കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളി തുമ്മാരുകുടിയെ ഫേസ്ബുക്ക് സംഘിയാക്കിയോ... കൂട്ട പൊങ്കാല... എന്താണ് സംഭവം?

  • By Desk
Google Oneindia Malayalam News

മുരളി തുമ്മാരുകുടിയെ ഫേസ്ബുക്ക് സംഘിയാക്കിയോ... കൂട്ട പൊങ്കാല... എന്താണ് സംഭവം?
സോഷ്യല്‍ മീഡിയയില്‍ ഒട്ടനേകം ഫോളോവേഴ്‌സുള്ള എഴുത്തുകാരനാണ് 'എം ടി രണ്ടാമന്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്ന മുരളി തുമ്മാരുകുടി. തുമ്മാരുകുടിയുടെ സുരക്ഷാ ടിപ്‌സുകളും സരസ ലേഖനങ്ങളും ഫേസ്ബുക്കിലും മറ്റും ഒരുപാട് പേര്‍ വായിക്കുകയും ഷെയര്‍ ചെയ്യുകയും പതിവാണ്. എന്നാല്‍ മുരളി തുമ്മാരുകുടിക്കും കിട്ടി, ഫേസ്ബുക്കിലെ മലയാളികളുടെ വക ഒരു പൊങ്കാല.

ഹരിയാന അസംബ്ലിയില്‍ സ്വാമി തരുണ്‍ സാഗര്‍ നഗ്നനായി എത്തി പ്രസംഗിച്ചതുമായി ബന്ധപ്പെട്ട് എഴുതിയ രണ്ട് കുറിപ്പുകളാണ് തുമ്മാരുകുടിക്ക് എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തിയത്. മാതൃഭൂമിയില്‍ എഴുതിയ രണ്ട് കുറിപ്പുകളാണ് തുമ്മാരുകുടി ഫേസ്ബുക്കിലിട്ടത്. വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും കൂടി ചീത്ത വിളി വരെ എത്തിയപ്പോള്‍ മുരളി തുമ്മാരുകുടി തന്നെ ഇക്കാര്യം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യുകയുമുണ്ടായി.

പറഞ്ഞ കാര്യം ഇതാണ്

പറഞ്ഞ കാര്യം ഇതാണ്

നഗ്‌നനായിരുന്ന് അസംബ്ലിയില്‍ സ്വാമിജി പറഞ്ഞത് എന്താണെന്ന് എനിക്കറിയില്ല - എന്ന് പറഞ്ഞാണ് മുരളി തുമ്മാരുകുടി ഈ സംഭവം ഫേസ്ബുക്കില്‍ ചര്‍ച്ചയാക്കിയത്. അതിനെപ്പറ്റി ഫേസ്ബുക്കില്‍ കാണുന്ന വാര്‍ത്തകള്‍ മുഴുവന്‍ അദ്ദേഹം എന്ത് പറഞ്ഞു എന്നതിനെപ്പറ്റി അല്ല, മറിച്ച് ആള് നഗ്‌നനായിരുന്നു എന്നതിനെപ്പറ്റി ആണ്.

അനുഭവത്തില്‍ നിന്നും

അനുഭവത്തില്‍ നിന്നും

വടക്കേ ഇന്ത്യയില്‍ താമസിക്കുന്ന കാലത്ത് അനവധി നഗ്‌നസന്യാസിമാരെ കണ്ടിട്ടുണ്ട്. ഇതൊന്നും അത്ര വലിയ കാര്യമല്ല എന്നും വസ്ത്രവും സംസ്‌കാരവും തമ്മില്‍ ബന്ധം ഒന്നും ഇല്ലെന്നും മുരളി തുമ്മാരുകുടി എഴുതി. വസ്ത്രത്തെ വച്ച് ആളെ അളക്കുന്നത് നിറത്തെയോ വംശത്തെയോ ജാതിയെയോ ഒക്കെ വച്ച് അളക്കുന്ന പോലെ ഉള്ള അജ്ഞത ആണ്.

തുടങ്ങിയില്ലേ പ്രതിഷേധം

തുടങ്ങിയില്ലേ പ്രതിഷേധം

ഇത്രയും വായിച്ചതോടെ മുരളി തുമ്മാരുകുടിക്കെതിരെ പ്രതിഷേധങ്ങള്‍ തുടങ്ങി. മാന്യമായ വസ്ത്രം സംസ്‌കാരത്തിന്റെ ഭാഗമാണ് എന്നാണ് ഫേസ്ബുക്കിലുള്ളവര്‍ മുരളി തുമ്മാരുകുടിയോട് പറയുന്നത്. നിങ്ങളും വീട്ടുകാരും തുണിയില്ലാതെ നടക്കുമോ എന്ന് വരെ ഉയര്‍ന്നു ചോദ്യങ്ങള്‍.

വിയോജിക്കുന്നത് ഇങ്ങനെ

വിയോജിക്കുന്നത് ഇങ്ങനെ

നഗ്‌നനായി അസംബ്ലിയില്‍ വന്ന സ്വാമിയെക്കുറിച്ച് എഴുതിയത് മുരളി തുമ്മാരുകുടി സംഘിയായത് കൊണ്ടാണ് എന്നും ചിലര്‍ കണ്ടുപിടിച്ചു. ഇത്രയും കാലം നിങ്ങളെ വായിച്ചു, ഇനി വായിക്കില്ല എന്ന് പറഞ്ഞവരും ഉണ്ട്. ആദ്യമായിട്ട് നിങ്ങളോട് വിയോജിക്കുന്നു എന്ന് പറഞ്ഞവരെയും കാണാന്‍ പറ്റി.

ക്ഷണിച്ചുവരുത്തിയ എതിര്‍പ്പുകള്‍

ക്ഷണിച്ചുവരുത്തിയ എതിര്‍പ്പുകള്‍

എന്നാല്‍ ഇതൊന്നും കണ്ട് മുരളി തുമ്മാരുകുടി പേടിച്ചില്ല. ഇത്തരം എതിര്‍പ്പുകള്‍ വരും എന്നറിഞ്ഞ് തന്നെയാണ് താന്‍ ഇങ്ങനെ എഴുതിയത് എന്ന് മുരളി തുമ്മാരുകുടി അടുത്ത ലേഖനത്തില്‍ തുറന്നടിച്ചു. എന്തുകൊണ്ട് ഇങ്ങനെ എഴുതി എന്നതിന്റെ കാര്യകാരണങ്ങള്‍ സഹിതം.

English summary
Facebook comments against Muralee Thummarukudy as he wtrote about Haryana assembly controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X