കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിന്റെ ഓഫ് ലൈന്‍ വീഡിയോ ഇന്ത്യയില്‍ ജൂലൈ മുതല്‍!!!

  • By Sandra
Google Oneindia Malayalam News

കാലിഫോര്‍ണിയ: ഓഫ്‌ലൈന്‍ വീഡിയോകള്‍ ഇനി ഫേസ്ബുക്കിലും. യുടിയൂബ് മ്യൂസിക് വീഡിയോകള്‍ ഫേസ്ബുക്കിലേക്ക് കൊണ്ടുവരുമെന്ന് മെയില്‍ ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപയോക്താക്കള്‍ക്ക് ഓഫ് ലൈനില്‍ വീഡിയോ കാണാനുള്ള സൗകര്യം ഫേസ്ബുക്ക് ആരംഭിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് ഇന്ത്യയില്‍ വീഡിയോ ഡൗണ്‍ലോഡിംഗ് ഉടന്‍ ആരംഭിക്കുമെന്ന വാര്‍ത്ത ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഈ സംവിധാനം ഫേസ്ബുക്ക് അവതരിപ്പിക്കുന്നതോടുകൂടി ടൈംലൈനില്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോകള്‍ പിന്നീട് കാണുന്നതിനായി ഉപയോക്താക്കള്‍ക്ക് സേവ് ചെയ്ത് വെയ്ക്കാന്‍ സാധിക്കും. പരീക്ഷണാര്‍ത്ഥം ഈ സംവിധാനം ജൂലൈ 11 മുതല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കാണിച്ച് ഫേസ്ബുക്ക് മീഡിയ പാര്‍ട്ട്ണര്‍മാര്‍ക്ക് ഇമെയില്‍ സന്ദേശശം അയച്ചിട്ടുണ്ട്.

facebook

ഫേസ്ബുക്കിന്റെ മൊബൈല്‍ ആപ്പിലും ഓഫ്‌ലൈനായി വീഡിയോ കാണാനുള്ള സൗകര്യം ലഭിക്കും. എന്നാല്‍ ഇത് മറ്റ് ആപ്പുകളുമായോ ഉപകരങ്ങളുമായോ ഷെയര്‍ ചെയ്യാനുള്ള സംവിധാനം ഉണ്ടായിരിക്കില്ല. കൂടാതെ ഫേസ്ബുക്ക് വാളില്‍ നിന്ന് സേവ് ചെയ്യുന്ന വീഡിയോകള്‍ 48 മണിക്കൂറിനുള്ളില്‍ മാത്രമേ കാണാന്‍ കഴിയൂ എന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ ഈ ഫീച്ചറില്‍ ഫേസ്ബുക്ക് ഏര്‍പ്പെടുത്താനിക്കുന്ന നിയന്ത്രണങ്ങള്‍ എന്തെല്ലാമാണെന്ന വിവരം വ്യക്തമല്ല. രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ ഔദ്ധ്യോഗികമായി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 അമ്പത് ശതമാനം ബംഗ്ലാദേശികള്‍ക്കും സാക്കിര്‍ പ്രിയപ്പെട്ടയാള്‍!!! ആക്രമണത്തിന് പിന്നില്‍ അമ്പത് ശതമാനം ബംഗ്ലാദേശികള്‍ക്കും സാക്കിര്‍ പ്രിയപ്പെട്ടയാള്‍!!! ആക്രമണത്തിന് പിന്നില്‍

English summary
Facebook testing offline video feature in India from July 11.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X