ഫേസ്ബുക്കില്‍ വന്‍ സുരക്ഷാവീഴ്ച! മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍, ഹാക്കിംഗ് ഭീഷണി!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഫേസ്ബുക്കില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് സുരക്ഷാ വിദഗ്ദരുടെ മുന്നറിയിപ്പ്. സുരക്ഷാ പാളിച്ചകള്‍ കാരണം ഫേസ്ബുക്കില്‍ പൊതു അഭിപ്രായത്തെ വളച്ചൊടിക്കുന്നതിനായി 100 മില്യണ്‍ ലൈക്കുകളും കമന്‍റുകളും ലഭിച്ചിട്ടുണ്ടെന്നുമാണ് സാങ്കേതിക വിദഗ്ദരുടെ കണ്ടെത്തല്‍.

അമേരിക്കയിലെ ലോവ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരും പാകിസ്താനിലെ ലാഹോര്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരുമാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കൊല്യൂഷന്‍ നെറ്റ് വര്‍ക്കുകളാണ് സൗജന്യമായി വ്യാജ ലൈക്കുകള്‍ ഉണ്ടാക്കുന്നതെന്നും സംഘം ചൂണ്ടിക്കാണിക്കുന്നു.

 വ്യാജ ലൈക്കുകള്‍ക്ക് പിന്നില്‍

വ്യാജ ലൈക്കുകള്‍ക്ക് പിന്നില്‍

ഫേസ്ബുക്ക് പോസ്റ്റുകളില്‍ വളരെയധികം ലൈക്ക് ലഭിക്കുന്നതിന് പിന്നില്‍ കൊല്യൂഷന്‍ നെറ്റ് വര്‍ക്കുകളാണെന്നാണ് യുഎസിലേയും പാകിസ്താനിലെയും വിവിധ സര്‍വ്വകലാശാലകളിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുള്ളൂ. ഇത്തരത്തില്‍ വ്യാജ ലൈക്കുകള്‍ വഴി കൂടുതല്‍ സ്വാധീനവും ശ്രദ്ധയും പിടിച്ചുപറ്റുന്നതിനാണ് കൊല്യൂഷന്‍ നെറ്റ് വര്‍ക്കുകള്‍ ശ്രമിക്കുന്നത്.

 ഹാക്കിംഗും ഭീഷണിയും

ഹാക്കിംഗും ഭീഷണിയും

കൊല്യൂഷന്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ഫേസ്ബുക്ക് പോസ്റ്റുകളില്‍ വ്യാജ ലൈക്കുകള്‍ ഉണ്ടാക്കിയെടുക്കുന്നവര്‍ക്ക് വ്യക്തികളുടെ അക്കൗണ്ടുകളില്‍ പ്രവേശിക്കാനും വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനും കഴിയും. ഇത് അക്കൗണ്ട് ഉടമകള്‍ക്ക് ഭീഷണിയാവും.

യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്

യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ കൊല്യുഷന്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് വിവരങ്ങള്‍ ട്രാക്ക് ചെയ്തിരുന്നുവെന്ന് സാങ്കേതിക വിദഗ്ദര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ​ഏത് തരത്തിലാണ് സ്ഥാനാര്‍ത്ഥികളെ സഹായിക്കുന്നതിനും പൊതുജനസമ്മതി കുറയുന്നതിനുമുള്ള ക്യാമ്പെയിന്‍ നടത്തിയതെന്ന് വ്യക്തമല്ല. 1000 മില്യണ്‍ ലൈക്കാണ് 2016ലെ യുഎസ് തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാക്കിയിട്ടുള്ളത്. യുഎസ് തിരഞ്ഞെടുപ്പിനെ ഫേസ്ബുക്കിലെ വ്യാജ വാര്‍ത്തകള്‍ ബാധിച്ചുവെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

 ഫേസ്ബുക്കും സക്കര്‍ബര്‍ഗ്ഗും

ഫേസ്ബുക്കും സക്കര്‍ബര്‍ഗ്ഗും

2016ലെ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തില്‍ വ്യാജ വാര്‍ത്തകളാണ് ഫേസ്ബുക്കിനെ വിവാദത്തിലാഴ്ത്തിയത്. ഫേസ്ബുക്ക് വഴി പ്രചരിച്ച വ്യാജവാര്‍ത്തകള്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഫേസ്ബുക്ക് ഉപയോഗിച്ച് സാമൂഹികമായും രാഷ്ട്രീയമായും സ്വാധീനം ചെലുത്തുന്നതിന് വേണ്ടി റഷ്യ 2015 മെയ് മാസത്തിന് ശേഷം $100,000 ഡോളര്‍ ചെലവഴിച്ചുവെന്നതും വിവാദമായിരുന്നു.

 റഷ്യയ്ക്ക് പങ്കുണ്ടോ!!

റഷ്യയ്ക്ക് പങ്കുണ്ടോ!!

യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെ കൊല്യൂഷന്‍ നെറ്റ് വര്‍ക്ക് സ്വാധീനിച്ചിട്ടുണ്ടെന്ന് കണ്ടെത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് അമേരിക്കയിലെ ലോവ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരും പാകിസ്താനിലെ ലാഹോര്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ റഷ്യയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സംഘം വ്യക്തമാക്കി. എന്നാല്‍ കൊല്യൂഷന്‍ നെറ്റ് വര്‍ക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതോടെ ഇതിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ഫേസ്ബുക്ക് ആരംഭിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A security loophole on Facebook has allowed about a million accounts - real and fake - to generate at least 100 million "likes" and comments to manipulate online social reputation.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്