കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ​ണിമുടക്കി: കേട്ടത് തെറിവിളിയും പൂരവും!! ഇത് ആദ്യത്തേതല്ല..

വീഡിയോ അപ് ലോഡ് ചെയ്യുന്നതിനും കമന്‍റ് ചെയ്യുന്നതിനും പ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നു.

Google Oneindia Malayalam News

ദില്ലി: ഫേസ്ബുക്ക് പണി മുടക്കിയതിനെ തുടര്‍ന്ന് പരാതിയുമായി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. യുഎസ്, യൂറോപ്പ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കള്‍ക്കാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് ലോഗിന്‍ ചെയ്യുന്നതില്‍ പ്രശ്നം അനുഭവപ്പെട്ടത്. ചിലര്‍ക്ക് വീഡിയോകളും ഫോട്ടോകളും അപ് ലോഡ് ചെയ്യുന്നതിലും സാങ്കേതിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഇതിന് പുറമേ പോസ്റ്റുകളും ഫോട്ടോകളും ലൈക്ക് ചെയ്യുന്നതിനും കമന്‍റ് ചെയ്യുന്നതിനും പേജ് ലോഡ് ആവുന്നതിനും സാങ്കേതിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഇന്ത്യയിലുള്ള ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും പോസ്റ്റുകളും ഫോട്ടോകളും ലൈക്ക് ചെയ്യുന്നതിനും കമന്‍റ് ചെയ്യുന്നതിനും പേജ് ലോഡ് ആവുന്നതിനും സാങ്കേതിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യുന്നതിനും പ്രശ്നം അനുഭവപ്പെട്ടിരുന്നു.

30 മിനിറ്റ് പണിമുടക്കി

30 മിനിറ്റ് പണിമുടക്കി

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്കിന് പ്രതിമാസം രണ്ട് ബില്യണ്‍ സജീവ ഉപയോക്താക്കളാണുള്ളത്. ലോകത്തെ ഏറ്റവും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമെന്ന റെക്കോര്‍ഡും മാര്‍ക് സക്കര്‍ബര്‍ഗിന്‍റെ ഫേസ്ബുക്കിന് സ്വന്തമാണ്. നേരത്തെയും ഇത്തരം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഫേസ്ബുക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടിരുന്നു.

ആയിരങ്ങളുടെ പ്രതിഷേധം

ആയിരങ്ങളുടെ പ്രതിഷേധം

ഫേസ്ബുക്കും ഫേസ്ബുക്കിന്‍റെ ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമും പണിമുടക്കിയതോടെ ആയിരക്കണക്കിന് പേരാണ് പ്രശ്നം ഫേസ്ബുക്കിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് ഫേസ്ബുക്കിന് മെയിലയച്ചത്. എന്നാല്‍ ചിലര്‍ക്ക് ഫേസ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ ഇത്തരം പ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

 കാരണം എന്ത്?

കാരണം എന്ത്?

ലോകത്തുള്ള ഫേസ്ബുക്ക്- ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളെ വച്ച അരമണിക്കൂര്‍ നീണ്ട സാങ്കേതിക പ്രശ്നത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. പ്രശ്നം നേരിട്ട പലരും ട്വിറ്ററിലും ഇക്കാര്യം വ്യക്തമാക്കി.

പണി കിട്ടുന്നത് പതിവോ

പണി കിട്ടുന്നത് പതിവോ

നേരത്തെ 2014ലും ഫേസ്ബുക്ക് ഇത്തരത്തില്‍ 30 മിനിറ്റ് നേരം നിശ്ചലമായിരുന്നു. ഇതോടെ 130 കോടി ഫേസ്ബുക്ക് ഉപയോക്താക്കളാണ് നിസ്സഹായരായത്. ഫേസ്ബുക്ക് ഉപയോക്താക്കള്‍ നിരാശ പ്രകടിപ്പിക്കാന്‍ തിരഞ്ഞെടുത്തത് ട്വിറ്ററിനെയായിരുന്നുവെന്ന് മാത്രം.

 വാട്സ്ആപ്പിനും പണി കിട്ടി

വാട്സ്ആപ്പിനും പണി കിട്ടി

2017 മെയ് നാലിന് ലോകത്തെമ്പാടും ഫേസ്ബുക്കിന്‍റെ വാട്സ്ആപ്പും പണിമുടക്കിയിരുന്നു. വാട്സ്ആപ്പിനെ തൽസ്ഥിതിയിലെത്തിക്കാൻ പലരും നിരവധി തവണ ഫോൺ റീസ്റ്റാർട്ട് ചെയ്യുകയും അപ്ലിക്കേഷൻ മാറ്റി ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു നോക്കിയെങ്കിലും ഒരു തന്ത്രവും ഫലിച്ചില്ല. എന്നാൽ മണിക്കൂറുകള്‍ക്ക് ശേഷം വാട്സ്ആപ്പ് പഴയതുപോലെ തിരിച്ചുവരികയും ചെയ്തെങ്കിലും എന്താണ് സംഭവിച്ചതെന്ന ആശങ്ക ലോകത്തെ വിട്ട് മാറിയിരുന്നില്ല.

