• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആർത്തവത്തിന് വേണ്ടി ഇനി കാത്തിരിക്കാം... മെൻസ്ട്ര്വൽ കപ്പിനെ കുറിച്ച് പെൺകുട്ടിയുടെ കുറിപ്പ് വൈറൽ

  • By Desk

ആര്‍ത്തവത്തെ കുറിച്ച് ഇനിയും കാര്യമായ ധാരണകളൊന്നും ഇല്ലാത്ത സമൂഹമാണ് നമ്മുടേത്. ആര്‍ത്തവ ബുദ്ധിമുട്ടുകള്‍ സ്ത്രീകളുടെ മാത്രം പ്രശ്നമായതുകൊണ്ട് പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ അതൊരു വലിയ വിഷയവും അല്ല.

ആർത്തവം എന്താണെന്നറിയാത്ത മണകുണാഞ്ച‍ൻമാർ ഇതൊന്ന് വായിച്ചാൽ മതി... സെക്കൻഡ് ഒപ്പീനിയനുമായി ഡോ ഷിംന

എന്നാല്‍ കാലം മാറിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രവും പുരോഗമിക്കുന്നു. ആര്‍ത്തവകാലത്ത് സാനിറ്ററി പാഡ് ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ക്ക് അന്ത്യം കുറിച്ചുകൊണ്ടായിരുന്നു മെന്‍സ്ട്ര്വല്‍ കപ്പിന്‍റെ വരവ്. എന്നിരുന്നാലും അത് ഉപയോഗിക്കുന്ന കാര്യത്തില്‍ മലയാളി സ്ത്രീകള്‍ ഏറെ പിറകിലാണ്.

മലപ്പുറത്തെ പച്ചയടിച്ച് ട്രോളുകളുടെ പൊങ്കാല!!! പച്ചവെള്ളത്തിന് വരെ അടപടലം ട്രോളുകൾ... പിന്നിൽ ആര്?

ഈ സാഹചര്യത്തിലാണ് സ്നേഹ സുരേഷ് എന്ന പെണ്‍കുട്ടിയുടെ ഒരു അനുഭവ കുറിപ്പിന്‍റെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്. കൈരളി ടിവിയിലെ ബ്രോ‍ഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ആയ സ്നേഹയുടെ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. ആ പോസ്റ്റ് വായിക്കാം...

ഏറ്റവും മികച്ച സമ്മാനം

ഏറ്റവും മികച്ച സമ്മാനം

നിനക്ക്,

ഇന്നോളം കിട്ടിയതിൽ വച്ച് മികച്ച സമ്മാനമായിരുന്നു ഇത്തവണത്തേത്. ഒട്ടും വിചാരിക്കാത്ത സമയത്ത് പെട്ടന്ന് ഫോണിൽ ഫ്ലിപ്ക്കാർട്ടിന്റെ മെസേജ് വന്നു, ഞാൻ ഒന്നും ഓർഡർ ചെയ്തില്ലല്ലോ എന്ന് തെല്ലും സംശയത്തോടെ നോക്കി. താൻ ആണ് ഓർഡർ ചെയ്തതെന്ന് അപ്പോളേ മനസിലായി.പിന്നെ സാധനം വരാനുള്ള കാത്തിരിപ്പായിരുന്നു.

ആ ദിവസം എത്തിയപ്പോള്‍

ആ ദിവസം എത്തിയപ്പോള്‍

അങ്ങനെ ആ ദിവസമെത്തി വായിച്ചും കേട്ടും മാത്രമറിഞ്ഞ മെൻസ്ട്രൽ കപ്പ് ആദ്യമായി കണ്ടു,കൈയ്യിലെടുത്ത് സൂക്ഷ്മ വിധേയമാക്കി.കണ്ടപ്പോൾ മുതലേ സംശയമായി ഇത് എങ്ങനെ ഉപയോഗിക്കും, വേദനിക്കില്ലെ, ഈ കപ്പ് വലുതല്ലെ അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. പിന്നെയും സംശയമായിരുന്നു. അങ്ങനെ തന്നോട് തന്നെ ചോദിച്ചതല്ലേ.

