കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്ശ്.... ജിമെയില്‍ തുറക്കുന്നതിന് മുമ്പ് ഒരു നിമിഷം: എന്താണ് ഫിഷിംഗ്!!

Google Oneindia Malayalam News

കാലിഫോര്‍ണിയ: വ്യാജമെയിലുകള്‍ വഴി ജിമെയില്‍ നിന്ന് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടുന്ന ഹാക്കര്‍മാരുടെ സംഘം സജീവമെന്ന് ടെക് വിദഗ്ദര്‍. ജിമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വ്യാജ ഇമെയിലുകള്‍ വഴി വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതാണ് ഈ ഹാക്കര്‍മാരുടെ രീതി.

ജിമെയിലില്‍ അറ്റാച്ച്‌മെന്റിന്റെ രൂപത്തില്‍ കടന്നുകയറുന്ന ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ വ്യക്തിഗത- സാമ്പത്തിക വിവരങ്ങളും ചോര്‍ത്തിയെടുക്കുന്നു. പിഡിഎഫ് ഫയലുകള്‍, തമ്പ് നെംയിലുകള്‍, എന്നിവയുടെ രൂപത്തില്‍ ഇമെയിലില്‍ എത്തുന്ന വരുന്ന അറ്റാച്ച്‌മെന്റുകളാണ് ഉപയോക്താക്കള്‍ക്ക് കടുത്ത സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നത്.

അറ്റാച്ച്‌മെന്റുകള്‍ വില്ലനാവും

അറ്റാച്ച്‌മെന്റുകള്‍ വില്ലനാവും

ഇമെയില്‍ വഴി നേരത്തെ അയച്ച അറ്റാച്ച്‌മെന്റുകളുടെ അതേ ഫയല്‍ നെയിമില്‍ പുതിയ അറ്റാച്ച്‌മെന്റ് ഉണ്ടാക്കിയ ശേഷം പിഡിഎഫ് ഫയലുകള്‍ അയച്ചുനല്‍കുന്നതാണ് രീതി. ഈ അറ്റാച്ച്‌മെന്റില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫിഷിംഗ് പേജിലേക്കാണ് എത്തുക.

എന്താണ് ഫിഷിംഗ്

എന്താണ് ഫിഷിംഗ്

ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ഒരു വ്യക്തിയുടെ സാമ്പത്തിക, സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കുന്നതിനെയാണ് ഫിഷിംഗ് എന്ന് വിളിയ്ക്കുന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഇമെയില്‍ അക്കൗണ്ടുകള്‍ എന്നിങ്ങനെ ഇന്റര്‍നെറ്റ് വഴി സാധ്യമായ മാധ്യമങ്ങള്‍ വഴിയെല്ലാം ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കുന്നു.

ഇരകളാവുന്നത് എങ്ങനെ

ഇരകളാവുന്നത് എങ്ങനെ

ജിമെയിലുള്ള സബ്ജക്ട് ലൈനുകള്‍ കോപ്പി ചെയ്യുന്ന ഹാക്കര്‍മാര്‍ ഫിഷിംഗ് മെയിലുകള്‍ അയയ്ക്കുന്നതിന് തന്ത്ര പൂര്‍വ്വം ഇവ ഉപയോഗിക്കുന്നു. ഇതോടെ ഹാക്കര്‍മാരുടെ പ്രധാന ഇരകളായി ഇമെയില്‍ അക്കൗണ്ട് ഉടമകള്‍ മാറുന്നു.

ഗൂഗിള്‍ സൈന്‍ ഇന്‍ പേജ് എങ്ങനെ

ഗൂഗിള്‍ സൈന്‍ ഇന്‍ പേജ് എങ്ങനെ

ജിമെയിലില്‍ നിന്ന് ഒരു അറ്റാച്ച്‌മെന്റ് ലഭിക്കുന്നതോടെ ഹാക്കര്‍മാര്‍ അറ്റാച്ച്‌മെന്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത ശേഷം ഇമെയില്‍ അയച്ചയാളുടെ അക്കൗണ്ടിലേയ്ക്ക് അതേ സബജക്ട് ലൈനോടെ മെയിലിന് മറുപടിനല്‍കുന്നു. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഗൂഗിള്‍ സൈന്‍ ഇന്‍ പേജിന് സമാനമായ പേജിലേക്ക് എത്തുകയും തുടര്‍ന്ന് ഫിഷിംഗ് പേജിലെത്തുകയും ചെയ്യുന്നു. ഇതോടെയാണ് ഹാക്ക് ഹാക്കര്‍മാര്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താന്‍ തുടങ്ങുക.

വിശ്വസിയ്ക്കാന്‍ വരട്ടെ

വിശ്വസിയ്ക്കാന്‍ വരട്ടെ

ഇമെയില്‍ വരുന്ന എല്ലാ മെയിലുകളോടും വിശ്വാസ്യത പുലര്‍ത്തി വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാവരുതെന്നാണ് ടെക് വിദഗ്ദരുടെ മുന്നറിയിപ്പ്. പിന്നീട് ഇമെയില്‍ നിന്ന് അയയ്ക്കുന്ന ഓരോ കാര്യങ്ങളും നേരിട്ട് ഹാക്കര്‍മാരിലേയ്ക്കാണെത്തുക.

സുരക്ഷ എങ്ങനെ

സുരക്ഷ എങ്ങനെ

ജിമെയില്‍ ഉപയോക്താക്കള്‍ ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ സംവിധാനം ആക്ടിവേറ്റ് ചെയ്യുക, ഇമെയിലിലെ അറ്റാച്ച്‌മെന്റുകള്‍ തുറക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

English summary
An newly-detected Gmail phishing attack sees criminals hack and then rifle through inboxes to target account owners' contacts with thoroughly convincing fake emails.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X