കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് സ്റ്റോറീസ്: ഫോട്ടോയും വീഡിയോയും ഇനി പബ്ലിക്!! പബ്ലിക് ഷെയറിംഗിന് പുതിയ സെറ്റിംഗ്സ്!!

ആര്‍ക്കും കാണാവുന്ന രീതിയില്‍ പരസ്യമായി ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ കഴിയുന്നതായിരിക്കും ഫേസ്ബുക്ക് സ്റ്റോറീസിന്‍റെ പുതിയ സംവിധാനം.

Google Oneindia Malayalam News

കാലിഫോര്‍ണിയ: ഫേസ്ബുക്ക് സ്റ്റോറീസ് വഴി ഫോട്ടോയും വീഡിയോയും ഇന്‍സ്റ്റന്‍റായി ആര്‍ക്കും ഷെയര്‍ ചെയ്യുന്നതിനുള്ള സംവിധാനവുമായി ഫേസ്ബുക്ക്. മാര്‍ച്ചില്‍ പുറത്തിറക്കിയ ഫേസ്ബുക്ക് സ്റ്റോറീസ് എന്ന ഫീച്ചറിലെ പ്രൈവസി സെറ്റിംഗ്സില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കനുസൃതമായാണ് ഫോട്ടോകളും വീഡിയോകളും പരസ്യമായി ഷെയര്‍ ചെയ്യുന്നതിന് അനുവദിക്കുന്നത്. ആര്‍ക്കും കാണാവുന്ന രീതിയില്‍ പരസ്യമായി ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ കഴിയുന്നതായിരിക്കും ഫേസ്ബുക്ക് സ്റ്റോറീസിന്‍റെ പുതിയ സംവിധാനം.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ സ്നാപ്പ്ചാറ്റ് സ്റ്റോറീസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഫേസ്ബുക്ക് സ്റ്റോറീസ് ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ ഫേസ്ഹബുക്ക് ഉപയോക്താക്കളുടെ സുഹൃത്തുക്കള്‍ക്ക് മാത്രമായിരുന്നു ഇത്തരത്തില്‍ ഷെയര്‍ ചെയ്യുന്ന വീഡ‍ിയോകളും ഫോട്ടോകളും കാണാന്‍ കഴിഞ്ഞിരുന്നത്. ഫേസ്ബുക്കിലെ പുതിയ മാറ്റത്തോടെ ഫേസ്ബുക്ക് ഫീഡില്‍ സെലിബ്രിറ്റികളുടേയും മറ്റ് പ്രശസ്തരുടേയും ഫോട്ടോകളും വീഡിയോകളും ലഭ്യമാകും.

facebook-icon

ഫേസ്ബുക്കിന്‍റെ സോഷ്യല്‍ മീഡിയ ചാനലായ ഇന്‍സ്റ്റഗ്രാമിലുള്ള സ്റ്റോറീസ് ഫീച്ചറും ഉപയോക്താക്കളുടെ മനംകവര്‍ന്നിട്ടുള്ളതാണ്. സെലിബ്രിറ്റികള്‍ ആരാധകര്‍ക്ക് വേണ്ടി ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നതുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമിലെ സ്റ്റോറീസ് ഫീച്ചര്‍ ഏറെ പ്രശസ്തിയാര്‍ജ്ജിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ 25 കോടി പേര്‍ സ്റ്റോറീസ് ഓപ്ഷന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് ഉപയോക്താക്കളെ ഫോളോ ചെയ്യുന്നവര്‍ക്കും ഷെയര്‍ ചെയ്യുന്ന വീഡിയോകള്‍, ഫോട്ടോകള്‍ എന്നിവ കാണാന്‍ കഴിയുന്ന സംവിധാനമാണ് പബ്ലിക് ഓപ്ഷന്‍ വഴി ഫേസ്ബുക്കില്‍ സാധ്യമായിട്ടുള്ളത്.

English summary
Facebook Stories, a feature that was unveiled in March this year for instant sharing of photos and videos with friends, now allows public sharing with new privacy settings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X