കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജു വാര്യർ രാജിവച്ചു!!! വാര്‍ത്ത പിൻവലിക്കാതെ കൈരളി... പോസ്റ്റിന് താഴെയുള്ള കമന്റുകൾ വായിച്ചാൽ...

  • By Desk
Google Oneindia Malayalam News

നടി മഞ്ജു വാര്യര്‍ വനിത കൂട്ടായ്മയായ വിമണ്‍ ഇനി സിനിമ കളക്ടീവില്‍ നിന്ന് രാജിവച്ചു എന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചത് കൈരളി ന്യൂസ് ഓണ്‍ലൈന്‍ ആയിരുന്നു. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് പേര്‍ താര സംഘടനയായ എഎംഎംഎയില്‍ നിന്ന് രാജിവച്ചപ്പോഴും സമാനമായ ഒരു വാര്‍ത്ത അവര്‍ പ്രസിദ്ധീകരിച്ചിരുന്നു.

എന്നാല്‍ മഞ്ജു വാര്യര്‍ അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഡബ്ല്യുസിസി അംഗങ്ങളും ഇത് സംബന്ധിച്ച് പ്രതികരിച്ചിരുന്നു. പക്ഷേ, കൈരളി ന്യൂസ് ഓണ്‍ലൈന്‍ ഈ വാര്‍ത്ത ഇപ്പോഴും തിരുത്താനോ പിന്‍വലിക്കാനോ തയ്യാറായിട്ടില്ല. അവരുടെ ഫേസ്ബുക്ക് പേജില്‍ ആ വാര്‍ത്ത ഇപ്പോഴും ഉണ്ട്.

എന്നാല്‍ അതിലും രസകരമാണ് അതിന് താഴെയുള്ള കമന്റുകള്‍. ദിലീപ് ആരാധകരുടേയും ഡബ്ല്യുസിസി വിമര്‍ശകരുടേയും വാദങ്ങള്‍ ആരേയും ഞെട്ടിപ്പിക്കുന്നവയാണ് എന്നതാണ് സത്യം.

മഞ്ജുവിന്റെ നിശബ്ദത

മഞ്ജുവിന്റെ നിശബ്ദത

അമ്മ-ദിലീപ് വിവാദത്തില്‍ ഡബ്ല്യുസിസിയിലെ ഒട്ടുമിക്ക അംഗങ്ങളും പ്രതികരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടി അടക്കം നാല് പേര്‍ താരസംഘടനയില്‍ നിന്ന് രാജിവക്കുകയും ചെയ്തിരുന്നു. എന്നാല്‍ മഞ്ജു വാര്യരുടെ പ്രതികരണത്തിന് വേണ്ടിയായിരുന്നു ഏവരും കാത്തിരുന്നത്. പക്ഷേ, മഞ്ജു ഇത് സംബന്ധിച്ച് ഒന്നും പ്രതികരിച്ചില്ല.

കാരണം?

കാരണം?

മഞ്ജു വാര്യര്‍ ഈ വിഷയങ്ങള്‍ എല്ലാം ഡബ്ല്യുസിസിയിലെ മറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്തിരുന്നു എന്നാണ് വിവരം. താരസംഘടനയില്‍ നിന്ന് രാജിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനവും അത്തരത്തില്‍ എടുത്തതാണത്രെ. പിതാവിന്റെ മരണത്തെ തുടര്‍ന്നുള്ള ദു:ഖത്താലാണ് ഫേസ്ബുക്കില്‍ പരസ്യ പ്രതികരണം നടത്താത്തത് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ചിലര്‍ ഉറപ്പിച്ചു

ചിലര്‍ ഉറപ്പിച്ചു

എന്നാല്‍ മഞ്ജു വാര്യര്‍ നിശബ്ദയായി ഇരുന്നപ്പോള്‍ അത് ഡബ്ല്യുസിസിയുമായി വിയോജിപ്പുകാരണം ആണെന്ന് ചിലര്‍ ഉറപ്പിക്കുകയായിരുന്നു. അതിന് ശേഷം ആണ് മഞ്ജു വനിത കൂട്ടായ്മയില്‍ നിന്ന് രാജിവച്ചു എന്ന രീതിയില്‍ വാര്‍ത്ത പുറത്ത് വന്നത്. ഇതിനെചിരെ വനിത കൂട്ടായ്മ പ്രവര്‍ത്തകര്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

 പിന്‍വലിച്ചില്ല

പിന്‍വലിച്ചില്ല

ഇത് സംബന്ധിച്ച് ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായിട്ടും വാര്‍ത്ത തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. ആ വര്‍ത്ത ഇപ്പോഴും അവരുടെ ഫേസ്ബുക്ക് പേജില്‍ ഉണ്ട്. അതിനടിയില്‍ നൂറുകണക്കിന് ആളുകള്‍ കമന്റ് ചെയ്യുന്നും ഉണ്ട്.