 മാപ്പ് പറഞ്ഞ് വാട്സ്ആപ്പ്

മാപ്പ് പറഞ്ഞ് വാട്സ്ആപ്പ്

കുറച്ച് മണിക്കൂറുകൾ വാട്സ്ആപ്പ് ലഭിക്കാതിരുന്നതായിരുന്നു ലോകമെമ്പാടുമുള്ള വാട്ആപ് ഉപയോക്താക്കൾ ഒരേ സമയം നേരിട്ട പ്രശ്നം. എന്നാൽ പ്രശ്നം തിരിച്ചറിഞ്ഞ ഫേസ്ബുക്കിന്റ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് വീഴ്ച നേരിട്ടതില്‍ ഉപയോക്തളോട് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. വാട്സ്ആപ്പിന് സംഭവിച്ച തകരാര്‍ കണ്ടെത്തിയതോടെ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. ഇമെയിലിലായിരുന്നു ഖേദപ്രകടനം.

ഇന്ത്യയിലും അമേരിക്കയിലും

ഇന്ത്യയിലും അമേരിക്കയിലും

ഇന്ത്യയുടെ പല ഭാഗങ്ങളിലും ബുധനാഴ്ച വാട്സ്ആപ്പ് ഡൗണാണെന്ന് പരാതി ഉയർന്നിരുന്നു. ഇതിന് പുറമേ ബ്രസീൽ, കാനഡ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വാട്സ്ആപ്പ് ഉപയോക്താക്കൾക്കും വാട്സ്ആപ്പില്‍ സമാന പ്രശ്നമാണ് അനുഭവപ്പെട്ടത്.

ആപ്പിളും വിൻഡോസും പണിമുടക്കി !!

ആപ്പിളും വിൻഡോസും പണിമുടക്കി !!

ആപ്പിളിൻറെ ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവർക്കും ആൽഫബെറ്റ് ഇന്‍കിന്‍റെ ആന്‍ഡ്രോയ്ഡ്, മൈക്രോസോഫ്റ്റ് കോര്‍പ്പിന്‍റെ വിൻഡോസ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്ററ്റത്തിൽ പ്രവർത്തിയ്ക്കുന്നവർക്കും മണിക്കൂറുകൾ വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.

 ടെലഗ്രാമിന് ചാകര

ടെലഗ്രാമിന് ചാകര

വാട്സ്ആപ്പ് രണ്ടര മണിക്കൂറോളം പണിമുടക്കിയതിനെ തുടർന്ന് വാട്സ്ആപ്പിനെ മാത്രം ആശ്രയിക്കുന്ന പല ഉപയോക്താക്കളും എതിരാളിയായ മെസേജിംഗ് പ്ലാറ്റ്ഫോം ടെലഗ്രാമിനെ ആശ്രയിയ്ക്കുകയായിരുന്നു. വാട്സ്ആപ്പിനെ പ്രധാനമായി ആശ്രയിക്കുന്ന ബ്രസീലിലെ പ്രൊഷണലുകളെയാണ് ഈ പ്രതിസന്ധി ഏറെ ആശങ്കയിലാക്കിയത്.

ഫേസ്ബുക്കിന് സ്വന്തം

ഫേസ്ബുക്കിന് സ്വന്തം

ലോകത്തെ 1.2 ബില്യൺ ജനങ്ങള്‍ ആശയവിനിമയത്തിന് വേണ്ടി ആശ്രയിക്കുന്ന പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ലോകത്തെ മിക്ക രാജ്യങ്ങളിലും മറ്റ് മെസേജിംഗ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് സ്വാധീനം ചെലുത്താൻ വാട്സ്ആപ്പിന് കഴിഞ്ഞിട്ടുണ്ട്. 2014ലാണ് 19 ബില്യണ്‍ യുഎസ് ഡോളറിന് ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡി പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് വാട്സ്ആപ്പിനെ സ്വന്തമാക്കുന്നത്.

 പ്രതിഷേധം ട്വിറ്ററില്‍

പ്രതിഷേധം ട്വിറ്ററില്‍

വാട്സ്ആപ്പ് നിശ്ചലമായതിന്റെ പ്രതിഷേധം തീര്‍ക്കാൻ വാട്സ്ആപ്പ് ഉപയോക്താക്കൾ ഉപയോഗിച്ചത് ട്വിറ്ററിനേയാണ്.

English summary
Many Facebook users today reported experiencing an outage as they "struggled" to access the popular social media site.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X