കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാളത്തെ പുലരി പ്രധാനമന്ത്രിയുടെ മരണവാർത്ത കേൾക്കണം.. മോദിയെ പരസ്യമായി തൂക്കിലേറ്റി പ്രതിഷേധം..

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മോദിയെ പരസ്യമായി തൂക്കിലേറ്റി പ്രതിഷേധം | Oneindia Malayalam

രാഷ്ട്രീയ പ്രവർത്തകർക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നത് സർവ്വ സാധാരണമാണ്. എതിർ കക്ഷികൾ പരസ്പരം വിമർശനങ്ങൾ ഉന്നയിക്കുന്നതും, സോഷ്യൽ മീഡിയ വഴി രാഷ്ട്രീയ അണികൾ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്നതും നമ്മൾ ദിവസവും കാണുന്നതാണ്. വിമർശനങ്ങക്കെല്ലാം ഒരു ജനാധിപത്യ മര്യാദവേണം. സോഷ്യൽ മീഡിയ വഴി പ്രചരിച്ച ഹർത്താലിൽ അരങ്ങേറിയ അക്രമങ്ങൾ നാം കഴിഞ്ഞ ദിവസം കണ്ടതുമാണ്.

നാളത്തെ പുലരിയിൽ പ്രധാനമന്ത്രിയുടെ മരണ വാർത്ത കേൾക്കണം എന്ന് ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു ബിജെപി പ്രവർത്തകൻ എന്നതിലുപരി നരേന്ദ്രമോദി ഇന്ന് പ്രധാനമന്ത്രിയാണ്. എന്തും വിളിച്ചുപറയാനും പ്രചരിപ്പിക്കാനുമുള്ള പ്ലാറ്റ്ഫോമായി സോഷ്യൽ മീഡിയ മാറിയിരിക്കുകയാണ്. നരേന്ദ്രമോദിയെ പരസ്യമായി തൂക്കിലേറ്റി പ്രതിഷേധിക്കുന്ന ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മോദിയെ തൂക്കിലേറ്റുന്ന ചിത്രം

മോദിയെ തൂക്കിലേറ്റുന്ന ചിത്രം

ഏത് രാഷ്ട്രീയ നേതാവിനെയും ജനാധിപത്യ വ്യവസ്ഥയിൽ കളിയാക്കാം. എന്നാൽ അതിരു കടന്നാൽ കേരളം നേരിടുന്നത് ഒരു വലിയ കലാപം തന്നെയായിരിക്കും, മോദിയെ പ്രതിഷേധത്തിന്റെ ബാഗമാി തൂക്കിലേറ്റുന്നതിന്റെ ചിത്രങ്ങൾ ആർഎസ്എസ് പ്രവർത്തകർ തന്നെയാണ്. മോദിയെ അപമാനിക്കുക മാത്രമല്ല പാകിസ്താന്റെ പതാക കൂടി ഉയർത്തി കുറ്റത്തിന് ഗൗരവ സ്വഭാവം കൂട്ടിയിരിക്കുന്നു. ഫോട്ടോ പരമാവധി ഷെയർ ചെയ്യണം എന്ന് പറഞ്ഞ് ആർഎസ്എസ് പ്രവർത്തകരാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ ചിത്രത്തിലുള്ളത് എംഎസ്എഫിന്റെ പതാകയാണ്. വർഗീയ കലാപം ഉണ്ടാക്കാനുള്ള ആർഎസ്എസിന്റെ ശ്രമമാണ് ഇവിടെ നടക്കുന്നതെന്ന് വ്യക്തമാണ്.

