‍ എഴുതിയത്. സാധാരണ ഗതിയില്‍ ആരാധകര്‍ വെട്ടുകിളിക്കൂട്ടമായി പറന്നിറങ്ങി പൊങ്കാലയിടാനുള്ള എല്ലാ സാധ്യതകളും ഉള്ളതായിരുന്നു ആ പോസ്റ്റ്. പക്ഷേ ഇത്തവണ 'കാര്യമായ' ആക്രമണം ഒന്നും ഉണ്ടായില്ല.

എന്നാല്‍ ദിലീപിന്റെ ഫേസ്ബുക്ക് പേജില്‍ സ്ഥിതി വ്യത്യസ്തമാണ് കേട്ടോ... അവിടെ ഫാന്‍സ് എല്ലാം കട്ട സപ്പോര്‍ട്ട് ആണ്. അതിനിടയിലും ചിലരുണ്ട് പണി കൊടുക്കാന്‍....

പണി ഇരന്നു വാങ്ങുകയാണോ?

ഭൂരിപക്ഷം പേരും രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ഒരു തമാശയായി എടുത്തപ്പോള്‍ ചിലര്‍ക്ക് മാത്രം കുരു പൊട്ടിയിട്ടുണ്ട്. നീ പണി ഇരന്നു വാങ്ങുകയാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം.

എന്ത് യോഗ്യതയെന്ന്

ദിലീപിനെതിരെ ഇങ്ങനെ പറയാന്‍ നിനക്ക് എന്ത് യോഗ്യതയാണ് ഉള്ളത് എന്നാണ് മറ്റൊരാളുടെ ചോദ്യം. നീയാണോ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് എന്ന മറിച്ചൊരു ചോദ്യം ചോദിച്ച് രശ്മി അത് അവസാനിപ്പിക്കുകയും ചെയ്തു.

ദിലീപിന്റെ ഫേസ്ബുക്ക് പേജില്‍

തനിക്ക് പറയാനുള്ളതെല്ലാം ഇതില്‍ ഉണ്ട് എന്ന് പറഞ്ഞായിരുന്നു മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖം ദിലീപ് തന്റെ ഫേസ്ബുക്ക് പേജില്‍ അപ് ലോഡ് ചെയ്തത്. ആറായിരത്തിലധികം പേര്‍ മാത്രമാണ് ഇത് ലൈക്ക് ചെയ്തത് എന്ന് കൂടി ഓര്‍ക്കണം.

ദിലീപിന് സമ്പൂര്‍ണ പിന്തുണ

എന്തായാലും ഈ വിഷയത്തില്‍ ദിലീപിന് ആരാധകരുടെ സമ്പൂര്‍ണ പിന്തുണയാണ്. തങ്ങളെല്ലാവരും കൂടെയുണ്ടെന്ന് പറഞ്ഞാണ് ആത്മവിശ്വാസം പകരുന്നത്.

പണം കൊണ്ട് കഴിഞ്ഞില്ലെങ്കിലും

പണം കൊണ്ട് സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സ്‌നേഹം കൊണ്ട് എന്നും കൂടെയുണ്ട് എന്നാണ് ഒരു ആരാധകന്‍ പറയുന്നത്. എന്നും തങ്ങളുടെ ജനപ്രിയ നടന്‍ തന്നെയാണ് ദിലീപ് എന്നും പറയുന്നുണ്ട്.

ആര്‍ക്കും പരാതിയില്ലെങ്കില്‍

കാവ്യക്കോ ദിലീപിനോ മഞ്ജു വാര്യര്‍ക്കോ ഇതിനെക്കുറിച്ചൊന്നും ഒരു പരാതിയും ഇല്ല. പുറത്തുള്ള മറ്റ് ചിലര്‍ക്കാണ് പ്രശ്‌നം എന്നാണ് മറ്റൊരാള്‍ പറയുന്നത്.

മഞ്ജുവിന് രൂക്ഷ വിമര്‍ശനം

ദിലീപിന്റെ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ക്കും ഉമ്ടായിരുന്നു വിമര്‍ശനം. അപ്പോള്‍ പിന്നെ ഫാന്‍സും അക്കാര്യത്തില്‍ പിറകോട്ടടിക്കാന്‍ പാടില്ലല്ലോ... മഞ്ജുവിനാണ് ചീത്ത മുഴുവന്‍.

വേണുവിന് തെറിവിളി

മാതൃഭൂമി ന്യൂസിലെ അവതാരകന്‍ വേണു ബാലകൃഷ്ണനും നല്ല ചീത്തവിളിയാണ് കിട്ടുന്നത്. വേണുവിനെ വളരെ മോശം വാക്കുകള്‍ ഉപയോഗിച്ചായിരുന്നു ദിലീപ് പരിഹസിച്ചത്. ഫാന്‍സ് ആണെങ്കില്‍ ഉപയോഗിക്കുന്നത് അതിലും മോശം വാക്കുകള്‍ ആണ്.

നേരത്തേ ചെയ്യേണ്ടതായിരുന്നു

ഈ തുറന്ന് പറച്ചില്‍ നേരത്തേ തന്നെ ചെയ്യേണ്ടതായിരുന്നു എന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. അങ്ങനെയാണെങ്കില്‍ ഇത്രയധികം വിവാദങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും അവര്‍ പറയുന്നു.

ജോര്‍ജ്ജേട്ടന്‍സ് പൂരം

ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന് മോശം പ്രതികരണം ലഭിച്ചതോടെയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു അഭിമുഖവുമായി രംഗത്തെത്തിയത് എന്നാണ് മറ്റൊരാളുടെ ആരോപണം.

തെറ്റിദ്ധരിച്ചു

പല കാര്യങ്ങളിലും തങ്ങള്‍ പോലും തെറ്റിദ്ധരിച്ചു എന്നാണ് ചില ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെ ഒരു അഭിമുഖത്തിലൂടെ എല്ലാ തെറ്റിദ്ധാരണകളും മാറിയത്രെ.

ഇസ്ലാമിനെ അധിക്ഷേപിച്ചോ?

അതിനിടെ ദിലീപിന്റെ അഭിമുഖത്തില്‍ ഇസ്ലാമിനെ അധിക്ഷേപിച്ചോ എന്നും ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. ലിബര്‍ട്ടി ബഷീറിന്റെ വിവാഹക്കാര്യങ്ങള്‍ പറഞ്ഞത് ഇസ്ലാമിനെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നാണ് ആരോപണം.

കുറ്റപ്പെടുത്തല്‍

വിവാഹ മോചനത്തിന് മഞ്ജു വാര്യരെ മാത്രം കുറ്റപ്പെടുത്താന്‍ പറ്റില്ലെന്നാണ് മറ്റി ചിലര്‍ പറയുന്നത്. മകളെയാണ് ഏറെ ഇഷ്ടമെങ്കില്‍ ആ മകളെ ഓര്‍ത്ത് അമ്മയെ കൂടി വേണം എന്ന് വയ്ക്കാമായിരുന്നു എന്നാണ് ഉപദേശം.

English summary
Dileep's interview on Manorama Online: Fans support on Social Media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more