കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു യുവര്‍ ഓണര്‍: ആഷിക് അബു

  • By Muralidharan
Google Oneindia Malayalam News

സിനിമ മാത്രമല്ല, ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളിലും ധൈര്യത്തോടെ അഭിപ്രായം കൂട്ടത്തിലാണ് ആഷിക് അബു. പലപ്പോഴും അതിന്റെ പേരില്‍ ആഷികിന് വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. പാഠപുസ്തക വിവാദത്തിലാണ് ആഷിക് അബു തന്റെ ഫേസ്ബുക്ക് പേജിലൂടെ അഭിപ്രായം പറഞ്ഞ് ഏറ്റവും ഒടുവില്‍ വെട്ടിലായത്.

മുംബൈ ബോംബ് സ്‌ഫോടനക്കേസ് പ്രതിയായ യാക്കൂബ് മേമനെ തൂക്കിലേറ്റിയപ്പോഴും ആഷിഖ് അബുവിന് ചിലത് പറയാനുണ്ട്. വധശിക്ഷയെ അനുകൂലിക്കുന്ന ആളല്ല ആഷിക് അബു. നാല് പോസ്റ്റുകളാണ് യാക്കൂബ് മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് ആഷിക് അബു ഫേസ്ബുക്കിലിട്ടത്. അതില്‍ രണ്ടെണ്ണം റീഷെയറുകളാണ്.

യുവര്‍ ഓണര്‍

കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു യുവര്‍ ഓണര്‍ എന്നാണ് യാക്കൂബ് മേമനെ തൂക്കിലേറ്റിയ ഉടന്‍ ആഷിക് അബു ഫേസ്ബുക്കില്‍ എഴുതിയത്. അയ്യാരിത്തോളം ഈ പേര്‍ സ്റ്റാറ്റസ് ലൈക്ക് ചെയ്തു.

യോജിച്ചും വിയോജിച്ചും

യോജിച്ചും വിയോജിച്ചും

അറുന്നൂറിലേറെ കമന്റുകളാണ് ഈ പോസ്റ്റില്‍ വന്നത്. ആഷിക് അബുവിനോട് യോജിച്ച് കമന്റിട്ടവരുണ്ട്. എന്നാല്‍ ഒരു ഭീകരവാദിയെ തൂക്കിലേറ്റിയതിനാണോ ഇങ്ങനെ പറയുന്നതെന്ന് കുറ്റപ്പെടുത്തിയവരും കൂട്ടത്തിലുണ്ടായിരുന്നു.

കട്ജുവിന് പിന്തുണ

ഇന്ത്യന്‍ സമൂഹം വര്‍ഗീയവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പോസ്റ്റാണ് ആഷിക് അബു റീഷെയര്‍ ചെയ്തത്. അത് പേടിപ്പെടുത്തുന്നതാണ് എന്നും ആഷിക് പറയുന്നു.

എന്തിനാണ് കൊല്ലുന്നത്

ആളുകളെ കൊല്ലുന്നത് തെറ്റാണ് എന്ന് ആളുകളോട് പറയാനായി ആളുകളെ എന്തിനാണ് കൊല്ലുന്നത് എന്നാണ് ആഷിക് അബുവിന്റെ അടുത്ത ചോദ്യം. ആ പോസ്റ്റ് ഇങ്ങനെ.

വിജയാഘോഷങ്ങള്‍

വിജയാഘോഷങ്ങള്‍

ഒരു രാജ്യദ്രോഹിയെ തൂക്കിലേറ്റി. അനിവാര്യമായ കാലത്തിന്റെ വിധി,എന്റെ രാജ്യത്തിന്റെ നീതിപീഠത്തിന്റെ വിജയം എന്നാണ് അതിന് താഴെ വന്ന ഒരു കമന്റ്. ഒരാളെ തൂക്കിലേറ്റിയത് മാത്രമല്ല അതില്‍ ആളുകള്‍ ആഹ്ലാദിക്കുന്നു എന്നതാണ് അതിലും പേടിപ്പിക്കുന്ന കാര്യം.

ആഷിക് അബുവിനോട് പുച്ഛം

ആഷിക് അബുവിനോട് പുച്ഛം

തീവ്രവാദിയുടെ ജീവന് വേണ്ടി മുതല കണ്ണീര്‍ ഒഴുക്കുന്ന നിങ്ങളോട് പുച്ഛം തോന്നുന്നു എന്നാണ് ചിലര്‍ പ്രതികരിച്ചത്. യാക്കൂബ് മേമന്‍ കാരണം 257 കുടുംബങ്ങള്‍ അനാഥമായി . രാഷ്ടീയ ലക്ഷ്യംവെച്ച് ഇപ്പോഴുള്ള കേന്ദ്ര സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ പല ഫെസ്ബൂക്ക്ബുദ്ധി ജീവികളും ഒരുപാടു കഷ്ടപെടുന്നുണ്ട് ... ഇങ്ങനെ പോകുന്നു കമന്റുകള്‍.

ആഷിക്കും വര്‍ഗീയവാദിയോ

ആഷിക്കും വര്‍ഗീയവാദിയോ

ഞമ്മന്റെ ആളുടെ കാര്യം വന്നപ്പം ആഷിക്കും കമ്മ്യുണല്‍ അതെപ്പളും അങ്ങനെ ആണല്ല എന്നാണ് ഒരാളുടെ ചോദ്യം.

ഇവരെയൊക്കെ എന്ത് ചെയ്യണം

ഇവരെയൊക്കെ എന്ത് ചെയ്യണം

ആരേയും തൂക്കികൊല്ലരുതെന്നും വധശിക്ഷ നിര്‍ത്തലാക്കണമെന്നും വാദിക്കുന്നവരേ.... സൗമ്യയെ കൊന്ന ഗോവിന്ദച്ചാമിയെ എന്തു ചെയ്യണം? ഡല്‍ഹി റേപ്പ് കേസിലെ പ്രതികളെ എന്തു ചെയ്യണം? കൊച്ചു കുട്ടികളെ പീഡിപ്പിക്കുന്നവരെ എന്തു ചെയ്യണം? ചോദ്യങ്ങള്‍ ഇനിയും ഒരുപാടുണ്ട്

English summary
Direstor Aashiqu Abu's facebook post about Yakub Memon's death penalty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X