കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ആത്മഹത്യ തടയാന്‍ ഫേസ്ബുക്ക്; സഹായവുമായി ദീപിക പദുകോണ്‍

Google Oneindia Malayalam News

കാലിഫോര്‍ണിയ: ഫേസ്ബുക്ക് സുഹൃത്തുക്കളില്‍ പലരും ആത്മഹത്യ ചെയ്യുമെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് പലരെയും ഭയപ്പെടുത്താറുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരവുമായി ഫേസ്ബുക്ക് രംഗത്തെത്തിക്കഴിഞ്ഞു. ഫേസ്ബുക്ക് നേരത്തെ അവതരിപ്പിച്ച സൂയിസൈഡ് പ്രിവെന്‍ഷന്‍ ഫീച്ചര്‍ ഇന്ത്യയിലവതരിപ്പിച്ചുകൊണ്ടാണ് ഫേസ്ബുക്ക് പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുന്നത്. ദീപിക പദുകോണിന്റെ എന്‍ജിഒയുമായിച്ചേര്‍ന്നാണ് പദ്ധതി ഇന്ത്യയില്‍ അവതരിപ്പിക്കുക.

സുഹൃത്തുക്കളുടെ മാനസികാരോഗ്യത്തെ കുറിച്ചറിയുന്നവര്‍ക്ക് ഫേസ്ബുക്കിലുള്ള പുതിയ ടൂള്‍ വഴി മാനസിക ആരോഗ്യവിദഗ്ദരെ സമീപിക്കാനും ഇവര്‍ക്ക് നേരിട്ട് പ്രശ്‌നമനുഭവിക്കുന്നവരുമായി സംസാരിക്കാനും സൗകര്യമൊരുക്കുന്നതാണ് ഫീച്ചറിന്റെ പ്രവര്‍ത്തന രീതി. കൗണ്‍സിലിംഗിന് സമാനമായ സംവിധാനമാണിത്. തിങ്കളാഴ്ചയാണ് ഫേസ്ബുക്ക് ഇന്ത്യയില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതോടെ ആത്മഹത്യാ പ്രവണതയുള്ള ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് കൃത്യസമയത്ത് കൗണ്‍സിലിംഗ് നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സംവിധാനമാണ് ഇതോടെ തയ്യാറായിട്ടുള്ളത്. ലോകത്ത് മാനസിക സംഘര്‍ഷം മൂലം ആത്മഹത്യ ചെയ്യുന്നവരിലധികവും ഇന്ത്യക്കാരാണ്. ഇത്തരക്കാരിലുള്ള ആത്മഹത്യാ പ്രവണതയാണ് യഥാര്‍ത്ഥത്തില്‍ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ഇതോടെയാണ് ആസ്ര, ബോളിവുഡ് നടി ദീപിക പദുകോണ്‍ സ്ഥാപിച്ച ദി ലിവ് ലൗവ് ആന്‍ഡ് ലാഫ് ഫൗണ്ടേഷന്‍ എന്നീ സംഘടനകളുമായി സഹകരിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ഫേസ്ബുക്കിലേക്ക് നിര്‍ദ്ദേശിക്കേണ്ടവരെ കണ്ടെത്തുന്നതിനുള്ള ഹെല്‍പ്പ്‌ലൈന്‍ ഇരുസംഘടനകളും ചേര്‍ന്നാണ് നടത്തുന്നത്. ടാറ്റാ ഇന്‍സ്്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്സ്, ഐകോള്‍, ദി ലിവ് ലൗവ് ആന്‍ഡ് ലാഫ് ഫൗണ്ടേഷന്‍ എന്നിവരാണ് സൈക്കോ സോഷ്യല്‍ കൗണ്‍സിലിംഗ് നല്‍കുന്നത്. വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്ന ദീപിക കഴിഞ്ഞ വര്‍ഷമാണ് ദീപിക സംഘടനക്ക് രൂപം നല്‍കുന്നത്. മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നവര്‍ക്ക് വിദഗ്ദ ഉപദേശം നല്‍കാനും സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയുമാണ് സംഘടനയുടെ ലക്ഷ്യം.

facebook

ഇന്ത്യയിലെ 148 മില്യണ്‍ ജനങ്ങള്‍ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സംവദിക്കുന്നതിന് ഫേസ്ബുക്കിനെ ആശ്രയിക്കുന്നവരാണ്. ഇന്ത്യയില്‍ ഓരോ മണിക്കൂറിലും 15 പേര്‍ വീതമാണ് ആത്മഹത്യ ചെയ്യുന്നത്. ഈ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഫേസ്ബുക്ക് ഇന്ത്യയില്‍ ഇത്തരത്തിലൊരു ഫീച്ചറിന് തുടക്കം കുറിച്ചിട്ടുള്ളത്. നേരത്തെ അമേരിക്കയിലും ബ്രിട്ടനിലും ഫേസ്ബുക്ക് ഈ സംവിധാനം അവതരിപ്പിച്ചിരുന്നു.

English summary
Facebook Is Launching A Suicide Prevention Feature In India With Deepika Padukone's NGO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X