കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിലെ സംഭാഷണങ്ങള്‍ രഹസ്യമായി വീക്ഷിക്കുന്നില്ല; ആരോപണം തള്ളി ഫേസ്ബുക്ക്

  • By Jisha
Google Oneindia Malayalam News

കാലിഫോര്‍ണിയ: ഫേസ്ബുക്കിലെ പരസ്യങ്ങള്‍ കൊണ്ട് ഉപയോക്താക്കളെ സ്വാധീനിക്കുന്നതിനായി ചാറ്റിലെ സംഭാഷണങ്ങള്‍ ഫേസ്ബുക്ക് രഹസ്യമായി വീക്ഷിക്കുന്നുവെന്ന ആരോപണം നിഷേധിച്ച് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ മൈക്രോഫോണുകള്‍ വഴി ഉപയോക്താക്കളുടെ സംഭാഷണങ്ങള്‍ ശ്രദ്ധിക്കുന്നുവെന്നതായിരുന്നു ഫേസ്ബുക്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍.

എന്നാല്‍ ഇതില്‍ വസ്തുതയില്ലെന്ന് വ്യക്തമാക്കിയ ഫേസ്ബുക്ക് ഔദ്ധ്യോഗികമായി ഈ വാദം തള്ളിക്കളയുകയും ചെയ്തു. ന്യൂസ്ഫീഡില്‍ വമ്മ മാറ്റങ്ങള്‍ കാണുന്നതിനോ പരസ്യങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്നതിനോ ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിക്കുന്നില്ലെന്നാണും ഫേസ്ബുക്ക് വ്യക്തമാക്കി.

facebook

സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്കായി ഓഡിയോ, വീഡിയോ എന്നിവ റെക്കോര്‍ഡ് ചെയ്യേണ്ട സാഹചര്യങ്ങളില്‍ ഉപയോക്താക്കളുടെ അനുമതി തേടിയതിന് ശേഷം മാത്രമേ ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിക്കാറുള്ളൂ എന്നും ഫേസ്ബുക്ക് പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് ഫോണിന്റെ മൈക്രോഫോണുകള്‍ വഴി ഉപയോക്താക്കളുടെ സംഭാഷണമുള്‍പ്പെടെ ഫേസ്ബുക്കിലുള്ള പ്രകടനങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

facebook-04
English summary
Facebook officially denies spying on your conversations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X