കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് റിയാക്ഷന്‍സ് ഉപയോഗിച്ച് പ്രതികരിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ്

  • By Jisha
Google Oneindia Malayalam News

ബ്രസ്സല്‍സ്: ഫെയ്‌സ്ബുക്ക് പുതിയതായി അവതരിപ്പിച്ച ഫെയ്‌സ്ബുക്ക് റിയാക്ഷനുകള്‍ ഉപയോഗിച്ച് പോസ്റ്റുകള്‍ക്ക് പ്രതികരണം രേഖപ്പെടുത്തരുതെന്ന് പൊലീസ്. ബെല്‍ജിയന്‍ പൊലീസാണ് രാജ്യത്തെ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സ്വകാര്യത സംരക്ഷിക്കാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴില്‍ ഇത്തരത്തില്‍ പ്രതികരിക്കരുതെന്നാണ് നിര്‍ദ്ദേശം.

ഫെബ്രുവരിയിലാണ് ലൈക്കിന് പുറമേ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് പ്രതികരണം രേഖപ്പെടുത്തുന്നതിനായി ആറ് സ്‌മൈലികള്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ കമ്പനിക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കുന്നതിന് ഇടയാക്കുമെന്നും അതുപയോഗിച്ച് പരസ്യം ചെയ്യുന്നതിന് വഴിയൊരുക്കുമെന്നുമാണ് ബെല്‍ജിയന്‍ പൊലീസിന്റെ കണ്ടെത്തല്‍. ഇത് ചൂണ്ടിക്കാണിച്ച് സ്വകാര്യത സംരക്ഷിക്കാന്‍ റിയാക്ഷനുകള്‍ ഉപയോഗിക്കരുതെന്നാണ് പൊലീസ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നത്.

facebook

സാധാരണ ഉപയോക്താക്കളുടെ കണ്ണില്‍ പ്രതികരണമോ മനോഭാവമോ അറിയിക്കാനുള്ള ഉപാധിയാണ് എന്നാല്‍ ഫെയ്‌സ്ബുക്കിന് ഇത് ഓരോരുത്തരുടേയും പ്രൊഫൈലില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത് എത്ര ഫലപ്രദമാവുമെന്ന വിശകലനം കൂടിയാണ്. ബല്‍ജിയന്‍ പൊലീസ് ഔദ്ധ്യോഗിക വെബ്ബ്‌സൈറ്റിലാണ് ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുള്ളത്. ആളുകളുടെ മാനസികാവസ്ഥ തിരിച്ചറിയാനുള്ള അളവുകോലായി കണക്കാക്കി പരസ്യങ്ങള്‍ ഫെയ്‌സ്ബുക്ക് വാളില്‍ പ്രദര്‍ശിപ്പിക്കാനുള്ള സാഹചര്യവും ഫെയ്‌സ്ബുക്ക് കണ്ടെത്തുന്നുവെന്ന് പൊലീസ് അവകാശപ്പെടുന്നു.

ഉപയോക്താക്കള്‍ക്ക് വിവിധ വിഷയങ്ങളോടുള്ള മനോഭാവം കൃത്യമായി രേഖപ്പെടുത്താന്‍ സഹായിക്കുന്നതാണ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിട്ടുള്ള ആറ് റിയാക്ഷനുകള്‍. ഫെയ്‌സ്ബുക്ക് വഴി പരസ്യം ചെയ്യുന്നവര്‍ക്ക് എളുപ്പത്തില്‍ ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു ഗുണം.

English summary
Facebook smiley: Belgian police warn citizens not to react to posts on social media posts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X