ആര്‍ത്തവത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്

ആര്‍ത്തവത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്

എന്നാലും പിന്നീട് കാത്തിരിപ്പായിരുന്നു .ആദ്യമായിട്ടാണ് ആർത്തവത്തിന് ഇങ്ങനെയൊരു കാത്തിരിപ്പ്, ദിവസങ്ങളെണ്ണി ഇങ്ങനെയൊരു കാത്തിരിപ്പ് ഉണ്ടായിട്ടില്ലല്ലോ ഇതിന് മുൻപ്. നനവറിഞ്ഞ് അന്ന് രാവിലെ ഉണർന്നപ്പോൾ ആദ്യം പേടിയായിരുന്നു, എങ്ങനെ വെയ്ക്കും എന്ന പേടി.പാഡ് മാത്രം ഉപയോഗിച്ച് ശീലമുള്ള എനിക്ക് ആലോചിക്കാൻ കഴിയാത്ത ഒന്നായിരുന്നു മെൻസ്ട്രൽ കപ്പ്.

ആദ്യത്തെ അനുഭവം

ആദ്യത്തെ അനുഭവം

ആദ്യം പാഡ് വച്ചെങ്കിലും കിടക്കപ്പൊറുതി ഉണ്ടായില്ല. വായിച്ചറിവ് പോലെ കപ്പ് ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കി. ഇളം റോസ് നിറമുള്ള കപ്പ് കൈയിൽ ഒതുങ്ങി. ഇഷ്ടാനുസരണം കപ്പിനെ ഒടിക്കാനും മടക്കാനും കഴിഞ്ഞപ്പേൾ ആത്മവിശ്വാസം നന്നായി അങ്ങട്ട് കൂടി. കുറച്ച് നേരം വിഷമിച്ചെങ്കിലും വിചാരിച്ചതിലും എളുപ്പം എന്റെ ഉള്ളിലേക്ക് അത് എത്തിപ്പെട്ടു. എന്റെയുള്ളിൽ എന്തോ ഒന്ന് ഉള്ളതായി അറിഞ്ഞതേ ഇല്ല.

അത്ഭുതമെങ്കിലും ആശങ്ക...

അത്ഭുതമെങ്കിലും ആശങ്ക...

ഇത് വലിയൊരു അത്ഭുതമായിരുന്നു.ആശങ്കകൾക്ക് കുറവുണ്ടായെങ്കിലും പൂർണ്ണമായും ശമനം ഇല്ല. ഇനി രക്തം പുറത്ത് പോയാലോ, അയ്യോ ഇനി ഇത് പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലോ അങ്ങനെ ഓരോന്ന്. ഈവനിംഗ് ഷിഫ്റ്റിനു പോവുന്നതിനു മുൻപ് സാധനം പുറത്തെടുത്ത് പരിശോധിക്കാം എന്ന് തന്നെ തീരുമാനിച്ചു. ഇതും വച്ച് ഇരിക്കാമോ എന്നായി സംശയം ആദ്യം മുറിയിൽ പതിയെ നടന്നു പിന്നീട് മെല്ലെ ഇരുന്നു പിന്നെ കാല് ഉയർത്തിയും താഴ്ത്തിയും പരീക്ഷണങ്ങൾ പക്ഷെ ഒന്നും സംഭവിച്ചില്ല.

