കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: ഫെയ്‌സ്ബുക്ക് മെസ്സഞ്ചറിന് പിന്നാലെ ഐഎംഒയ്ക്കും നിരോധനം

  • By Jisha
Google Oneindia Malayalam News

റിയാദ്: ഫേസ്ബുക്ക് മെസ്സഞ്ചറിന്റെ സേവനങ്ങള്‍ക്ക് സൗദി അറേബ്യയില്‍ നിരോധനം. ഫേസ്ബുക്ക് മെസ്സഞ്ചറില്‍ വോയ്‌സ്‌കോളിംഗും വീഡിയോ കോളിംഗും ഏര്‍പ്പെടുത്തിയതിന് പിന്നിലെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വീഡിയോ കോളിംഗ് സംവിധാനമുള്ള ഐഎംഒയ്ക്കും വിലക്ക് ബാധകമാണ്. സൗദിയിലെ ടെലികോം കമ്പനികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമയാണിത്. ഇന്റര്‍നെറ്റ് വഴിയുള്ള വാട്ട്‌സ്ആപ്പിന്റെയും വൈബറിന്റേയും വോയ്‌സ്‌കോളുകള്‍ നേരത്തെ തന്നെ നിരോധിച്ചിരുന്നു. സൗദി സര്‍ക്കാരിന്റെ തീരുമാനം ഏറെ തിരിച്ചടിയായിട്ടുള്ളത് മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ക്കാണ്.

വാട്ട്‌സ്ആപ്പിനും മെസ്സഞ്ചറിനും പുറമേ ഇതിന് സമാനമായി പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ക്കും ഈ വിലക്ക് ബാധകമാണ്. ലൈന്‍, ടാങ്കോ എന്നീ ആപ്ലിക്കേഷനുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയതെന്നാണ് സൗദി നല്‍കുന്ന വിശദീകരണം. പ്രാദേശിക മാധ്യമങ്ങളും ഇതുതന്നെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരോധിത സേവനങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ലഭ്യമല്ലെന്നും നിങ്ങളുടെ രാജ്യം ഈ സേവനത്തെ പിന്തുക്കുന്നില്ലെന്നുമുള്ള പോപ്പ് ആപ്പ് മെസേജുകളാണ് ലഭിക്കുന്നത്. രാജ്യത്ത് ആധിപത്യമുള്ള ടെലികോം കമ്പനികള്‍ക്ക് തിരിച്ചടി നല്‍കുന്നതിനാലാണ് ഇത്തരത്തില്‍ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്.

messenger

മെസ്സഞ്ചര്‍ ആപ്ലിക്കേഷനില്‍ പ്രതിദിനം തങ്ങള്‍ക്ക് 800 മില്യണ്‍ സജീവ ഉപയോക്താക്കളുണ്ടെന്ന് ഫേസ്ബുക്ക് പ്രഖ്യാപിച്ചത് അടുത്തകാലത്താണ്. 2015ന്റെ ആദ്യത്തില്‍ 600 മില്യണ്‍ ആയിരുന്ന ഉപയോക്തക്കളുടെ എണ്ണം പീന്നീട് 700 മില്യണിലേക്കും അതില്‍ നിന്ന് 800 മില്യണിലേക്കും ഉയര്‍ന്നുവെന്നാണ് ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനെല്ലാം പുറമേ ഫെയ്‌സ്ബുക്കിന്റെ എഫ്8 കോണ്‍ഫറന്‍സില്‍ വച്ച് മെസ്സഞ്ചര്‍ ബോട്ട് എന്ന സംവിധാനവും കമ്പനി അവതരിപ്പിച്ചിരുന്നു. വ്യാപാരസംബന്ധമായ കാര്യങ്ങള്‍ എളുപ്പത്തില്‍ വിനിമയം ചെയ്യുന്നതിനായാണ് ബോട്ട് സേവനം അവതരിപ്പിച്ചിട്ടുള്ളത്. പ്രതിദിനം 60 മില്യണ്‍ മെസേജുകളാണ് വാട്ട്‌സ്ആപ്പ് വഴിയും ഫേസ്ബുക്ക് മെസ്സഞ്ചര്‍ വഴിയും കൈമാറുന്നത്. എസ്എംഎസ് സേവനങ്ങളുടെ മൂന്നിരിട്ടിയാണ് ഇതിന്റെ കണക്ക്.

English summary
Facebook Messenger and Imo banned in Saudi Arabia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X