• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോടികള്‍ വാരിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം തീയേറ്റര്‍ കാണില്ല; ആന്റണിക്ക് കിട്ടിയത് വെറും 15 കോടിയോ?

കേരളത്തിലെ കുടുംബ പ്രേക്ഷകരെ ത്രസിപ്പിച്ച സിനിമ ആയിരുന്നു ദൃശ്യം. തീയേറ്ററുകള്‍ നിറഞ്ഞുകവിഞ്ഞ ആ ദിനങ്ങള്‍ സിനിമ പ്രേമികള്‍ മറന്നുകാണില്ല. ഓരോ ദിവസവും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച വാര്‍ത്തകള്‍ പുറത്ത് വരികയും ചെയ്തിരുന്നു.

ആവേശക്കൊടുമുടിയില്‍ ആരാധകര്‍; 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' റിലീസിന്... മാര്‍ച്ച് 26 ന് തീയേറ്ററില്‍

മലയാള സിനിമ വ്യവസായത്തോട് ചെയ്യുന്ന ദ്രോഹമാണ്,സൂപ്പർ സ്റ്റാറുകൾ പ്രതിബദ്ധത മറക്കുന്നെന്ന് സിനിമ പാരഡൈസോ ക്ലബ്

കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കാന്‍ ധാരണയാകുന്നതിന് തൊട്ടുമുമ്പായിരുന്നു ദൃശ്യത്തിന്റെ രണ്ടാം ബാഗം ഒടിടി റിലീസ് പ്രഖ്യാപനം വന്നത്. ഇനി ദൃസ്യം-2 തീയേറ്റര്‍ കാണില്ലെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. ചരിത്രം സൃഷ്ടിച്ച സിനിമയുടെ രണ്ടാം ഭാഗത്തിന് നിര്‍മാതാവിന് എത്ര രൂപ കിട്ടി എന്നത് സംബന്ധിച്ചും ചര്‍ച്ച കൊഴുക്കുകയാണ്. വിശദാംശങ്ങള്‍...

ദൃശ്യത്തിന്റെ കളക്ഷന്‍

ദൃശ്യത്തിന്റെ കളക്ഷന്‍

മലയാളത്തില്‍ ആദ്യമായി അമ്പത് കോടി രൂപ ബോക്‌സ് ഓഫീസ് കളക്ഷന്‍ ഭേദിച്ച സിനിമ ആയിരുന്നു ജിത്തു ജോസഫ് സവിധാനം ചെയ്ത ദൃശ്യം. 2013 ല്‍ ആയിരുന്നു സിനിമയുടെ റിലീസ്. അമ്പത് കോടി കളക്ഷന്‍ റെക്കോര്‍ഡ് ഭേദിച്ച ദൃശ്യം, വൈകാതെ തന്നെ ആഗോള തലത്തില്‍ 75 കോടി കളക്ഷന്‍ റെക്കോര്‍ഡും ഭേദിച്ചിരുന്നു.

പുലിമുരുകന്‍ വരെ

പുലിമുരുകന്‍ വരെ

2013 ല്‍ ദൃശ്യം ഇട്ട റെക്കോര്‍ഡ് തകര്‍ക്കപ്പെട്ടത് 2016 ല്‍ മോഹന്‍ലാലിന്റെ തന്നെ പുലിമുരുകന്‍ ഇറങ്ങിയപ്പോള്‍ ആയിരുന്നു. ആദ്യമായി 100 കോടി ക്ലബ്ബില്‍ കടന്ന മലയാള സിനിമ ആയിരുന്നു പുലിമുരുകന്‍. ആ റെക്കോര്‍ഡിനെ ദൃശ്യം 2 മരികടക്കുമോ എന്ന പ്രതീക്ഷയില്‍ ആയിരുന്നു ആരാധകര്‍.

ഒടിടി റിലീസ്

ഒടിടി റിലീസ്

കേരളത്തില്‍ തീയേറ്ററുകള്‍ ഉടന്‍ തുറക്കാനിടയില്ലെന്ന വാര്‍ത്ത പുറത്ത് വന്നതിനെ പിറകെ ദൃശ്യം- 2 വിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈം വീഡിയോസിന്റെ വേള്‍ഡ് പ്രീമിയര്‍ വിഭാഗത്തിലാണ് ദൃശ്യം 2 റിലീസ് ചെയ്യാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനവും ആയി, അതിന്റെ ട്രെയ്‌ലറും പുറത്ത് വന്നു.

തീയേറ്റര്‍ തുറക്കും

തീയേറ്റര്‍ തുറക്കും

ഇതിന് പിറകെ ആയിരുന്നു സംസ്ഥാനത്ത് സിനിമ തീയേറ്ററുകള്‍ തുറക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വരുന്നത്. ഇതോടെ, ദൃശ്യം 2 തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമോ എന്ന ചോദ്യവും ഉയര്‍ന്നു. ഒടിടി റിലീസിനെതിരെ ഇതിനിടെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. തീയേറ്റര്‍ ഉടമകളും ഫിലിം ചേമ്പറും എല്ലാം മോഹന്‍ലാലിനെതിരെ രംഗത്ത് വരികയും ചെയ്തു.

