കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെസ്സഞ്ചറില്‍ ചാറ്റ് ചെയ്യുന്നവര്‍ ഇനി സൂക്ഷിക്കണം!!!

  • By Sandra
Google Oneindia Malayalam News

കാലിഫോര്‍ണിയ: ലോകത്തെ ഏറ്റവുമധികം ഉപയോക്താക്കളുള്ള ഫേസ്ബുക്കിന്റെ മെസ്സഞ്ചറിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം പരീക്ഷിക്കുന്നു. ഡിജിറ്റല്‍ സംഭാഷണങ്ങളിലുള്ള അനാവശ്യ ഇടപെടലുകള്‍ ഇല്ലാതാക്കുന്നതിനായാണ് ഫേസ്ബുക്ക് പരീക്ഷണാര്‍ത്ഥം ഈ സംവിധാനം മെസ്സഞ്ചറില്‍ പരീക്ഷിക്കുന്നത്.

900 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ലഭിക്കുക. ഫേസ്ബുക്കിന്റെ പ്രമുഖ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ഫേസ്ബുക്കിലും ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഒരു ബില്യണ്‍ ഉപയോക്താക്കളുള്ള വാട്‌സ്ആപ്പിനെ 2014 ഒക്ടോബറിലാണ് ഫേസ്ബുക്ക് ഏറ്റെടുക്കുന്നത്. വാട്‌സ്ആപ്പിന് പുറമേ ആപ്പിളിന്റെ ഐ മെസേജ്, ലൈന്‍, സിഗ്നല്‍, വൈബര്‍, ടെലഗ്രാം, വിക്കര്‍ എന്നീ പ്ലാറ്റ്‌ഫോമുകളിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭ്യമാണ്.

facebookmessenger

ആന്‍ഡ്രോയ്ഡിനും കിട്ടി കിടിലന്‍ ഡേറ്റിംഗ് ആപ്പ്, പ്രത്യേകതകള്‍ അറിയണ്ടേ!!!!ആന്‍ഡ്രോയ്ഡിനും കിട്ടി കിടിലന്‍ ഡേറ്റിംഗ് ആപ്പ്, പ്രത്യേകതകള്‍ അറിയണ്ടേ!!!!

സേവനങ്ങള്‍ ചാറ്റ് ആപ്ലിക്കേഷനായ മെസ്സഞ്ചറില്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും സുരക്ഷക്കും വേണ്ടിയാണ് ഫേസ്ബുക്ക് ഇത്തരമൊരു ഉദ്യമത്തിനൊരുങ്ങുന്നത്. മെസ്സഞ്ചറില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വരുന്നതോടെ ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന രണ്ടാംത്തെ ഫേസ്ബുക്ക് ഉല്‍പ്പന്നമായി ഫേസ്ബുക്ക് മെസ്സഞ്ചര്‍ മാറും. ഈ വര്‍ഷം വാട്സ് ആപ് മെസ്സഞ്ചറാണ് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് സംരക്ഷണം നല്‍കുന്നതിനായി ആദ്യമായി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. വാ്സ് ആപ് വഴി കൈമാറുന്ന മെസേജുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍ എന്നിവ മൂന്നാമതൊരാള്‍ക്ക് കാണാന്‍ കഴിയാത്തതാണ് ഈ സംവിധാനം.

English summary
Facebook experimentally rolling out end to end encryption in messenger to prevent snooping digital converstions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X