സുന്ദരമായ കാഴ്ച

സുന്ദരമായ കാഴ്ച

ഓഫീസിൽ പോവുന്നതിനു മുൻപ് കപ്പ് പുറത്തെടുത്തു.ചെറിയ ഒരു വേദനയോടെ അത് പുറത്ത് വന്നു.അത്ഭുതമായിരുന്നു എനിക്ക് .ഇന്നോളം ആർത്തവം ഇത്ര സുന്ദരമായൊരു കാഴ്ചയായിരുന്നില്ല. റോസ് നിറമുള്ള കപ്പിൽ പകുതിയോളം എന്റെ ആർത്തവ രക്തം. അറപ്പുളവാക്കുന്ന പാഡുകൾക്ക് ഇന്നോളം നൽകാനാകാത്ത സന്തോഷമായിരുന്നു അന്നെനിക്ക് മെൻസ്ട്രൽ കപ്പ് തന്നത്. മടുപ്പിക്കുന്ന ഗന്ധമില്ലാത്ത രക്തമായിരുന്നു.പാഡ് മാറ്റുമ്പോൾ ഉണ്ടാകുന്ന അറപ്പില്ലാതെ അന്ന് വീണ്ടും കപ്പ് വച്ചു.

ആത്മവിശ്വാസം

ആത്മവിശ്വാസം

ആത്മവിശ്വാസം ആവോളം ഉണ്ടായതു കൊണ്ട് കപ്പും വെച്ച് ഓഫീസിൽ തുള്ളിച്ചാടി നടന്നു. എന്നാലും ഇടയ്ക്ക് ബാത്ത് റൂമിൽ കയറി ഒക്കെ നോക്കിട്ടോ. 12 മണിക്കൂറോളം പിന്നിട്ടെങ്കിലും രക്തം പുറത്ത് വന്നതേയില്ല .അങ്ങനെ ആദ്യമായി പാഡില്ലാതെ ഞാൻ എന്റെ ആർത്തവരാത്രിയിൽ നന്നായി ഉറങ്ങി.

ആര്‍ത്തവമാണെന്ന് പോലും മറന്ന് പോയി

ആര്‍ത്തവമാണെന്ന് പോലും മറന്ന് പോയി

രാവിലെ ഉണരുമ്പോൾ ആർത്തവമാണെന്ന് പോലും ഞാൻ മറന്നിരിക്കുന്നു. നനവില്ല, ദുർഗന്ധമില്ല ഒന്നുമില്ല. സാധാരണ രണ്ടാം ദിനം രക്തം ഊർന്നിറങ്ങുന്നത് അറിയുന്നതാണ് ഇതിപ്പോൾ ഒന്നും ഞാൻ അറിയുന്നില്ല. എന്റെയുള്ളിൽ നടക്കുന്നതൊന്നും അറിയാതെ ആർത്തവത്തിന്റെ ഏറ്റവും സുന്ദരമായ ദിനങ്ങൾ കടന്നു പോയി.ഇതിനിടയിൽ കപ്പ് വയ്ക്കലും എടുക്കലും വൃത്തിയാക്കലുമൊക്കെ വളരെ വളരെ സിംപിളായി.

ഇനി അവരും കാത്തിരിക്കട്ടേ

ഇനി അവരും കാത്തിരിക്കട്ടേ

പിന്നെ ഒട്ടും സമയം കളയാതെ കൂട്ടുകാരികളോട് വേഗം ഒരെണ്ണം വാങ്ങാൻ പറഞ്ഞു. ഇനി അവരും കാത്തിരിക്കട്ടെ അല്ലെ. ഒരിക്കലെങ്കിലും ഇതൊന്ന് ഉപയോഗിച്ച് നോക്കണമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. ഉപയോഗിച്ചാൽ പിന്നെ പാഡിലേക്കൊരു തിരിച്ചു പോക്കുണ്ടാവില്ല. ഇന്നോളം ഞാനറിയാതെ എന്റെ ആർത്തവും ഇത്രയും മനോഹരമായിങ്ങനെ കടന്നു പോയിട്ടില്ല. ഇനി കാത്തിരിക്കാലോ അടുത്ത മാസത്തേക്ക്. രോഷി Roshith Krishnan Kotturമെൻസ്ട്രൽ കപ്പ് ഒരു മികച്ച തീരൂമാനമായിരുന്നു. #Happytobleed

സ്നേഹയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് സ്നേഹയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Facebook post about the first experience of menstrual cup by a woman gone viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more