കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് ട്രാന്‍സ്ലേഷനില്‍ ഇനി മലയാളവും: സുക്കറണ്ണന്‍റെ തന്ത്രം മലയാളികളെ പോക്കറ്റിലാക്കാന്‍!!

12 പ്രാദേശിക ഇന്ത്യന്‍ ഭാഷകള്‍ക്കൊപ്പമാണ് മലയാളവും ആന്‍ഡ്രോയ്ഡ് ആപ്പില്‍ ഇടം പിടിച്ചിട്ടുള്ളത്

Google Oneindia Malayalam News

ദില്ലി: ഫേസ്ബുക്ക് ട്രാന്‍സ് ലിറ്ററേഷനില്‍ ഇനി മലയാളവും. ഫേസ്ബുക്ക് ആന്‍ഡ്രോയ്ഡ് ആപ്പില്‍ ടെക്സ്റ്റ് എഡിറ്റര്‍ ടൂളിലേയ്ക്ക് കൂടുതല്‍ പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് മലയാളവും ഫേസ്ബുക്ക് ട്രാന്‍സ്ലേഷനില്‍ ഇടംപിടിച്ചത്. 12 പ്രാദേശിക ഇന്ത്യന്‍ ഭാഷകളില്‍ കമന്‍റ് ചെയ്യാന്‍ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്നതാണ് ഫേസ്ബുക്കിന്‍റെ ട്രാന്‍സ് ലിറ്ററേഷന്‍ ഫീച്ചര്‍. തെലുഗു, മറാത്തി, ഗുജറാത്തി, ബംഗാളി എന്നിവയുള്‍പ്പെടെയാണ് 12 പ്രാദേശിക ഭാഷകള്‍. ഇതുവരെ ഹിന്ദി ട്രാന്‍സ് ലിറ്ററേഷന്‍ മാത്രമാണ് ഫേസ്ബുക്കില്‍ ലഭ്യമായിരുന്നത്.

 ട്രാന്‍സ് ലിറ്ററേഷന്‍ എങ്ങനെ

ട്രാന്‍സ് ലിറ്ററേഷന്‍ എങ്ങനെ

ഫേസ്ബുക്കിന്‍റെ ആന്‍ഡ്രോയ്ഡ് ആപ്പില്‍ കമന്‍റില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സൈഡ് ബാറില്‍ പ്രത്യക്ഷപ്പെടുന്ന ലാന്‍ങ്വേജ് ബട്ടണില്‍ ക്ലിക്ക് ചെയ്താണ് 12 ഭാഷകളില്‍ നിന്ന് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുത്ത് എഡിറ്ററില്‍ ക്ലിക്ക് ചെയ്താണ് മലയാളത്തില്‍ കമന്‍റ് ചെയ്യേണ്ടത്. പിന്നീട് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്ന കാര്യങ്ങള്‍ മലയാളത്തില്‍ പ്രത്യക്ഷപ്പെടും.

 എന്തുകൊണ്ട് ഇന്ത്യ

എന്തുകൊണ്ട് ഇന്ത്യ

ഇന്ത്യന്‍ വിപണിയെ ലക്ഷ്യം വച്ചാണ് ഫേസ്ബുക്കും ഗൂഗിളും പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നത്. ഇംഗ്ലീഷ് ഭാഷാഭിരുചിയുള്ളവരില്‍ മാത്രം ഫേസ്ബുക്ക് ഒതുങ്ങിപ്പോവരുതെന്ന ലക്ഷ്യത്തോടെയാണ് ഫേസ്ബുക്ക് പ്രാദേശിക ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുന്നത്.

 ഗൂഗിളും ഇന്ത്യയ്ക്കൊപ്പം

ഗൂഗിളും ഇന്ത്യയ്ക്കൊപ്പം

അടുത്തിടെയാണ് ഗൂഗിള്‍ വോയ്സ് സെര്‍ച്ചില്‍ എട്ട് ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടുത്തുന്നത്. ബംഗാളി, ഗുജറാത്തി, കന്ന‍ഡ, മലയാളം, തമിഴ്, തെലുഗു, ഉര്‍ദു എന്നീ ഭാഷകളാണ് ഗൂഗിള്‍ വോയ്സ് സെര്‍ച്ചില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ജിബോര്‍ഡ്

ജിബോര്‍ഡ്

22 ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഗൂഗിള്‍ ജിബോര്‍ഡ‍് പുറത്തിറത്തിക്കിയിരുന്നു. ആസാമീസ്, ബംഗാളി, ബോഡോ, ഡോഗ്രി, ഗുജറാത്തി, കന്നഡ, കശ്മീരി, കൊങ്കണി, മൈഥിലി, മലയാളം, മണിപ്പൂരി, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, സന്താലി, സിന്ധി, തമിഴ്, തെലുഗു എന്നീ ഭാഷകളാണ് ജി ബോര്‍ഡിലുണ്ടായിരുന്നത്. ഹിന്ദിയിലുള്ള വിവിധ സെര്‍ച്ച് ഇന്‍ഫര്‍മേഷനും ഗൂഗിള്‍ ആരംഭിച്ചിരുന്നു.

 ഹിന്ദിയും തമിഴും

ഹിന്ദിയും തമിഴും

ബുക്ക്മൈഷോ, ആമസോണിന്‍റെ കിന്‍ഡില്‍, ക്വിക്കര്‍, സ്നാപ്പ്ഡീല്‍ എന്നിവയില്‍ ഹിന്ദി ഉള്‍പ്പെടെയുള്ള ഇന്‍റര്‍ഫേസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ പലതും തെലുഗു, തമിഴ് എന്നീ ഭാഷകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 മള്‍ട്ടി ലാങ്വേജ് സംവിധാനം

മള്‍ട്ടി ലാങ്വേജ് സംവിധാനം

രാജ്യത്ത് നിര്‍മിക്കുകയും വിറ്റഴിക്കുകയും ചെയ്യുന്ന എല്ലാ മൊബൈല്‍ ഹാന്‍ഡ് സെറ്റുകളിലും മള്‍ട്ടി ലാങ്വേജ് സപ്പോര്‍ട്ടിംഗ് ഫീച്ചര്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
Facebook has added more local languages to its text editor in its Android app. (Hat-tip: Sahil Kini) The transliteration feature in the mobile app will enable users to comment in 12 native or local Indian languages including Telugu, Marathi, Gujrati, Bengali amongst others. Till now, Facebook was offering transliteration only in Hindi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X