കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചലച്ചിത്രാസ്വാദനം അഥവാ സ്വയംഭോഗമെന്ന കുളിമുറി ആനന്ദം... ക്ലാരയെക്കുറിച്ച് സുധ രാധിക എഴുതുന്നു!

  • By Kishor
Google Oneindia Malayalam News

ഷവറിനടിയിലെ മഴക്കോട്ടുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ സീസണില്‍ സുധ രാധികയുടെ വക ഫേസ്ബുക്കില്‍ ഒരു കുറിപ്പ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗിനെ കുളിമുറിയില്‍ കോട്ടിട്ട് നില്‍ക്കുന്ന ആള്‍ എന്ന് വിളിച്ചത് പരാമര്‍ശിച്ചാണ് തുടങ്ങുന്നതെങ്കിലും സുധ രാധികയുടെ എഴുത്ത് അതിനെക്കുറിച്ചല്ല.

Read Also: കുനിഞ്ഞുനിന്നാല്‍ എന്തും ആകാമോ... ഫേസ്ബുക്കിലെ ഞരമ്പുരോഗികള്‍ക്ക് ഡോക്ടര്‍ ആതിരയുടെ ചുട്ട മറുപടി!

Read Also: ഭാര്യയുടെ ഗര്‍ഭപാത്രം നീക്കിയത് കൊണ്ട് ലൈംഗികസുഖം കുറയുമോ.. വനിതാ ഡോക്ടറുടെ ഇന്‍ബോക്‌സിലെ സംശയങ്ങൾ!!

ഷവറിനടിയില്‍ മഴയത്തെ ക്ലാരയെ മാസ്റ്റര്‍ബേറ്റ് ചെയുന്ന നാല്പതുകളിലെത്തിയ മലയാളി ചലച്ചിത്രാസ്വാദക വൃന്ദത്തെക്കുറിച്ചാണ് സുധ രാധിക എഴുതുന്നത്. ചലച്ചിത്രാസ്വാദനം അഥവാ സ്വയംഭോഗമെന്ന കുളിമുറി ആനന്ദം - ഇതാണ് ഫേസ്ബുക്ക് പോസ്റ്റിലെ ചര്‍ച്ചയാകുന്നത്. സുധ രാധികയുടെ പോസ്റ്റ് ഇങ്ങനെയാണ്.

സിനിമയിലും സോഷ്യല്‍ മീഡിയയിലും സജീവം

സിനിമയിലും സോഷ്യല്‍ മീഡിയയിലും സജീവം

ഷവറിനടിയിലെ മഴക്കോട്ടുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ സീസണില്‍, ഷവറിനടിയില്‍ മഴയത്തെ ക്ലാരയെ മാസ്റ്റര്‍ബേറ്റ് ചെയുന്ന നാല്പതുകളിലെത്തിയ മലയാളി ചലച്ചിത്രാസ്വാദക വൃന്ദം ഇപ്പോഴും സിനിമയിലും സോഷ്യല്‍ മീഡിയയിലും എന്ത് സജീവമാണ് എന്നുകൂടി ചിന്തിച്ചു പോവുകയാണ്.

 പത്മരാജന്‍ എന്ന തെറ്റിദ്ധരിക്കപ്പെട്ട എഴുത്തുകാരന്‍

പത്മരാജന്‍ എന്ന തെറ്റിദ്ധരിക്കപ്പെട്ട എഴുത്തുകാരന്‍

പദ്മരാജനെപ്പോലെ തെറ്റിദ്ധരിക്കപ്പെട്ട എഴുത്തുകാര്‍ ഉണ്ടാകുമോ എന്ന് സംശയമാണ്. കഥപാത്രങ്ങളെ ഇത്ര വൈവിധ്യങ്ങളോടെ അവതരിപ്പിച്ച ഒരു സ്‌ക്രിപ്റ്റ് റൈറ്റര്‍, 'സ്ത്രീകളെയും പുരുഷന്മാരുമായി' വരി മാറ്റി നിര്‍ത്തി നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ പ്രേക്ഷകന്റെ പരാജയമാണ്. ആഘോഷിക്കപ്പെടുന്ന ക്ലാരയില്‍ ഒതുങ്ങുകയാണോ പത്മരാജന്റെ പ്രതിഭ.

