കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശക്കുന്നെങ്കില്‍ ഫേസ്ബുക്കിനോട് പറയൂ.. ഭക്ഷണം തീന്‍ മേശയിലെത്തും! എല്ലാം ആപ്പ് വഴി, ഇന്ത്യയില്‍!

ഫേസ്ബുക്ക് ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള അവസരമാണ് ഫേസ്ബുക്ക് നല്‍കുന്നത്.

Google Oneindia Malayalam News

കാലിഫോര്‍ണിയ: വിശക്കുന്നുണ്ടോ? എങ്കില്‍ ഫേസ്ബുക്കില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ഒരുങ്ങിക്കോളൂ. ഫേസ്ബുക്ക് ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള അവസരമാണ് ഫേസ്ബുക്ക് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ഫേസ്ബുക്ക് പരീക്ഷിച്ചു വന്ന ഫീച്ചറിന് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചിട്ടുള്ള മികച്ച പ്രതികരണത്തിന്‍റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പങ്കാളികളെ ഉള്‍പ്പെടുത്തുന്നത്. ലോകത്തെ സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് അമേരിക്കയിലെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഡെസ്ക് ടോപ്പ് ഉപയോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്.

വോഡഫോണില്‍ തകര്‍പ്പന്‍ ദീപാവലി ഓഫര്‍: 90 ജിബി ഡാറ്റയും വോയ്സ് കോളും, ആറ് മാസത്തെ ഓഫര്‍!!വോഡഫോണില്‍ തകര്‍പ്പന്‍ ദീപാവലി ഓഫര്‍: 90 ജിബി ഡാറ്റയും വോയ്സ് കോളും, ആറ് മാസത്തെ ഓഫര്‍!!

ഗാലക്സി എസ് 7 29,000 രൂപയ്ക്ക്, റെഡ്മി നോട്ട് 4 ന് 2000 രൂപ വിലക്കുറവ് : ഫ്ലിപ് കാര്‍ട്ടില്‍ ബിഗ് ദീപാവലി വില്‍പ്പന ഇന്ന് മുതല്‍ഗാലക്സി എസ് 7 29,000 രൂപയ്ക്ക്, റെഡ്മി നോട്ട് 4 ന് 2000 രൂപ വിലക്കുറവ് : ഫ്ലിപ് കാര്‍ട്ടില്‍ ബിഗ് ദീപാവലി വില്‍പ്പന ഇന്ന് മുതല്‍

ഫേസ്ബുക്ക് ഈ പദ്ധതി ഔദ്യോഗികമായി ആരംഭിക്കുന്നതോടെ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം ആവശ്യക്കാരിലെത്തിക്കേണ്ട ദൗത്യം ഫേസ്ബുക്ക് നേരിട്ട് തന്നെ നിര്‍വഹിക്കും. ഫേസ്ബുക്കില്‍ നിന്ന് അടുത്തുള്ള റസ്റ്റോറന്‍റുകള്‍ കണ്ടെത്തുന്നതിനും സുഹൃത്തുക്കളുടെ കമന്‍റ് കാണുന്നതിനുമുള്ള സൗകര്യവും ഉണ്ടായിരിക്കും.

facebookmobile-

ഫേസ്ബുക്കിലെ നിയര്‍ ബൈ റസ്റ്റോറന്‍റുകള്‍ കണ്ടെത്തി ഓര്‍ഡര്‍‌ ഫുഡ് സെക്ഷനില്‍ ക്ലിക്ക് ചെയ്ത് എക്സ്പ്ലോര്‍ മെനുവില്‍ ക്ലിക്ക് ചെയ്ത് സ്റ്റാര്‍ട്ട് ഓര്‍ഡര്‍ മെനുവില്‍ നിന്ന് ഡെലിവറി സെര്‍വീസ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫേസ്ബുക്ക് ആപ്പില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന പ്രക്രിയ പൂര്‍ത്തിയായി. ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചതും പ്രാദേശിക തലത്തില്‍ മികച്ച സേവനം കാഴ്ച വെയ്ക്കുകയും ചെയ്യുന്ന വിവിധ ഭക്ഷ്യശൃംഖലകളുമായി കേന്ദ്രീകരിച്ചാണ് ഫേസ്ബുക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള സംവിധാനം നടപ്പിലാക്കുന്നത്.

English summary
Ordering food online is cumbersome as you have to switch between several apps to get your favourite meal. But not anymore. Facebook has made it easy. Internet users can now get their snack through the app itself.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X