കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ്; വേഗത പ്രശ്‌നമല്ല, നെറ്റ് സ്പീഡിന് എക്‌സ്പ്രസ് ഉണ്ടെന്ന് ഫേസ്ബുക്ക്

നെറ്റ് ന്യൂട്രാലിറ്റി പ്രശ്‌നങ്ങളെ തുടര്‍ന്ന് ഫ്രീ ബേസിക്‌സ് പദ്ധതിക്കേറ്റ തിരിച്ചടിക്കൊടുവിലാണിത്

  • By Sandra
Google Oneindia Malayalam News

ദില്ലി: ഇന്ത്യക്കാരെ കുപ്പിയിലാക്കാന്‍ ഫേസ്ബുക്ക് ഇന്ത്യയിലവതരിപ്പിച്ച ഫ്രീ ബേസിക്‌സും ഇന്റര്‍നെറ്റ്. ഓര്‍ഗും പാളിയതിന് പിന്നാലെ ഫേസ്ബുക്കിന്റെ പുതിയ തന്ത്രം. എക്‌സ്പ്രസ് ഹൈവേ എന്ന പദ്ധതിയാണ് ഒടുവില്‍ ഫേസ്ബുക്ക് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

പൊതു വൈഫൈ എന്ന ആശയത്തെ മുന്‍നിര്‍ത്തി ഉള്‍പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുള്ള എക്‌സ്പ്രസ് വൈഫൈ പദ്ധതിയാണ് ഫേസ്ബുക്ക് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഫ്രീ ബേസിക്‌സില്‍ നിന്ന് വ്യത്യസ്തമായി നെറ്റ് ന്യൂട്രാലിറ്റിയെ തകര്‍ക്കുന്ന നയങ്ങള്‍ എക്‌സ്പ്രസ് വൈഫൈയില്‍ ഇല്ലാത്തതാണ് ഫേസ്ബുക്കിന് അല്‍പ്പമെങ്കിലും പ്രതീക്ഷ നല്‍കുന്നത്.

 ഫ്രീ ബേസിക്‌സിനേറ്റ തിരിച്ചടി

ഫ്രീ ബേസിക്‌സിനേറ്റ തിരിച്ചടി

ഫേസ്ബുക്ക് നേരത്തെ ഇന്ത്യയില്‍ ആരംഭിക്കാനിരുന്ന ഫ്രീ ബേസിക്‌സ് പദ്ധതിയ്ക്ക് ഇന്ത്യ അനുമതി നിഷേധിച്ചതോടെ ഫേസ്ബുക്ക് പദ്ധതി പിന്‍വലിക്കുന്നതായി വ്യക്തമാക്കിയിരുന്നു. നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച ചര്‍ച്ചകളായിരുന്നു സൗജന്യ ഇന്റര്‍നെറ്റും ഫേസ്ബുക്ക് സേവനങ്ങളും ലഭ്യമാക്കാനുള്ള സോഷ്യല്‍ മീഡിയ ഭീമന്റെ നീക്കത്തിന് തിരിച്ചടിയായത്.

അറിയിപ്പ് ഫേസ്ബുക്ക് പേജില്‍

അറിയിപ്പ് ഫേസ്ബുക്ക് പേജില്‍

ഇന്റര്‍നെറ്റ്. ഓര്‍ഗ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്ത്യയില്‍ ഫേസ്ബുക്കിന്റെ എക്‌സ്പ്രസ് ഹൈവേ പ്രൊജക്ട് സജീവമായി പ്രവര്‍ത്തിക്കുന്നതായി കമ്പനി വ്യക്തമാക്കിയത്.

എക്‌സ്പ്രസ് വൈഫൈ

എക്‌സ്പ്രസ് വൈഫൈ

രാജ്യത്ത് ഉള്‍പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഇന്റര്‍നെറ്റ് സേവന ദാതാക്കളുമായും പ്രാദേശിക സംരംഭകരുമായും ചേര്‍ന്നായിരിക്കും ഫേസ്ബുക്കിന്റെ എക്‌സ്പ്രസ് വൈഫൈ സംവിധാനം പ്രവര്‍ത്തിക്കുകയെന്നും പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 കൂടിയ ഇന്റര്‍നെറ്റ് സ്പീഡ്

കൂടിയ ഇന്റര്‍നെറ്റ് സ്പീഡ്

എക്‌സ്പ്രസ് വൈഫൈ പദ്ധതി വഴി ഉപയോക്താക്കള്‍ക്ക് നിരക്ക് കുറഞ്ഞ ഡാറ്റാ പാക്കുകള്‍ ലഭിക്കുന്നതിനും അതിനൊപ്പം മികച്ച സ്പീഡ് ലഭിക്കാനും സഹായിക്കും. രാജ്യത്ത് 125ഓളം വരുന്ന ഉള്‍പ്രദേശങ്ങളില്‍ ഹോട്‌സ്‌പോട്ടുകള്‍ ആരംഭിച്ച് പരീക്ഷണാര്‍ത്ഥം സേവനം ആരംഭിച്ചതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.

ഇന്ത്യ ഫേസ്ബുക്കിന്റെ വിപണി

ഇന്ത്യ ഫേസ്ബുക്കിന്റെ വിപണി

രാജ്യത്ത് ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നതാണ് ഫേസ്ബുക്കിനെ ബിസിനസ് ഇന്ത്യയ്ക്ക് മികച്ച സ്ഥാനം നല്‍കുന്നതിനുള്ള കാരണം. ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സിന് ഇന്ത്യയില്‍ നിന്നേറ്റ തിരിച്ചടിയ്ക്ക് ശേഷവും പുതിയ പദ്ധതികളുമായി ഇന്ത്യയിലേക്ക് വരാന്‍ ഫേസ്ബുക്കിന് പ്രചോദനമാകുന്നതും ഇതാണ്.

English summary
Facebook tests 'Express Wifi' in rural areas of India. Facebook's next attempt to enter India after the failure of Free Basics platform to ensure free internet for rural areas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X