• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഭിനയിക്കുന്നത് മഞ്ജു വാര്യര്‍; ആ ഷൂട്ടിന്റെ തലേ ദിവസം ഉറങ്ങാന്‍ സാധിച്ചില്ല; മനസ് തുറന്ന് ജിസ് ജോയ്

മലയാള സിനിമ ലോകത്ത് ഫീല്‍ഗുഡ് മൂവികള്‍ സമ്മാനിക്കുന്ന ഒരു സംവിധായകനാണ് ജിസ് ജോയ്. അദ്ദേഹം സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതുമായിരുന്നു. തന്റെ സിനിമ വിശേഷങ്ങള്‍ അഭിമുഖങ്ങളില്‍ പങ്ക് വയ്ക്കുന്നതിനിടെയില്‍ പരസ്യ ചിത്രങ്ങളുടെ അനുഭവങ്ങളും അദ്ദേഹം പറയാറുണ്ട്. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തില്‍ ഏറെ മാനസിക സമ്മര്‍ദ്ദം അനുഭവിച്ച് ചിത്രീകരിച്ച ഒരു പരസ്യ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.

വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

1

പരസ്യ സംവിധായകനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും തന്റെ കഴിവ് തെളിയിച്ചതിന് ശേഷമാണ് അദ്ദേഹം സിനിമ സംവിധാന രംഗത്തേക്ക് കാലെടുത്ത് വച്ചത്. ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ മൂന്ന് ചിത്രങ്ങളില്‍ ആസിഫ് അലിയെയും അവസാനം പുറത്തിറങ്ങിയ മോഹന്‍ കുമാര്‍ ഫാന്‍സില്‍ കുഞ്ചാക്കോ ബോബനെയുമായിരുന്നു ജിസ് ജോയ് നായകനായി അവതരിപ്പിച്ചത്.

2

പ്രമുഖ സിനിമ താരങ്ങളെ ഉള്‍പ്പെടുത്തി പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്ന ആളാണ് ജിസ് ജോയ്. മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരെ വച്ച് ഷൂട്ട് ചെയ്ത ഒരു പരസ്യ ചിത്രത്തെ കുറിച്ചാണ് ജിസ് ജോസ് ഇപ്പോള്‍ മനസു തുറക്കുന്നത്. ഏറെ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചാണ് ആ പരസ്യ ചിത്രം തീര്‍ത്തതെന്ന് ജിസ് ജോയ് പറയുന്നു.

3

സിനിമ ചെയ്യുന്നതിനേക്കാള്‍ ടെന്‍ഷന്‍ പരസ്യ ചിത്രങ്ങള്‍ ചെയ്യുമ്പോഴാണെന്ന് ജിസ് ജോസ് പറയുന്നു. മഞ്ജു വാര്യരെ വച്ച് ആ പരസ്യം ചെയ്യുന്നതിന്റെ തലേ ദിവസം തനിക്ക് ഉറങ്ങാന്‍ സാധിച്ചില്ലെന്ന് ജിസ് ജോസ് വ്യക്തമാക്കി. അതിന്റെ കാരണവും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.

4

വലിയ ക്യാന്‍വാസിലുള്ള ഒരു പരസ്യമായിരുന്നു അത്. മഞ്ജു സെറ്റില്‍ വന്നപ്പോള്‍ ഇത് ഞാന്‍ തന്നെ ചെയ്യുന്ന പരസ്യം തന്നെയാണോ എന്ന് അത്ഭുതപ്പെട്ടിരുന്നു. പരസ്യത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം എന്തെന്നാല്‍, അത് അടുത്ത ദിവസം ഷൂട്ട് ചെയ്യാന്‍ പറ്റില്ല എന്നതാണെന്ന് ജിസ് ജോയ് വ്യക്തമാക്കുന്നു.

5

ഒറ്റ ദിവസം കൊണ്ട് ആ പരസ്യം തീര്‍ക്കേണ്ടതുണ്ട്. സിനിമ അങ്ങനെയല്ലല്ലോ, അതുകൊണ്ട് അതിന്റേതായ പ്രഷര്‍ വരും. മഞ്ജുവുമൊത്തുള്ള ആ പരസ്യം ചെയ്യുന്നതിന്റെ തലേദിവസം ഉറക്കം വരാതിരുന്നതുകൊണ്ട് ഞാന്‍ പാത്രി രാത്രിയില്‍ ഇന്‍ ഹരിഹര്‍ നഗറും കണ്ട് കുത്തിയിരുന്നു. പിന്നീട് കുറച്ച് നേരം ഉറങ്ങിയതിന് ശേഷമാണ് ഷൂട്ടിംഗ് സെറ്റിലേക്ക് പോകുന്നത്- ജിയ് ജോയ് പറഞ്ഞു.

6

വലിയ രീതിയില്‍ മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ജോലിയാണ് പരസ്യ ചിത്രം സംവിധാനം ചെയ്യുന്നതെന്നും ജിസ് ജോസ് പറയുന്നു. അതേസമയം, ഡബ്ബിംഗില്‍ തിളങ്ങി നില്‍ക്കുന്ന ഒരാളുകൂടിയാണ് ജിസ് ജോസ്. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അല്ലു അര്‍ജുന് മലയാളത്തില്‍ ശബ്ദം കൊടുക്കുന്നത് ജിസ് ജോയ് ആണ്. ആര്യ മുതലുള്ള എല്ലാ ചിത്രങ്ങള്‍ക്കും അല്ലുവിന് ശബ്ദം നല്‍കിയത് ജിസ് ജോയ് ആണ്.

യുപിയില്‍ ബിജെപി കളി മാറ്റിപ്പിടിക്കുമോ; യോഗി ദില്ലിയിലെത്തി, മോദിയെ കാണും, നിര്‍ണായക നീക്കത്തിന് സാധ്യതയുപിയില്‍ ബിജെപി കളി മാറ്റിപ്പിടിക്കുമോ; യോഗി ദില്ലിയിലെത്തി, മോദിയെ കാണും, നിര്‍ണായക നീക്കത്തിന് സാധ്യത

ലാലേട്ടന്റെ കാലില്‍ തൊട്ട് ചോദിച്ചു, കണ്ണീരോടെയാണ് ഇറങ്ങിപോന്നത്, വെളിപ്പെടുത്തലുമായി രജിത് കുമാര്‍ലാലേട്ടന്റെ കാലില്‍ തൊട്ട് ചോദിച്ചു, കണ്ണീരോടെയാണ് ഇറങ്ങിപോന്നത്, വെളിപ്പെടുത്തലുമായി രജിത് കുമാര്‍

മൂന്നാം ഗ്രൂപ്പിനുള്ള നീക്കം? കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങൾ പുകയുന്നുമൂന്നാം ഗ്രൂപ്പിനുള്ള നീക്കം? കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങൾ പുകയുന്നു

യാഷിക ആനന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  Manju Warrier's new look viral | Oneindia Malayalam

  English summary
  Director Jis Joy Revealed How A Manju Warried Ad Filming Disturb His Sleep Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X