എത്രയെത്ര സിനിമകള്‍

എത്രയെത്ര സിനിമകള്‍

'പ്രയാണം' മുതല്‍ 'ഞാന്‍ ഗന്ധര്‍വന്‍' വരെയായി പത്തുനാല്പതു വിവിധങ്ങളായ ജീവിതസന്ദര്‍ഭങ്ങളിലെ മലയാളത്തിന്റെ ഇന്‍ഡീജിനേസ് ആയ സ്‌ക്രിപ്റ്റുകള്‍. അപരന്മാരല്ലാത്ത നൂറുകണക്കിന് കഥാപാത്രങ്ങള്‍ . അങ്ങനെയൊരു ജീനിയസ്സിനെ, മഴയത്തു കയറിവന്നു ഡിമാന്റുകളില്ലാതെ ഭോഗിക്കാന്‍ കൂട്ടുകിടക്കുന്ന ക്‌ളാരയെന്ന സ്ത്രീ കഥപാത്രത്തില്‍ ഓര്‍മ്മിക്കപ്പെടുന്‌പോള്‍ ചലച്ചിത്രാസ്വാദനം പോലും സ്വയംഭോഗമെന്ന കുളിമുറി ആനന്ദത്തിലേയ്ക്ക് ഒതുങ്ങുകയാണ് .

സ്ത്രീയുടെ ഏരിയകള്‍ ചുരുങ്ങുകയാണ്

സ്ത്രീയുടെ ഏരിയകള്‍ ചുരുങ്ങുകയാണ്

ജയഭാരതി, ഷീല, സീമ തുടങ്ങി മേദസ്സും ഓജസ്സുമുള്ള നായികമാരില്‍ നിന്ന് കാലാനുസൃതമായി ഒതുങ്ങിയ ശരീരമുള്ള ക്ലാരയിലേയ്ക്ക് നായികാ സങ്കല്പം മാറ്റി പ്രതിഷ്ഠിക്കപ്പെടുന്‌പോള്‍, രൂപം മാത്രമല്ല സോഷ്യല്‍ സ്പേസിലെ സ്ത്രീയുടെ ഏരിയകളും ചുരുങ്ങി. പദ്മരാജന്റെ സൃഷ്ടികള്‍ ജീവിതത്തില്‍ നിന്ന് വന്ന വ്യക്തികളാണ്.

താഴേക്ക് പോകുന്നത് പ്രേക്ഷകരാണ്

താഴേക്ക് പോകുന്നത് പ്രേക്ഷകരാണ്

പദ്മരാജന്റെ സൃഷ്ടികള്‍ ജീവിതത്തില്‍ നിന്ന് വന്ന വ്യക്തികളാണ്. അവരെ സ്ത്രീകളും പുരുഷന്മാരുമെന്നു വിവേചനത്തോടെ ചിന്തിക്കുന്നിടത്തു, പ്രേക്ഷകന്‍ ശരാശരി നിലവാരത്തില്‍ നിന്ന് പോലും താഴേയ്ക്ക് പോകുന്നു. എഴുപതുകളില്‍ ജയഭാരതിയെ ടോയ്ലെറ്റില്‍ ആനന്ദിച്ചവരുടെ പിന്‍തുടര്‍ച്ചക്കാരാണ് ക്ലാരയിലൂടെ ഇപ്പോള്‍ നാല്‍പ്പതു വയസ്സ് കഴിഞ്ഞിട്ടും പദ്മരാജന്റെ തൂവാനതുമ്പികള്‍ കണ്ടു മദിക്കുന്നത്.

English summary
Facebook post talks about Director Padmarajan's creativity and viewers angle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X