ഗുണത്തിനൊപ്പം ദോഷങ്ങളും

ഗുണത്തിനൊപ്പം ദോഷങ്ങളും

എന്താണെന്ന് പോലും നോക്കാതെ പോസ്റ്റുൾ ഷെയർ ചെയ്യുന്നവരാണ് മലയാളികൾ ഇതിന് ഉദാഹരണമാണ് ജനകീയ ഹർത്താലിന്റെ പോസ്റ്റർ ഷെയർ ചെയ്തതും, ഭിക്ഷാടനത്തിനെതിരെയുള്ള ക്യാപെയിൻ നടന്നതും. സോഷ്യല്‍ മീഡിയയുടെ മുന്നേറ്റം നമ്മുടെ വിജ്ഞാനമേഖലയ്ക്കു വന്‍നേട്ടം നല്‍കുന്നുണ്ട്. മനുഷ്യമനസുകളിലേയ്ക്ക് ആശയങ്ങള്‍ കടത്തിവിടുന്നതില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കുതിച്ചുമുന്നേറുകയാണ്. പക്ഷേ, ഈ വിജയത്തിനൊപ്പം ഇതുണ്ടാക്കുന്ന കെടുതികളും ചെറുതല്ലെന്നുകണ്ട് അതിനെ അതിജീവിക്കാന്‍ കഴിയണം.

വൈകൃതങ്ങളും ലൈംഗികഅരാജകത്വങ്ങളും

വ്യക്തിവിദ്വേഷം തീര്‍ക്കാനും രാഷ്ട്രീയ പകപോക്കാനും വൈകൃതങ്ങളും ലൈംഗികഅരാജകത്വങ്ങളും സൃഷ്ടിക്കാനുമൊക്കെ വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച ഇടയാക്കിക്കൊണ്ടിരിക്കുന്നു. ആധുനിക സംവിധാനങ്ങളുടെ കുതിച്ചുചാട്ടം സമൂഹത്തിനു ഗുണകരംതന്നെയാണ്. എന്നാല്‍, ഇതുളവാക്കുന്ന ദോഷഫലങ്ങളെ നേരിടാന്‍ കരുത്തുറ്റനിയമങ്ങളും സാമൂഹ്യപരിഹാരമാര്‍ഗങ്ങളും ഇവിടെ ഫലപ്രദമല്ല. ഇക്കാര്യത്തില്‍ നിയമ-സാമൂഹിക ഇടപെടലുകള്‍ കര്‍ശനമായി ഉണ്ടാകേണ്ടതുണ്ടെന്ന ചർച്ചകൾ നടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി.

വലിയ പ്രത്യാഘാതങ്ങൾ

വലിയ പ്രത്യാഘാതങ്ങൾ

സമീപകാലത്ത് പരമ്പരാഗത മാധ്യമങ്ങള്‍ ഉണ്ടാക്കിയതിനെക്കാള്‍ വലിയ പ്രത്യാഘാതങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നത് വസ്തുതയാണ്. മുസ്തഫ നായേം എന്ന മാധ്യമപ്രവര്‍ത്തകന്റെ ഒരു പോസ്റ്റ് ഉക്രൈനില്‍ ഭരണമാറ്റം ഉണ്ടാക്കുന്നതിന് വരെ കാരണായിട്ടുണ്ട്. 2013 നവംബര്‍ 21 ന് പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിനെതിരെ ഇട്ട ഒരു പോസ്റ്റ് അവിടുത്തെ സര്‍ക്കാര്‍ വിരുദ്ധ കലാപത്തിന് പ്രഭവകേന്ദ്രമായി വര്‍ത്തിച്ചതും പ്രസിഡന്റിന് രാജിവെയ്‌ക്കേണ്ടിയും വന്നു. അറബ് വസന്തത്തിലും, 2009 ലെ ഇറാന്‍ തിരഞ്ഞെടുപ്പ് കാലത്തും സാമൂഹ്യമാധ്യമങ്ങള്‍ വഹിച്ച പങ്ക് ഇത്തരത്തില്‍ പരാമര്‍ശിക്കപ്പെടുന്നതാണ്. ഇങ്ങനെയെല്ലാമുള്ള സ്വാധീനങ്ങളുടെ അടിസ്ഥാനത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍, ഇക്കാലത്തെ ഉദാത്ത പ്രതിപക്ഷമായും, ജനങ്ങളുടെ ഇച്ഛയെ യഥാര്‍ത്ഥരീതിയില്‍ പ്രതിഫലിപ്പിക്കുന്ന സംവിധാനമായി പോലും വിലയിരുത്തപ്പെട്ടു. എന്നാല്‌ വർഗീയ വിഷം സമൂഹത്തിൽ കുത്തി നിറക്കാനും സോഷ്യൽ മീഡിയ കാരണമാകുന്നുണ്ട് എന്നതി ഉദാഹരണമാണ് പ്രധാനമന്ത്രിയെ തൂക്കിലേറ്റുന്നതും, അതിനെ വളച്ചൊടിച്ച് പാകിസ്താനെന്ന് പറയുന്നതും.

