കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍ ഇനി ടെക്സ്റ്റ് മെസേജിനെയും പിന്തുണക്കും

Google Oneindia Malayalam News

കാലിഫോര്‍ണിയ: ഫേസ്ബുക്ക് മെസ്സഞ്ചറില്‍ നിന്ന് ഫോണിലേക്ക് ടെക്സ്റ്റ് മെസേജുകള്‍ അയക്കാവുന്ന സംവിധാനവുമായി ഫേസ്ബുക്ക്. കുറച്ച് ആഴ്ചകളായി പരീക്ഷണാര്‍ത്ഥം അവതരിപ്പിച്ച ഫീച്ചറാണ് ഫേസ്ബുക്ക് ഔദ്യോഗികമായി അവതരിപ്പിച്ചിട്ടുള്ളത്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും മെസഞ്ചര്‍ അപ്ഡേറ്റിലൂടെ സേവനം ലഭിക്കുക. നേരത്തെ 2012ല്‍ ഫേസ്ബുക്ക് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയോ ഉപയോക്താക്കളെ ലഭിക്കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് 2013ല്‍ പിന്‍വലിക്കുകയായിരുന്നു.

ഫീച്ചര്‍ വഴി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ വഴി ഉപയോക്താക്കള്‍ക്ക് പരസ്പരം എസ്എംഎസ് അയക്കാമെന്നതാണ് ഫീച്ചറിന്റെ മേന്മ. ഇതിന് പുറമേ സ്റ്റിക്കറുകളും വോയ്സ് ക്ലിപ്പുകളും ഇമോജികളും ലൊക്കേഷന്‍ വിവരങ്ങളും ഈ പ്ലാറ്റ്‌ഫോമില്‍ വച്ച് കൈമാറാമെന്നും റിപ്പോര്‍ട്ടുണ്ട്. 2012ല്‍ ആരംഭിച്ച സേവനത്തിന് വേണ്ടത്ര പ്രചാരം ലഭിക്കാത്തതിനാല്‍ 2013ല്‍ പിന്‍വലിക്കുകയും ചെയ്തു.

facebookmessenger

അടുത്തകാലത്തായി ഫേസ്ബുക്കില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് വീണ്ടും ഫീച്ചര്‍ അവതരിപ്പിച്ചിട്ടുള്ളത്. മെസ്സഞ്ചര്‍ ആപ്പിന്റെ വലതുവശത്ത് സ്‌ക്രീനിന് മുകളിലായി പര്‍പ്പിള്‍ നിറത്തില്‍ പ്രൊഫൈല്‍ ഇമേജ് ഉള്‍പ്പെടെയായിരിക്കും ഫീച്ചര്‍ ലഭ്യമാകുക. എന്നാല്‍ ഫേസ്ബുക്ക് വേരിഫൈ ചെയ്ത ഉപയോക്താക്കള്‍ക്ക് അവരുടെ തന്നെ ഫോട്ടോകളാണ് എസ്എംഎസ് ത്രെഡ്ഡായി കാണാന്‍ സാധിക്കുക.

ഫേസ്ബുക്ക് മെസ്സഞ്ചറിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍?ഫേസ്ബുക്ക് മെസ്സഞ്ചറിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍?

ഉപയോക്താക്കള്‍ക്ക് ഇഷ്ടത്തിനനുസരിച്ച് ചാറ്റിന്റെ നിറം മാറ്റാവുന്ന ഒരു സംവിധാനം ഫേസ്ബുക്ക് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ എസ്എംഎസ് ഫീച്ചറില്‍ ഈ സംവിധാനം ലഭിക്കില്ല. റോമിംഗിലോ റേഞ്ച് ഇല്ലാത്ത സ്ഥലത്തോ ആയിരിക്കുമ്പോള്‍ മെസേജുകള്‍ ലഭിക്കുന്നതിനായി ഓട്ടോ റീട്രീവ് സംവിധാനവും ഈ ഫീച്ചറില്‍ ലഭ്യമാണ്.

Read also: ഫേസ് ബുക്ക് മെസഞ്ചര്‍, ഉപകാരപ്രദമായ അഞ്ചുകാര്യങ്ങള്‍

English summary
Facebook messenger support to send sms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X