കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ ചോരപ്പുഴയൊഴുകുമ്പോള്‍ മോദി ചെണ്ട കൊട്ടുന്നു.. ചിന്ത ജെറോമിന് വീണ്ടും പൊങ്കാല!

  • By Desk
Google Oneindia Malayalam News

പാളിപ്പോയ ഒരു പെരുന്നാളാശംസയുടെ പേരില്‍ എസ് എഫ് ഐ നേതാവ് ചിന്താ ജെറോമിന് സോഷ്യല്‍ മീഡിയയില്‍ കിട്ടിയ ട്രോളിന് കയ്യും കണക്കുമില്ല. പേന കൊണ്ടെഴുതാന്‍ മനുഷ്യനെ പഠിപ്പിച്ച പരമകാരുണികനായ അല്ലാഹുവിന്റെ പേരില്‍ പെരുന്നാളാശംസകള്‍ എന്നായിരുന്നു ചിന്ത പറഞ്ഞത്. പേന എന്ന വാക്കിനു വിശാല അര്‍ത്ഥത്തില്‍ വാക്ക്, അറിവ്, അക്ഷരം എന്ന് കൂടി ഉണ്ടല്ലോ എന്ന് വിശദീകരിച്ച് ചിന്ത രംഗത്ത് വന്നതോടെ ട്രോളുകളും വേറെ ലെവലായി.

<strong>അള്ളാഹുവിന്റെ പേനയും ഈദ് മുബാറക്കും കോപ്പിയടിച്ച ചിന്താ ജെറോമിന് ട്രോളോട് ട്രോള്‍!</strong>അള്ളാഹുവിന്റെ പേനയും ഈദ് മുബാറക്കും കോപ്പിയടിച്ച ചിന്താ ജെറോമിന് ട്രോളോട് ട്രോള്‍!

ഇപ്പോഴിതാ ചിന്ത ജെറോം വീണ്ടും സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്. കാശ്മീരില്‍ ചോരപ്പുഴയൊഴുകുമ്പോള്‍ ഭരണാധികാരി ആഫ്രിക്കയില്‍ ചെണ്ട കൊട്ടുന്നു എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മോദിയുടെ ചിത്രമാണ് ചിന്തയ്ക്ക് വിനയായത്. തിങ്കളാഴ്ച രാവിലെ ചിന്ത പോസ്റ്റ് ചെയ്ത ചിത്രം നാലായിരത്തോളം പേര്‍ ലൈക്ക് ചെയ്തപ്പോള്‍ മൂവായിരത്തഞ്ഞൂറിലധികം പേര്‍ ഷെയര്‍ ചെയ്തു.

chintha

ചിന്താ ജെറോമുമാരാണ് ഞങ്ങളുടെ ഒക്കെ പ്രതീക്ഷ. ഇത്തരം പോസ്റ്റുകളും പ്രസ്താവനകളും സ്ഥിരമായി ചെയ്യണം എന്നു അഭ്യര്‍ഥിക്കുന്നു - എന്ന് പറഞ്ഞാണ് വിമര്‍ശകര്‍ ചിന്ത ജെറോമിന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്. കാശ്മീരില്‍ ഒഴുകുന്നത് വിഘടനവാദികളുടെ ചോരയാണ് എന്നും തീവ്രവാദി കൊല്ലപ്പെട്ടതില്‍ ചിന്ത ജെറോമിന് എന്താണ് സങ്കടം എന്നും മറ്റും തുടങ്ങുന്നു കമന്റുകള്‍.

<strong>മണ്ടത്തരം വിശദീകരിച്ച് ദുരന്തമാക്കി... ചിന്ത ജെറോമിനെ ട്രോളന്മാര്‍ വിടുമോ... വീണ്ടും ട്രോളുകള്‍...</strong>മണ്ടത്തരം വിശദീകരിച്ച് ദുരന്തമാക്കി... ചിന്ത ജെറോമിനെ ട്രോളന്മാര്‍ വിടുമോ... വീണ്ടും ട്രോളുകള്‍...

മോദിയെ കുറ്റം പറയാന്‍ തുറക്കുന്ന വാ തീവ്രവാദികള്‍ക്ക് എതിരെ കുറച്ചെങ്കിലും ശബ്ദിച്ചിരുന്നെങ്കില്‍ നാടിന് ഈ അവസ്ഥ വരില്ലായിരുന്നു എന്ന് ചിന്ത ജെറോമിനെ നോക്കി പരിതപിക്കുന്നവരും ഉണ്ട്. നമ്മുടെ രാജ്യത്ത് തീവ്രവാദികള്‍ കയറുമ്പോളും അവര്‍ക്ക് വേണ്ടി ജയ് വിളിക്കുമ്പോളും നിങ്ങള്‍ അതിനെ ന്യായീകരിക്കുന്നതും വീട്ടില്‍ കിടന്നു ഉറങ്ങുന്നതും നമ്മുടെ പട്ടാളക്കാര്‍ മഴയിലും മഞ്ഞിലും ഉണര്‍ന്നിരിക്കുന്നത് കൊണ്ടാണ്. നിങ്ങളെ പോലെ ഉള്ളവരാണ് നമ്മുടെ രാജ്യത്തിന്റെ ശാപമെന്നും ചിലര്‍ വികാരം കൊള്ളുന്നു.

English summary
Facebook users criticize SFI leader Chintha Jerome's Kashnir post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X