'ഇത് ഞാനല്ല... എന്റെ ഗർഭം ഇങ്ങനല്ല!'; ഇതാണ് മലയാളികൾ, ഫേസ്ബുക്കിലെ എല്ലാ വിഷ്ണു നന്ദകുമാറിനും തെറി!

  • Written By: Desk
Subscribe to Oneindia Malayalam

ജമ്മു കശ്മീരിൽ എട്ട് വയസ്സുകാരിയെ ദിവസങ്ങളോളം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്തൊട്ടാക വൻ പ്രതിഷേധമാണ് ഇപ്പോൾ അരങ്ങേറുന്നത്. എന്നാൽ പിഞ്ചു കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെട്ടുത്തിയ പ്രതികൾക്ക് വേണ്ടി ജയ് വിളിക്കാനും രാജ്യത്ത് ആളുണ്ടെന്നതാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നത്. പ്രതികൾക്ക് വേണ്ടി ആർഎസ്എസിന്റെ നേതൃത്വത്തിൽ റാലി പോലും നടന്നു. പ്രതികൾക്ക് ഐക്യദാർഡ്യം പ്രകചിപ്പിച്ച് ജമ്മു കശ്മീരിലെ രണ്ട് ബിജെപി മന്ത്രിമാരും റാലിയിൽ പങ്കെടുത്തിരുന്നു എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. എന്നാൽ ഇതൊന്നും കേരളത്തിൽ നടക്കില്ലെന്ന് കരുതിയെങ്കിൽ തെറ്റി.

പ്രതികൾക്ക് പിന്തുണയുമായി മലയാളി ഫേസ്ബുക്കിൽ പോസ്റ്റിട്ടത് കഴിഞ്ഞ ദിവസമായിരുന്നു. വിഷ്ണു നന്ദകുമാർ എന്ന അക്കൗണ്ടിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. പൊങ്കാലയോട് പൊങ്കോല. പക്ഷെ പൊങ്കാലയിടുമ്പോൾ മലയാളികൾക്ക് കണ്ണും മൂക്കും കാണില്ല. പറഞ്ഞു വന്നത്, യഥാർത്ഥ വിഷ്ണു നന്ദകുമാർ കേൾക്കേണ്ട തെറിയെല്ലാം കേൾക്കുന്നത് മറ്റുള്ള വിഷ്ണു നന്ദകുമാർ മാരാണ്. സംഭവം ഇങ്ങനെ...

തെറിവിളിയോട്... തെറിവിളി

തെറിവിളിയോട്... തെറിവിളി


'ഇവളെ എല്ലാം ഇപ്പോഴേ കൊന്നത് നന്നായി.. അല്ലേങ്കില്‍ നാളെ ഇന്ത്യക്ക് എതിരെ തന്നെ ബോംബായി വന്നേനെ! കത്വ കൊലപാതകത്തെ ന്യായീകരിച്ച വിഷ്ണു നന്ദകുമാറിനെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇങ്ങനെയായിരുന്നു. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലാണ് വിഷ്ണു ഇത് പോസ്റ്റ് ചെയ്തത്. ഇതോടെ വിഷ്ണുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ പ്രതിഷേധം ഉയരാന്‍ തുടങ്ങിയതോടെ വിഷ്ണു തന്നെ തന്‍റെ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടി സ്ഥലം വിട്ടു. പക്ഷേ നമ്മള് മലയാളികളുണ്ടോ വെറുതെ ഇരിക്കുന്നു. ഫേസ്ബുക്കിൽ വിഷ്ണു നന്ദകുമാർ എന്ന പേരുള്ള എല്ലാവരുടെയും അക്കൗണ്ടിൽ കേറി തെറി വിളിക്കുകയാണ്. ഇപ്പോൾ എല്ലാ വിഷ്ണു നന്ദകുമാറിന്റെയും ടൈം ലൈനിൽ ' അത് ഞാനല്ല... എന്റെ ഗർഭം അങ്ങിനല്ല' എന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

‍നമ്മൾ ഇങ്ങനാണ് ഭായ്...