ഫേക്ക് ഐഡികള്‍

ഫേക്ക് ഐഡികള്‍

ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് പിന്നില്‍ വ്യാജമായി സൃഷ്ടിക്കപ്പെട്ട വൈറല്‍ കണ്ടന്റുകള്‍ വഹിച്ച പങ്ക് ഇപ്പോള്‍ ഏറെക്കുറെ പുറത്തുവന്നിട്ടുണ്ട്. അഭിപ്രായ രൂപീകരണം നടത്താന്‍ ഫലപ്രദമായുള്ള സാമൂഹ്യ മാധ്യമ ഇടപെടലുകളായിരുന്നു ആയിരക്കണക്കിന് ഫേക്ക് ഐഡികള്‍ വഴി നടത്തിപോന്നത് എന്ന കാര്യമാണ് ഇപ്പോള്‍ വെളിവാക്കപ്പെട്ടിട്ടുള്ളത്. ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള പരമ്പരാഗത മാധ്യമങ്ങളുടെ സ്വാധീന ശേഷിയുടെ പതിന്മടങ്ങാണ് ഇത്തരം വ്യാജ പ്രൊഫൈലുകള്‍ക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് കൂടി മനസ്സിലാക്കുമ്പോള്‍, ഒരേസമയം സോഷ്യല്‍മീഡിയയുടെ വിവിധ മുഖങ്ങളാണ് പുറത്തുവരുന്നത്. അമേരിക്കയിലെ പോലെ അത്രയൊന്നും പ്രതിശീര്‍ഷ ഇന്റര്‍നെറ്റ് ഉപയോഗം ഇല്ലാത്ത ഇന്ത്യയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള വിവിധ വിഭാഗങ്ങളുടെ ഇടപെടലുകൾ നേരത്തെ തന്നെ ശ്രദ്ധേയമായതാണ്. എന്നാൽ ഇപ്പോൾ അത് കൂടി കൂടി വരികയാണെന്നതിനുള്ള ഉദാഹരണങ്ങളാണ് ഇത്തരത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ.

<strong>യുഎസ് മുൻ പ്രഥമ വനിത ബാർബറ ബുഷ് അന്തരിച്ചു; അന്തരിച്ചത് ജോർജ് ഡബ്ലൂ എച്ച് ബുഷിന്റെ ഭാര്യ</strong>യുഎസ് മുൻ പ്രഥമ വനിത ബാർബറ ബുഷ് അന്തരിച്ചു; അന്തരിച്ചത് ജോർജ് ഡബ്ലൂ എച്ച് ബുഷിന്റെ ഭാര്യ

<strong>അപ്രഖ്യാപിത ഹർത്താലിന് തീവ്രവാദ ബന്ധം; എൻഐയെ രംഗത്തെത്താൻ സാധ്യത, അന്വേഷിക്കാൻ പ്രത്യേക സംഘം</strong>അപ്രഖ്യാപിത ഹർത്താലിന് തീവ്രവാദ ബന്ധം; എൻഐയെ രംഗത്തെത്താൻ സാധ്യത, അന്വേഷിക്കാൻ പ്രത്യേക സംഘം

English summary
Facebook post against Prime Minister Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X