മമ്മൂട്ടിക്ക് മലയാളത്തിലാണെങ്കിൽ ദുല്‍ഖറിന് അങ്ങ് ബോളിവുഡിലാണ് പിടി.. മല്ലു ഫാൻസിനെ പോലല്ല ഫൈറ്റ്!

  • Posted By: Desk
Subscribe to Oneindia Malayalam

മലയാള നടി പാർവ്വതിയും മെഗാസ്റ്റാർ മമ്മൂട്ടിയും ഇന്ന് കേരളം ചർച്ച ചെയ്യുന്ന പ്രധാന വിഷയമാണ്. കേരളത്തിൽ പാൿവ്വതി-മമ്മൂട്ടി വിവാദം പൊടിപൊടിക്കുകയാണ്. എന്നാൽ മമ്മൂട്ടിയുടെ മകൻ ദുൽക്കർ സൽമാനോ? പുള്ളിക്കാരൻ മോളിവുഡിലല്ല അങ്ങ് ബോളീവുഡിലാണ് ഇതുപോലെ തകർത്തുകൊണ്ടിരിക്കുന്നത്. ബിയിങ് ഇന്ത്യ എന്ന ഫേസ്ബുക്ക് പേജിൽ ദുൽഖറിന്റെ ബോളീവുഡ് അരങ്ങേറ്റത്തെ കുറിച്ചും, വിദ്യാ ബാലനും ദുൽഖരും തമ്മിൽ നടത്തിയ ചാറ്റ് ഷോയെ കുറിച്ചും വാർത്തയുണ്ടായിരുന്നു. ദുൽക്കർ സൽമാനെക്കുറിച്ച് എന്തുകൊണ്ടാണ് എല്ലാവരും സംസാരിക്കുന്നു? എന്ന ചോദ്യമാണ് ന്യൂസിന്റെ തലവാചകം. അതിന് വന്ന കമന്റുകൾ ഇങ്ങനെയാണ്...

പുതുമുഖ നടനെ തിരഞ്ഞെടക്കാൻ കഷ്ടപ്പെടും, കാരണം..

പുതുമുഖ നടനെ തിരഞ്ഞെടക്കാൻ കഷ്ടപ്പെടും, കാരണം..

2018ലെ പുതുമുഖത്തിനുള്ള അവാർഡ് കൊടുക്കാൻ വളരെ കഷ്ടപ്പെടും. ദുൽക്കരിന് പുറമെ മലയാളത്തിലെ യുവ താരം നിവിൻ പോളിയും2018ൽ ബോളീവുഡിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് അഞ്ചൽ നിഗം പറയുന്നത്. അനുരാഗ് കാശ്യപ് നിർമ്മിക്കുന്ന ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'മൂത്തോൻ' എന്ന ചിത്രത്തിലാണ് നിവിൻ പോളി അഭിനയിക്കുന്നത്.

'അഭിഷിന്റെ' മകൻ!!!

'അഭിഷിന്റെ' മകൻ!!!

ഇതിലെ ദുൽക്കർ സൽമാൻ ആരാണെന്ന് എല്ലാവർക്കും അറിയണമെന്നില്ല. ഇദ്ദേഹം ഒരു 'മല്ലു' നടനാണ്. 'അഭിഷിന്റ' മകൻ. എന്ന ജിതിഷ് മക്കാടിന്റെ കമന്റിന് നല്ല പൊങ്കാലയാണ് മറ്റുള്ളവർ ചാർത്തികൊടുത്തിരിക്കുന്നത്. തനിക്ക് അറിയില്ല എന്ന് കരുതി എല്ലാവർക്കും അറിയാതിരിക്കില്ല. മലയാളത്തിന്റെ പ്രശസ്ത നടൻ മമ്മൂട്ടിയുടെ മകനാണ് ദുൽക്കർ സൽമാൻ. പ്രിൻസ് DQ എന്നും താഴെ കമന്റ് ചെയ്തിട്ടുണ്ട്.

