കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററും ഫെയ്‌സ്ബുക്കും വേണ്ട; വാട്ട്‌സ്ആപ്പിനും നിരോധനം?

  • By Jisha
Google Oneindia Malayalam News

കമ്പാല: അധികാരനഷ്ടം ഭയന്ന് ട്വിറ്ററും ഫെയ്‌സ്ബുക്കും വാട്ട്‌സ്ആപ്പുമുള്‍പ്പെടെ നിര്‍ത്തലാക്കി ഒരു ആഫ്രിക്കന്‍ രാജ്യം. ഓണ്‍ലൈന്‍ വഴിയുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളും ഭാവി പ്രസിഡന്റിനെക്കുറിച്ചുള്ള ചര്‍ച്ചകളും പൂര്‍ണ്ണമായി ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട സോഷ്യല്‍ മീഡിയകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സോഷ്യല്‍ മീഡിയകള്‍ക്ക് മെയ് 11 മുതല്‍ മൂന്ന് ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ രാജ്യത്തെ കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററാണ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണിത്.

പ്രസിഡന്റ് യോവേരി മുസേവനി അഞ്ചാംതവണയും ജനവിധി തേടുന്ന ഉഗാണ്ടയില്‍ മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ഇത്തരത്തില്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ വെബ്ബ്‌സൈറ്റുകള്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഫെബ്രുവരിയില്‍ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിനും ഇതേ നടപടിയാണ് പ്രസിഡന്റ് സ്വീകരിച്ചത്. അഞ്ച് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട യോവേരിയെ തിരഞ്ഞെടുപ്പില്‍ അട്ടിമറിക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് എല്ലാത്തരം ആശയവിനിമയങ്ങള്‍ക്കും തടയിട്ടുകൊണ്ട് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള ക്യാമ്പയിനുകള്‍ക്ക് തടയിടുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ തത്സമയം പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

whatsapp

1986ല്‍ 60 ശതമാനം വോട്ടിനാണ് മുസവേനി ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. എതിരാളിയെക്കാള്‍ 35 ശതമാനം അധികവോട്ട് നേടിയാണ് ഒടുവിലത്തെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എബുധനാഴ്ചയും വ്യാഴാഴ്ചയും പലസമയത്തും സര്‍ക്കാര്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയ്ക്ക് അപ്രഖ്യാപിത വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

പ്രതിപക്ഷത്തെയും പ്രസിഡന്റിനെയും താരതമ്യപ്പെടുത്തി വരും തിരഞ്ഞെടുപ്പിലുണ്ടാവാനുള്ള അട്ടിമറി സാധ്യത കണക്കിലെടുത്താണ് ഇത്തരത്തിലൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ നേരത്തെ മാധ്യമങ്ങളെ വിലക്കിയിരുന്നു. തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനെ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇവരുടെ സുരക്ഷ ശക്തമാക്കുന്നതിന് വേണ്ടിയായിരുന്നു റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയത്. നേരത്തെ 2011ല്‍ അറബ് വസന്തത്തിന്റെ ചുവടുപിടിച്ച് രാജ്യത്ത് സര്‍ക്കാരിനെതിരെ യുവാക്കള്‍ അണിനിരക്കുന്നത് തടയുന്നതിനായി ഈജിപ്ത്, എകാധിപതി, കണ്ണീര്‍ വാതകം, ജനങ്ങള്‍ അധികാരത്തില്‍ എന്നിങ്ങനെയുള്ള വാക്കുകള്‍ ടെക്സ്റ്റ് മെസേജുകളില്‍ നിന്ന് നിരോധിക്കാന്‍ ഉത്തരവിട്ടിരുന്നു.

English summary
Facebook, Twitter and WhatsApp blocked in Uganda on president election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X