കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെല്ലാം ആപ്പ് തന്നെ; പഞ്ചാബ് തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തന്ത്രം!

ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സന്ദീപ് സക്‌സേനയാണ് ഇക്കാര്യം അറിയിച്ചത്

Google Oneindia Malayalam News

ദില്ലി: പഞ്ചാബ് തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാനുള്ള നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സന്ദീപ് സക്‌സേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും ഉദ്യോഗസ്ഥര്‍ പാലിക്കുന്നുണ്ടെന്ന് ഉറുപ്പുവരുത്തുന്നതിന് വേണ്ടിയും ആപ്ലിക്കേഷന്‍ ഉപയോഗിക്കും.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച യോഗത്തിലാണ് ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആപ്ലിക്കേഷന്‍ ആരംഭിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയത്. ആപ്പ് പുറത്തിറക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം പരിശീലനവും നല്‍കും.

ആപ്പ് എന്തിന്

ആപ്പ് എന്തിന്

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന നില പരിശോധിക്കുന്നതിനും പ്രിസൈഡിംഗ്, പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും വേണ്ടിയാണ് മൊബൈല്‍ ആപ്പ് പുറത്തിറക്കുന്നതെന്ന് ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സന്ദീപ് സക്‌സേന വ്യക്തമാക്കി.

ഗുണം ആര്‍ക്കെല്ലാം

ഗുണം ആര്‍ക്കെല്ലാം

തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ അതാതുസമയത്ത് പോളിംഗ് ഓഫീസര്‍മാരെ അറിയിക്കുന്നതിനുള്ള സൗകര്യമൊരുക്കകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആപ്ലിക്കേഷനിലൂടെ ലക്ഷ്യമിടുന്നത്.

പ്രശ്‌നപരിഹാരത്തിന്

പ്രശ്‌നപരിഹാരത്തിന്


തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മീഷന് ലഭിയ്ക്കുന്ന പരാതികളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ലൈന്‍ വഴി പരിഹരിക്കും.

പൊലീസ് ഉദ്യോഗസ്ഥര്‍

പൊലീസ് ഉദ്യോഗസ്ഥര്‍

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരിക്കും ആപ്ലിക്കേഷനുള്ളിലേയ്ക്ക് പ്രവേശനം ലഭിയ്ക്കൂ. പഞ്ചാബിലെ ഏത് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള വിവരങ്ങളും ആപ്പില്‍ ലഭിയ്ക്കും. ഡ്യൂട്ടിയിലുള്ള പൊലീസ് ഓഫീസര്‍മാരുടെ നമ്പറുകളും ആപ്പില്‍ ലഭിയ്ക്കും.

ആപ്പിന് മുമ്പില്‍

ആപ്പിന് മുമ്പില്‍

കുറ്റവാളികള്‍, അനിശ്ചിതമായിക്കിടക്കുന്ന ജാമ്യമില്ലാ വാറണ്ടുകള്‍, തോക്കുകള്‍ക്ക് അനുവദിച്ച ലൈസന്‍സ്, പൊലീസ് സേനയുടെ വിന്യാസം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ആപ്പില്‍ ലഭിയ്ക്കും.

English summary
The Election Commission (EC) has decided to introduce a mobile phone-based monitoring system for Punjab assembly elections to ensure free and fair elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X