കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിസ്മ ആന്‍ഡ്രോയ്ഡിലും റെഡി, ആരാധകര്‍ക്ക് ചാകര

  • By Sandra
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഐഫോണില്‍ വൈറലായ പ്രിസ്മയ്ക്ക് ആന്‍ഡ്രോയ്ഡിലേക്കും വഴിയൊരുങ്ങി. സോഷ്യല്‍ മീഡിയയില്‍ താരമായിക്കഴിഞ്ഞ ഐഫോണ്‍ ഐഒഎസ് ഫോട്ടോ ഫില്‍ട്ടര്‍ ആപ്പിന്റെ ആരാധകരെ തേടിയെത്തിയിരിക്കുന്നത് സന്തോഷവാര്‍ത്തയാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന തരത്തിലാണ് പ്രിസ്മയുടെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

അല്ലാഹു തന്ന മുഖം മാറ്റരുത്, പ്രിസ്മയ്‌ക്കെതിരേ മലയാളി സുന്നി പ്രഭാഷകന്റെ ഫത്‌വഅല്ലാഹു തന്ന മുഖം മാറ്റരുത്, പ്രിസ്മയ്‌ക്കെതിരേ മലയാളി സുന്നി പ്രഭാഷകന്റെ ഫത്‌വ

പ്രിസ്മ ആന്‍ഡ്രോയ്ഡ് ബീറ്റാ പ്ലാറ്റ്‌ഫോമില്‍ ലഭിക്കുമെന്ന വിവരം പ്രിസ്മ വെബ്ബ്‌സൈറ്റ് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ തിരഞ്ഞൈടുക്കപ്പെട്ട കുറച്ച് ഉപയോക്താക്കള്‍ക്ക് മാത്രമേ ആപ്പ് ആദ്യഘടത്തില്‍ ലഭിക്കൂ എന്ന പ്രത്യേകതയുണ്ട്. പ്രിസ്മ ആപ്പിലുള്ള ക്യാമറയില്‍ ഫോട്ടോ എടുക്കുകയോ ഫോണിലുള്ള ഫോട്ടോ തിരഞ്ഞെടുത്ത് ഫോട്ടോ പ്രിസ്മയില്‍ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാവുന്നതാണ്. ചിത്രകലയിലെ വിവിധ തരം സങ്കേതങ്ങളെന്ന് തോന്നിക്കുന്ന 33 ഫില്‍ട്ടറുകളാണ് പ്രിസ്മ ആപ്പില്‍ ഇപ്പോള്‍ ഇടം പിടിച്ചിട്ടുള്ളത്.

prismaapp

ഐഫോണില്‍ മാത്രമല്ല, പ്രിസ്മ ഇനി ആന്‍ഡ്രോയ്ഡ് ബീറ്റയിലുംഐഫോണില്‍ മാത്രമല്ല, പ്രിസ്മ ഇനി ആന്‍ഡ്രോയ്ഡ് ബീറ്റയിലും

പത്ത് ലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ആപ്പ് കുറഞ്ഞദിവസത്തിനുള്ളില്‍ ഒരു കോടി ജനങ്ങളാണ് ഡൗണ്‍ലോഡ് ചെയ്തതെന്ന് പ്രമുഖ ടെക്‌നോളജി വെബ്ബ്‌സൈറ്റായ നെക്‌സ്റ്റ് വെബ്ബ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൂഗിളില്‍ മികച്ച റേറ്റിംഗ് നേടിയ ആപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സേവ് ബട്ടണ്‍ ഇല്ലെന്ന പരാതിപരിഗണിച്ച കമ്പനി പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടിയിരുന്നു.

യെമന്‍, സിറിയ പ്രശ്നങ്ങള്‍ക്കു പിന്നില്‍ സൗദി ആഭ്യന്തരമന്ത്രിയെന്ന് ഇന്റലിജന്‍സ് ഏജന്‍സിയെമന്‍, സിറിയ പ്രശ്നങ്ങള്‍ക്കു പിന്നില്‍ സൗദി ആഭ്യന്തരമന്ത്രിയെന്ന് ഇന്റലിജന്‍സ് ഏജന്‍സി

English summary
Prisma photo filter application now available in android platform.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X