ഞാൻ അല്ല ആ വിഷ്ണു നന്ദകുമാർ. നിങ്ങൾക്ക് എന്റെ ഫേസ്ബുക്ക് പ്രൊഫൈൽ നോക്കാം. ദയവുചെയ്ത് അറിയാത്ത കാര്യത്തിന് പൊങ്കാല ഇടരുത്. ഒരുപാട് ഫ്രണ്ട് റിക്വസ്റ്റും മെസേജും വരുന്നുണ്ട്. അതാണ് ഊ പോസ്റ്റിടാൻ കാരണം എന്ന് പറഞ്ഞ് ഒരു വിഷ്ണു നന്ദകുമാർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'എന്റെ സഹോദരൻമാരെ നിങ്ങൾ ആളെ നോക്കി തെറിവിളിക്ക്, തെറ്റ് ചെയ്യാത്തവരെ തെറിവിളിക്കുന്നത് എന്ത് പരിപാടിയാ' എന്ന് പറഞ്ഞ് മറ്റൊരു വിഷ്ണു നന്ദകുമാറിന്റെ ഫേസ്ബുക്കിലും ഇങ്ങനൊരു പോസ്റ്റ് കാണാം. വിഷ്ണു നന്ദകുമാർ എന്ന് പേരുള്ള എല്ലാ ഫേസ്ബുക്ക് അ്ക്കൗണ്ടും ക്ലോസ് ചെയ്ത് സ്ഥലം വിടേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. അല്ലെങ്കിൽ പേരുമാറ്റി തൽക്കാലത്തേക്ക് മറ്റൊരു പേര് അക്കൗണ്ടിന് നൽകേണ്ട അവസ്ഥ തന്നെ വന്നിരിക്കുകയാണ്.

വെട്ടിലായത് കൊടക് മഹീന്ദ്ര ബാങ്കും

വെട്ടിലായത് കൊടക് മഹീന്ദ്ര ബാങ്കും


യഥാർത്ഥ വിഷ്ണു നന്ദകുമാറിന്റെ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിയതോടെ അദ്ദേഹം ജോലി ചെയ്യുന്ന കൊടക് മഹാന്ദ്ര ബാങ്കിന്റെ ഫേസ്ബുക്ക് പേജിലും മലയാളികളുടെ കിടുക്കൻ പൊങ്കാല പ്രത്യക്ഷപ്പെട്ടിരുന്നു. ബാങ്കിന്‍റെ സേവനങ്ങളെ കുറിച്ച് ഇട്ട പോസ്റ്റിന് കീഴിലാണ് പലരും പിന്നെ വിഷ്ണുവിനെ തെറിവിളിച്ചെത്തിയത്. നാണമില്ലേ വിഷ്ണുവിനെ പോലൊരു വര്‍ഗീയ വാദിയെ നിങ്ങളുടെ സ്ഥാപനത്തില്‍ ജീവനക്കാരനായി നിലനിര്‍ത്താന്‍ എന്നായിരുന്നു ഒരാളുടെ ചോദ്യം. ജസ്റ്റിസ് ഫോര്‍ ആസിഫ എന്ന ഹാഷ് ടാഗും പലരും ഈ പോസ്റ്റിന് താഴെ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇത്തരം ജാവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുക തന്നെയാണ് വേണടതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. പ്രതിഷേധം കടുത്തതോടെ ബാങ്കിന്‍റെ ഫേസ്ബുക്ക് പേജിന്‍റെ റേറ്റിങ്ങ് ഒറ്റദിവസം കൊണ്ട് തകര്‍ന്ന് അടിഞ്ഞു. നിലവില്‍ 1.5 റേറ്റിങ്ങ് മാത്രമാണ് ബാങ്കിന്‍റെ പേജില്‍ ഉള്ളത്. വിഷ്ണുവിനെതിരെ പ്രതിഷേധിച്ചവര്‍ പ്രതിഷേധം ശക്തമാക്കാനായി ബാങ്കിന്‍റെ റേറ്റിങ്ങ് താഴ്ത്തിയതാണ് ബാങ്കിന് ഇപ്പോള്‍ പാരയായിരിക്കുന്നത്. വിഷ്ണുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയരാന്‍ തുടങ്ങിയതോടെ ബാങ്ക് ശരിക്കും വെട്ടിലായിരിക്കുകയാണ്.

