കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഷകള്‍ ഏതുമാകട്ടെ, ഫേസ്ബുക്കില്‍ എളുപ്പത്തില്‍ വായിക്കാം

  • By Sandra
Google Oneindia Malayalam News

കാലിഫോര്‍ണിയ: ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് എല്ലാ ഭാഷയിലുമുള്ള പോസ്റ്റുകളും വായിക്കാനുള്ള സംവിധാനമൊരുക്കി ഫേസ്ബുക്ക്. പുതിയ ഫീച്ചര്‍ വഴി റിയല്‍ ടൈമില്‍ 44 ഭാഷകളിലേക്ക് ഫേസ്ബുക്ക് പോസ്റ്റുകള്‍ പരിഭാഷപ്പെടുത്താനുള്ള സൗകര്യം ഉടന്‍ വരുമെന്നാണ് ഫേസ്ബുക്കിന്റെ അറിയിപ്പ്. ബ്ലോഗ് പോസ്റ്റിലാണ് ഫേസ്ബുക്ക് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഏതെല്ലാം ഭാഷകളിലാണ് ഈ സേവനം ലഭ്യമാകുകയെന്ന് ഭാഷകള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഫെയ്സ്ബുക്കിലെ ചര്‍ച്ചകള്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഏത് ഉപയോക്താക്കള്‍ നിരവധി ഭാഷകള്‍ ഉപയോഗിക്കുന്നുവെന്ന ഫേസ്ബുക്കിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം. ഫെയ്സ്ബുക്ക് ഉപയോക്താക്കളില്‍ 50 ശതമാനത്തിലധികം പേരും സംവദിക്കാന്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് അല്ലെന്നും, അതിനാല്‍ ഫേസ്ബുക്ക് സംവാദങ്ങള്‍ക്ക് ഭാഷ തടസ്സമാവരുതെന്നും നിര്‍ബന്ധമുള്ളതിനാലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതെന്നും ഫെയ്സ്ബുക്ക് പറയുന്നു.

facebook-02

'മള്‍ട്ടിലിഗ്വല്‍ കംപോസര്‍' എന്ന ടൂളാണ് പോസ്റ്റുകള്‍ പരിഭാഷപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നത്. ഉപയോക്താക്കള്‍ തെരഞ്ഞെടുക്കുന്നതിനനുസരിച്ച് വിവിധ ഭാഷയിലേക്ക് പോസ്റ്റുകളുടെ തര്‍ജ്ജമ ഈ ടൂള്‍ ചെയ്യുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഇതോടെ ഒരു പോസ്റ്റ് ഒരേസമയം വിവിധ ഭാഷകളില്‍ ലഭ്യമാകും.

 നിങ്ങള്‍ അശ്ലീല വെബ്ബ്‌സൈറ്റുകള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ഫേസ്ബുക്ക് ചെയ്യുന്നത്!!! നിങ്ങള്‍ അശ്ലീല വെബ്ബ്‌സൈറ്റുകള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ഫേസ്ബുക്ക് ചെയ്യുന്നത്!!!

ഇനിമുതല്‍ ഫേസ്ബുക്ക് പോസ്റ്റിടുമ്പോള്‍ തന്നെ ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ ക്ലിക്ക് ചെയ്ത് ഭാഷ തിരഞ്ഞെടുക്കാനുള്ള ഏത് ഭാഷയിലേക്കാണോ തര്‍ജ്ജമ വേണ്ടത് ആ ഭാഷ തെരഞ്ഞെടുക്കാം. അതോടെ പോസ്റ്റിലെ ടെക്സ്റ്റുകള്‍ ആ ഭാഷയിലേക്ക് പരിഭാഷ ചെയ്ത പോസ്റ്റുകള്‍ ഉപയോക്താക്കള്‍ക്ക് വായിക്കാന്‍ കഴിയും. ആവശ്യത്തിനനുസരിച്ച് ഭാഷകള്‍ മാറ്റി സെലക്ട് ചെയ്യാനായി 'റൈറ്റ് പോസ്റ്റ് ഇന്‍ അനദര്‍ ലാംഗ്വേജ്' എന്ന ഓപ്ഷനും ഈ ഫീച്ചറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷമാദ്യം മുതല്‍ ഫെയ്സ്ബുക്ക് കംപോസര്‍ ടൂള്‍ പരീക്ഷിച്ചുവരുകയായിരുന്നു. വെളളിയാഴ്ച്ച മുതല്‍ തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം ഉപയോക്താക്കള്‍ക്കായി ടൂള്‍ ലഭ്യമാക്കിയിട്ടുണ്ട്.

English summary
Soon Facebook will translate users posts into 44 languages in real time. Facebook states in a blogpost on the new feature after news feed tweeks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X