കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 കാരി അനുഭവിക്കേണ്ടതിലപ്പുറം ഞാന്‍ അനുഭവിച്ചു, ക്യാമ്പെയിനില്‍ നിന്ന് പിന്നോട്ടെന്ന് ഗുര്‍മേഹര്‍

ചൊവ്വാഴ്ച ഐസ നടത്താനിരിക്കുന്ന മാര്‍ച്ചില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി ഗുര്‍മേഹര്‍ വ്യക്തമാക്കിയത്

Google Oneindia Malayalam News

ദില്ലി: ദില്ലി സര്‍വ്വകലാശാലയിലെ രാംജാസ് കോളേജിലെ എബിവിപി അതിക്രമത്തിനെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍ ആരംഭിച്ച ഗുര്‍മേഹര്‍ കൗര്‍ ഐസ ക്യാമ്പയിനില്‍ നിന്ന് പിന്‍മാറി. എബിവിപിയ്‌ക്കെതിരെ ഗുര്‍മേഹര്‍ നടത്തിയ സോഷ്യല്‍ മീഡിയ ക്യാമ്പെയിനെ തുടര്‍ന്ന് ബിജെപി എംപി, കേന്ദ്ര മന്ത്രി കിരണ്‍ റിജിജു, വിരേന്ദര്‍ സേവാഗ് എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഐസ നടത്താനിരിക്കുന്ന മാര്‍ച്ചില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി ഗുര്‍മേഹര്‍ വ്യക്തമാക്കിയത്.

കാര്‍ഗില്‍ രക്തസാക്ഷി മന്‍ദീപ് സിംഗിന്റെ മകളായ കൗര്‍ ട്വീറ്റിലാണ് ഐസയുടെ മാര്‍ച്ചില്‍ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. ക്യാമ്പയിനില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്നും എന്നെ തനിച്ച് വിടൂ എന്നും ആഹ്വാനം ചെയ്തുകൊണ്ടുള്ളതാണ് ദില്ലിയിലെ ലേഡി ശ്രീരാം കോളേജ് വിദ്യാര്‍ത്ഥിനിയായ ഗുര്‍മേഹറിന്റെ ട്വീറ്റ്. ക്യാമ്പയിന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണ് തനിയ്ക്ക് വേണ്ടിയുള്ളതല്ലെന്നും ഏറ്റവുമധികം ആളുകള്‍ക്കൊപ്പം മാര്‍ച്ച് വിജയിപ്പിക്കാനും കൗര്‍ ട്വീറ്റില്‍ ആവശ്യപ്പെടുന്നു.

n-28-

എന്റെ ധീരതയെയും ധൈര്യത്തെയും ചോദ്യം ചെയ്യുന്നവരോട്.. ആവശ്യത്തില്‍ അധികം ധൈര്യം ഞാന്‍ കാണിച്ചു. ഒരു കാര്യം ഉറപ്പാണ്. അടുത്ത തവണ ആര്‍ക്കെങ്കിലുമെതിരെ അക്രമത്തിനോ ഭീഷണിയ്‌ക്കോ മുതിരുമ്പോള്‍ നമ്മള്‍ രണ്ടുതവണ ചിന്തിയ്ക്കുമെന്നും ഗുര്‍മേഹര്‍ വ്യക്തമാക്കുന്നു. ദില്ലി സര്‍വ്വകലാശാലയില്‍ എബിവിപി അഴിച്ചുവിട്ട അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഞാന്‍ എബിവിപിയെ ഭയക്കുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ട് ആരംഭിച്ച സോഷ്യല്‍ മീഡിയ ക്യാമ്പെയിനെ തുടര്‍ന്ന് ഗുര്‍മേഹറിനെതിരെ ബലാത്സംഗ ഭീഷണിയുമായി എബിവിപി രംഗത്തെത്തിയിരുന്നു. ഇതിന് പുറമേ ബിജെപി നേതാക്കളും കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും ഗുര്‍മേഹറിനെതിരെ രംഗത്തെത്തിയിരുന്നു.

English summary
Delhi University student Gurmehar Kaur, who launched an online campaign against the Akhil Bharatiya Vidyarthi Parishad (ABVP) after the February 22 violence in Delhi University's Ramjas College, has decided to withdraw from the campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X