 ദിലീപ് ഫാന്‍സ്

ദിലീപ് ഫാന്‍സ്

ദിലീപ് ആരാധകര്‍ മഞ്ജു വാര്യര്‍ക്ക് പിന്തു പ്രഖ്യാപിക്കുന്നതും ആ വാര്‍ത്തയ്ക്കടിയില്‍ കമന്റുകളായി കാണാന്‍ സാധിക്കും. സത്യം തിരിച്ചറിഞ്ഞ മഞ്ജുവിന്റെ നടപടി അഭിനന്ദനാര്‍ഹം ആണെന്നാണ് ചിലര്‍ തട്ടിവിടുന്നത്. ഇത് ചിലര്‍ക്കുള്ള തിരിച്ചടിയാണെന്ന് പറയുന്നവരും ഉണ്ട്.

ഫെമിനിച്ചികള്‍

ഫെമിനിച്ചികള്‍

താരസംഘടനയില്‍ നിന്ന് ചങ്കൂറ്റത്തോടെ രാജിവച്ച നടിമാരെ ഫെമിനിച്ചികള്‍ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. മുതലെടുപ്പുകളെ മനസ്സിലാക്കുന്ന നല്ല പെണ്ണുങ്ങളും അക്കൂട്ടത്തില്‍ ഉണ്ടെന്ന് ഇപ്പോള്‍ മനസ്സിലായി എന്നാണ് ചിലരുടെ കണ്ടെത്തല്‍. അതില്‍ മഞ്ജു വാര്യരെ അഭിനന്ദിക്കുന്നും ഉണ്ട് ചിലര്‍.

 ഇല്ലാത്ത സംഭവം

ഇല്ലാത്ത സംഭവം

ഇങ്ങനെ ഇല്ലാത്ത സംഭവങ്ങള്‍ എന്തിനാണ് വാര്‍ത്തയാക്കുന്നത് എന്ന ചോദിക്കുന്നവരും കുറവല്ല. മഞ്ജു വാര്യരുടെ പ്രതികരണം ഇല്ലാതെ എങ്ങനെ ഇങ്ങനെ ഒരു വാര്‍ത്തയും ചര്‍ച്ചയും നടക്കും എന്ന് ചോദിക്കുന്നവരും കുറവല്ല.

മഞ്ജുവിന്റെ ഇരട്ടത്താപ്പ്

മഞ്ജുവിന്റെ ഇരട്ടത്താപ്പ്

കൂടെ നിന്ന് മഞ്ജു വാര്യര്‍ ബാക്കിയുള്ളവരെ വഞ്ചിച്ചു എന്നും ആക്ഷേപിക്കുന്നവരുണ്ട്. സംഘടന രൂപീകരിക്കാന്‍ മുന്നില്‍ നിന്ന ആള്‍ തന്നെ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നാണ് ചിലരുടെ കമന്റുകള്‍. ഈ വാര്‍ത്ത സത്യമെന്ന് വിശ്വസിച്ചാണ് മിക്കവരും കമന്റ് ചെയ്തിട്ടുള്ളത്.

പ്രശസ്തി കളയാന്‍ വയ്യെന്ന്

പ്രശസ്തി കളയാന്‍ വയ്യെന്ന്

മഞ്ജു വാര്യര്‍ ഇപ്പോള്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ ആണ്. ഒരുപാട് സിനിമകളും ഉണ്ട്. അതുകൊണ്ട് അവസരങ്ങള്‍ ഇല്ലാതാകും എന്ന് ഭയന്നാണ് ഇത്തരം ഒരു തീരുമാനം എടുത്തത് എന്ന് വരെ പറയുന്നുണ്ട്.

English summary
Fake news on Manju Warrier's resignation from WCC still not withdrawn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X