തീയേറ്ററില്‍ ഇല്ല

തീയേറ്ററില്‍ ഇല്ല

എന്തായാലും ദൃശ്യം 2 വിന്റെ തീയേറ്റര്‍ റിലീസ് ഇനി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് പുറത്ത് വരുന്ന വിവരം. ആമസോണ്‍ പ്രൈമില്‍ മാത്രം റിലീസ് ചെയ്യുന്നതിനാണ് കരാര്‍ ഒപ്പിട്ടിട്ടുള്ളത് എന്നാണ് വിവരം. അങ്ങനെയെങ്കില്‍ തീയേറ്റര്‍ റിലീസിന് അവര്‍ അനുമതി നല്‍കുകയില്ല.

സൂപ്പര്‍താര ചിത്രം

സൂപ്പര്‍താര ചിത്രം

കൊവിഡ് കാലത്താണ് ദേശീയ തലത്തില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ അടക്കമുള്ളവ ഒടിടി റിലീസിന് എത്തിയത്. മലയാളത്തില്‍ നിന്ന് ആദ്യമായാണ് ഇത്തരമൊരു നീക്കം. ഒടിടി റിലീസ് ചെയ്ത മറ്റ് മലയാള സിനിമകള്‍ ഉണ്ടെങ്കിലും അതിലൊന്നും സൂപ്പര്‍ താര ചിത്രങ്ങള്‍ ഉണ്ടായിരുന്നില്ല.

എത്രകോടി രൂപ

എത്രകോടി രൂപ

എത്രകോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം ദൃശ്യം 2 ന്‍രെ റിലീസിങ് അവകാശം സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. റിപ്പോര്‍ട്ടര്‍ ടിവിയിലെ ചര്‍ച്ചയ്ക്കിടയില്‍ സംവിധായകന്‍ ജിത്തു ജോസഫിന്‍രെ വായില്‍ നിന്ന് അറിയാതെ ഒരു 15 കോടി രൂപയുടെ കണക്ക് പുറത്ത് വന്നിരുന്നു. ആ തുകയ്ക്കാണോ റിലീസിങ് അവകാശം ആന്റണി പെരുമ്പാവൂര്‍ പ്രൈമിന് വിറ്റത് എന്നതില്‍ വ്യക്തതയില്ല.

ലാലിന്റെ പ്രതിഫലം തന്നെ

ലാലിന്റെ പ്രതിഫലം തന്നെ

എന്നാല്‍ അതൊരു ഊഹത്തിന് പറഞ്ഞതാണ് എന്നായിരുന്നു ജിത്തു ജോസഫ് വ്യക്തമാക്കിയത്. മോഹന്‍ലാലിന് തന്നെ പത്തോ പന്ത്രണ്ടോ കോടി രൂപ പ്രതിഫലം നല്‍കേണ്ടി വന്നിട്ടുണ്ടാകും. സിനിമയുടെ മറ്റ് നിര്‍മാണ ചെലവ് ആറ് കോടിയ്ക്കും ഏഴ് കോടിയ്ക്കും ഇടയിലാണെന്നും ജിത്തു ജോസഫ് പറഞ്ഞിരുന്നു.

ആന്റണിയ്ക്ക് നഷ്ടമോ

ആന്റണിയ്ക്ക് നഷ്ടമോ

അങ്ങനെയെങ്കില്‍ ഈ തുകയ്ക്ക് വില്‍ക്കുന്നതിലൂടെ ആന്റണി പെരുമ്പാവൂരിന് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടാവില്ലേ എന്നാണ് ജനങ്ങളുടെ ചോദ്യം. അത്തരം ഒരു നഷ്ടത്തിന് ആന്റണി പെരുമ്പാവൂര്‍ നില്‍ക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തായാലും പ്രതിഫലത്തിന്റേയോ ചെലവിന്റേയോ വില്‍പനയുടേയോ കൃത്യമായ കണക്കുകള്‍ ആര്‍ക്കും ഇതുവരെ ലഭ്യമായിട്ടില്ല.

cmsvideo
  തിയേറ്റര്‍ കാണാതെ റെക്കോര്‍ഡിടാന്‍ ഇതാ ലാലേട്ടന്‍ | Oneindia Malayalam
  അത്ര കിട്ടില്ല

  അത്ര കിട്ടില്ല

  2013 ല്‍ ദൃശ്യം നേടിക്കൊടുത്ത ലാഭം എന്തായാലും ഏഴ് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങുന്ന ദൃശ്യം 2 വഴി നിര്‍മാതാവിന് കിട്ടില്ലെന്ന് ഏറെക്കുറേ ഉറപ്പാണ്. തീയേറ്റര്‍ റിലീസ് ആയിരുന്നെങ്കില്‍ പോലും, അതിനുളള സാധ്യത വളരെ കുറവാണ് എന്നതും യാഥാര്‍ത്ഥ്യമാണ്. തീയേറ്ററുകള്‍ തുറന്നാലും എത്രത്തോളം ആളുകള്‍ സിനിമ കാണാന്‍ പുറത്തിറങ്ങും എന്നതും നിര്‍ണായകമാണ്.

  ദൃശ്യം 2, ലോകം മുഴുവന്‍ ഒറ്റ ദിവസം റിലീസ്! തീയേറ്ററിൽ അല്ല, ആമസോണ്‍ പ്രൈമില്‍, പുതു ചരിത്രം

  'ആന്റണി ഒക്കെ വരുന്നതിന് മുമ്പ് മോഹൻലാലിന്റെ കോണകം ചുമന്നു, മമ്മൂട്ടി-മോഹൻലാൽ ഫാൻസിനെ തമ്മിൽ തല്ലിച്ചു'

  English summary
  Drishyam 2 will not get a Theatre Release; For how much amount Antony Perumbavoor sold the movie to Amazon Prime Videos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X