വാക്ക് വളച്ചൊടിച്ചതാണ്...

വാക്ക് വളച്ചൊടിച്ചതാണ്...


അതേസമയം പ്രതിഷേധങ്ങൾക്കിടയിൽ തന്റെ വാക്ക് തെറ്റിദ്ധരിച്ചതാണെന്നും അതുമൂലം പെൺക്കുട്ടിയുടെ കുടുംബത്തിനോ മറ്റുള്ളവർക്കോ പ്രയാസം നേരിട്ടിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നെന്നും പറഞ്ഞ് പുതിയൊരു അക്കൗണ്ട് ഉണ്ടാക്കി പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ അതിനു താഴെയും പൊങ്കാലയായിരുന്നു ഫലം. തുടർന്ന് ആ അക്കൗണ്ടും ഡിലീറ്റ് ചെയ്ത് യഥാർത്ഥ വിഷ്ണു നന്ദകുമാർ സ്ഥലം വിട്ടു. "നമ്മുടെ രാജ്യത്തിൽ ഇനി ഒരിക്കലും കശ്മീരിലെ പെണ്കുട്ടിക്ക് ഉണ്ടായതു പോലെ മറ്റൊരു കുഞ്ഞിനും ഉണ്ടാവാതിരിക്കാനാണ് മനുഷ്യത്വം ഉള്ള മറ്റൊരാളെയും പോലെ ഞാനും ആഗ്രഹിക്കുന്നു.... ഇത് പറയാൻ കാരണം വേറൊരു സന്ദർഭത്തിൽ ഞാൻ പറഞ്ഞ കാര്യം കശ്മീരി പെണ്കുട്ടിയുടെ മരണവുമായി ബന്ധപ്പെടുത്തി എന്റെ വാക്കുകളെ വളച്ചൊടിച്ചത് ഒട്ടും ശെരിയായില്ലാ, എന്ന് മാത്രം അല്ലാ എന്നോട് വ്യക്തിപരമായി വിരോധമുള്ള ചിലരാണ് ഇതിന് പിന്നിൽ എന്നറിയാം...... ഈ വിഷയത്തിൽ ഞാൻ കാരണം ആ കുട്ടിയുടെ കുടുംബത്തിനോ മറ്റു ള്ളവർക്കോ വേദനിപ്പിച്ചിട്ട് ഉണ്ടെങ്കിലോ അവരോട് നിർവാജ്യം മാപ്പ് രേഖപ്പെടുത്തുന്നു......." എന്നായിരുന്നു വിഷ്ണുവിന്റെ ആ ഫേസ്ബുക്ക് പോസ്റ്റ്.

ബിജെപി മൗനം വെടിഞ്ഞു; ബാലപീഡനത്തിന് വധശിക്ഷ തന്നെ, നിയമത്തിൽ പൊളിച്ചെഴുത്ത് വേണം!

കത്വ സംഭവം: ക്രൂരതയുടെ മുഖം വെളിച്ചത്തുകൊണ്ടുവന്നത് ഈ ഉദ്യോഗസ്ഥൻ, നേരിടേണ്ടി വന്നത് വൻ പ്രതിസന്ധി!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Facebook reacton for Vishnu Nandakumar's comment about Kathua rape case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്