നന്ദി.. ദുൽക്കറിനെ പരിചയപ്പെടുത്തിയതിന്

നന്ദി.. ദുൽക്കറിനെ പരിചയപ്പെടുത്തിയതിന്

ആരാണ് ദുൽക്കർ സൽമാനെന്ന് അരിയില്ലായിരുന്നു. മഹത്തായ ഒരു നടനെ പരിചയപ്പെടുത്തിയതിന് നന്ദിയുണ്ടെന്ന് സയനി നന്ദിയുടെ കമന്റുണ്ട്. താങ്കൾക്ക് ഡികിയൂവിനെ അറിയില്ലേ... എങ്കിൽ അത് വളരെ കഷ്ടമാണ്. ബെംഗളൂരു ഡെയ്ക്, ചാർലി തുടങ്ങിയ സിനിമകൾ കാണൂ. നിങ്ങൾക്ക് ബോളിവുഡിൽ ഡിക്യൂവിന്റെ ഒരു മാജിക്ക് പ്രതീക്ഷിക്കാമെന്നും അതിനു മറുപടിയായ മഞ്ജുനാഥ് എസ്കെ മറുപടി കൊടുക്കുന്നുണ്ട്.

എല്ലാ സൗത്ത് ഇന്ത്യൻ താരങ്ങളും ബോളീവുഡിൽ തിളങ്ങി

എല്ലാ സൗത്ത് ഇന്ത്യൻ താരങ്ങളും ബോളീവുഡിൽ തിളങ്ങി

എല്ലാ സൗത്ത് ഇന്ത്യൻ താരങ്ങളും ബോളീവുഡിലേക്ക് പ്രവേശിക്കുമ്പോൾ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്. പക്ഷേ, സ്ഥിരമായി പിടിച്ചു നിൽക്കാൻ ആർക്കും കവിയാറില്ലെന്നതാണ് സത്യം. കമ്പനി എന്ന സിനിമയ്ക്ക് മലയാളികളുടെ അഭിമാനം മോഹൻലാലിന് അവാർഡ് വരെ ലഭിച്ചിട്ടുണ്ട്. എല്ലാ റോളുകളും അബിനയിക്കാൻ കഴിവുള്ള ഒരാളാണ് തമിഴ് നടൻ ധനുഷ്. അമീർ ഖാൻ പോലും തമിവ് നടൻ സൂര്യയെ പ്രശംസിച്ചിട്ടുണ്ട്. ദുൽക്കറ്‍ സൽമാനും ഇതുപോലെ ബോളീവുഡിൽ തിളങ്ങും എന്നാണ് പ്രതീക്ഷയെന്ന് അരുൺ കുമാർ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നു.

മലയാളം സിനിമ കാണുന്ന നോർത്ത് ഇന്ത്യൻസ്

മലയാളം സിനിമ കാണുന്ന നോർത്ത് ഇന്ത്യൻസ്

അതേ സമയം ദുൽക്കറിന് എതിരെയും കമന്റുകളുണ്ട്. തൃപ്തിനൽകുന്ന നല്ല ലേഖനങ്ങളുമായി വരൂ എന്ന കമന്റുമായി എവ്ലിൻ ജെബാ ജൊനാതൻ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ അതിന് മെൽവിൻ കുര്യൻ കൊടുത്ത മറുപടി നിങ്ങൾ ചാർളി എന്ന സിനിമ കാണൂ എന്നാണ്. ഇപ്പോഴും ചില 'ഭായ്'മാർക്കൊക്കെ നിലവാരമില്ലാത്ത ബോളിവുഡ് നടന്മാരെ മതിയെന്ന വിമർശനവുമായി ദിഷ ദെയ് രംഗത്ത് വന്നു. നോർത്ത് ഇന്ത്യൻ ജനങ്ങളും മലയാളം സിനിമകൾ കാണുന്നുണ്ടോ എന്ന ആശ്ചര്യവും ചിലർ പ്രകടിപ്പിച്ചു.

മലയാളികളുടെ സ്വഭാവം

ഇത് ഒരു സ്പോൺസേർഡ് പോസ്റ്റാണ്. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കാൻ ദുൽക്കർ കാശ് കൊടുത്ത് ചെയ്യിക്കുന്ന വാർത്തകളാണ് ഇതെന്നായിരുന്നു റഷീദ് കെ ബഷീർ കമന്റിട്ടു. എന്നാൽ അതിന് മറുപടി മലയാളത്തിലായിരുന്നു. "മലയാളി തന്നെ' എന്നായിരുന്നു മുഹ്സിൻ എൻവി റഷീദിന് കൊടുത്ത മറുപടി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Dulquer Salmaan's bollywood entry; Bollywood fans comments about him

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്