കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രിയില്‍ താന്‍ കണ്ട മുലയൂട്ടല്‍ അനുഭവം പങ്കുവെച്ച് മുന്‍ എംഎല്‍എ അജിത്

  • By Desk
Google Oneindia Malayalam News

മാതൃഭൂമി മാഗസിനായ ഗൃഹലക്ഷ്മിയുടെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട മാറ് മറയ്ക്കാതെ കുഞ്ഞിന് മുല കൊടുക്കുന്ന അമ്മയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. 'കേരളത്തോട് അമ്മമാര്‍.. തുറിച്ച് നോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം എന്ന കാമ്പെയ്ന്‍റെ ഭാഗമായാണ് മാഗസീന്‍ ചിത്രം പ്രസിദ്ധീകരിച്ചത്.എയര്‍ ഹോസ്റ്റസ്സും എഴുത്തുകാരിയും നടിയും മോഡലും എല്ലാം ആയ ജിലു ജോസഫ് ആയിരുന്നു മോഡല്‍. എന്നാല്‍ ഫോട്ടോയെത്തേടി അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഒരുപോലെയെത്തി. ഇപ്പോഴും ചര്‍ച്ച തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്.

ചിലര്‍ പറഞ്ഞത് അത് മാതൃഭൂമിയുടെ വെറും മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ മാത്രമായിരുന്നെന്നാണ് മാഗസിനും മോഡലിനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ബാലാവകാശ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും വരെ പരാതി എത്തി. വിമര്‍ശനം കൊഴുക്കുന്നതിനിടെ തനിക്ക് ഉണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണെന്ന് മുന്‍ എം.എല്‍.എ ആയ കെ.അജിത്ത് .ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അനുഭവം പങ്കുവെച്ചത്. പോസ്റ്റ് ഇങ്ങനെ

പാര്‍ട്ടി സമ്മേളനത്തില്‍

പാര്‍ട്ടി സമ്മേളനത്തില്‍

മുലയൂട്ടല്‍ വിവാദം എരിഞ്ഞടങ്ങിയിട്ട് കുറിക്കാമെന്നു കരുതി .പിന്നെ മലപ്പുറത്ത് പാര്‍ട്ടിസമ്മേളനത്തിരക്കിലുമായിരുന്നു. ഒരു ദിവസം ചേര്‍ത്തലയില്‍ നിന്നും രാത്രി 8.20ന് തിരുവന്തപുരത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റില്‍ കയറി നല്ല തിരക്കായിരുന്നു.

എക്സ് എംഎല്‍എ പാസ്

എക്സ് എംഎല്‍എ പാസ്

കമ്പിയില്‍ തൂങ്ങിയാടി ഒരുവിധത്തില്‍ ബാലന്‍സ് അഡ്ജസ്‌റ് ചെയ്തു നില്‍ക്കുമ്പോളാണ് കണ്ടക്ടര്‍ ടിക്കറ്റെടുക്കാന്‍ വന്നത്. എക്‌സ് എം.എല്‍.എയുടെ പാസ്സുകാണിച്ചു കണ്ടക്റ്റര്‍ പാസ്സ് നോക്കി ചിരിച്ചുകൊണ്ട് നടുവിലെ സീറ്റ് ചൂണ്ടിക്കാണിച്ചു പറഞ്ഞു സാര്‍, ആ സീറ്റിലെ യാത്രക്കാര്‍ മാരാരികുളത്തിറങ്ങും, അടുത്തുനിന്നാല്‍ അവിടെയിരിക്കാം. ഞാന്‍ ചെന്ന് ആ സീറ്റിന്റെ കൈവരിയില്‍ ചാരിനിന്നു യാത്രക്കാരില്‍ ചിലര്‍ മയക്കത്തിലാണ്, അഞ്ചെട്ട് സ്ത്രീകള്‍ ഉള്ളത് തണുപ്പുകൊള്ളാതെ മൂടിപുതച്ചിരിപ്പാണ്

കൈക്കുഞ്ഞുമായി യുവതി

കൈക്കുഞ്ഞുമായി യുവതി

മാരാരിക്കുളമായപ്പോള്‍ ഒഴിഞ്ഞ സീറ്റില്‍ ഞാന്‍ സ്ഥാനം പിടിച്ചു. വണ്ടി ആലപ്പുഴയായപ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചു. കൈക്കുഞ്ഞുമായി കയറിയ യുവതി കൈയെത്താത്ത കമ്പിയില്‍ തൂങ്ങിപിടിച്ചു കുഞ്ഞുമായി നിന്നാടുന്നു.

നിസഹായനായി

നിസഹായനായി

ഭര്‍ത്താവ് നിസഹായനായി പല സ്ത്രീകളുടെയും മുഖത്തേക്കുനോക്കി. യാത്രക്കരില്‍ കുടുതലും ആളുകള്‍ തലകുനിച്ചു ഫോണില്‍ കളിതുടങ്ങി. ബസ്സിലെ അസ്വസ്ഥതയാണോ തണുത്തകാറ്റാണോ കുഞ്ഞുകരയാന്‍തുടങ്ങി മുടിപ്പുതച്ചവരാരും പിന്നെ കണ്ണുതുറന്നില്ല .ഞാന്‍ സീറ്റില്‍നിന്നും എണീറ്റ് അമ്മയെയും കുഞ്ഞിനേയും അവിടെയിരുത്തി ആ സഹോദരി എനിക്കൊരു ചിരി സമ്മാനമായിത്തന്നു.

മുലകൊടുക്കാന്‍ തുടങ്ങി

മുലകൊടുക്കാന്‍ തുടങ്ങി

പിന്നീട് ആരെയും ശ്രദ്ധിക്കാതെ ചുരിദാറിന്റെ സിബ്ബ് താഴ്ത്തി കുഞ്ഞിന് മുലകൊടുക്കാന്‍തുടങ്ങി. കുഞ്ഞിന്റെ കരച്ചില്‍ നിന്നും ഞങ്ങളാരും അപ്പോള്‍ തുറിച്ചുനോക്കിയില്ല .ആ യുവതി കുഞ്ഞിന്റെ മുഖത്തേക്കുതന്നെ നോക്കി അവര്‍ രണ്ടും ചിരിച്ചുകൊണ്ടിരുന്നു .

തുറിച്ച് നോക്കിയില്ല

തുറിച്ച് നോക്കിയില്ല

വണ്ടി രാത്രിവൈകി കരുനാഗപ്പളിയില്‍ എത്തി, തിരക്കുപിടിച്ചിറങ്ങിവരുമ്പോള്‍ ആ സഹോദരിയും ഭര്‍ത്താവും എനിക്ക് ഒരു ചിരികുടി സ്നേഹസമ്മാനമായി തന്നു. ഞാനപ്പോള്‍ ബസ്സിന്റെ കമ്പിയില്‍ തൂങ്ങിയാടി നിന്നുകൊണ്ടു കണ്ടു മൊബെയിലിന്റെ അരണ്ട നിയോണ്‍ വെളിച്ചത്തില്‍ തണുപ്പിനെ അതിജീവിച്ച് മുടിപ്പുതച്ചിരുന്നവരില്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ കളി കളിച്ചുകൊണ്ടിരിക്കുന്നത്, അപ്പോളും ഞങ്ങളാരും തുറിച്ചുനോക്കിയില്ല .വണ്ടി തിരുവന്തപുരത്തെ ലക്ഷ്യമാക്കി ഓടിക്കൊണ്ടേയിരുന്നു.

English summary
ex mla ajith kumar responds in mathrubumis brest feeding campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X