കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്‍ഡ്രോയ്ഡില്‍ സ്ത്രീകള്‍ക്കും കിട്ടി കിടിലന്‍ ഡേറ്റിംഗ് ആപ്പ്, പ്രത്യേകതകള്‍ അറിയണ്ടേ!!!!

  • By Sandra
Google Oneindia Malayalam News

കാലിഫോര്‍ണിയ: സ്ത്രീകള്‍ക്ക് ഡേറ്റിംഗ് ആപ്ലിക്കേഷനുമായി ആന്‍ഡ്രോയ്ഡ്. ഹെര്‍ എന്ന് പേരിട്ടിട്ടുള്ള ആന്‍ഡ്രോയ്ഡ് ഡേറ്റിംഗ് ആപ്ലിക്കേഷന്‍ സ്ത്രീകള്‍ക്ക് മാത്രമായി വികസിപ്പിച്ചെടുത്തിട്ടുള്ളതാണ്. 2013ല്‍ ബ്രിട്ടനില്‍ ഡാറ്റ്ച്ച് എന്ന പേരില്‍ ആരംഭിച്ച ആപ്ലിക്കേഷനാണ് ഹെര്‍ എന്ന് പേരിട്ട് അമേരിക്കയുള്‍പ്പെടെ 55 രാജ്യങ്ങളില്‍ സേവനം ആരംഭിച്ചിട്ടുള്ളത്. ഇതുവരെ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ മാത്രം ലഭ്യമായിരുന്ന ഹെര്‍ ഇനി ആന്‍ഡ്രോയ്ഡിലും ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

എന്നാല്‍ മറ്റ് ഡേറ്റിംഗ് ആപ്ലിക്കേഷനുകളില്‍ നിന്ന് 'ഹെര്‍' നെ വ്യത്യസ്തമാക്കുന്നത് ലെസ്ബിയന്‍ സമൂഹത്തിന് വേണ്ടിയുള്ളതാണ് എന്നതാണ്. പിന്ററസ്റ്റ് ബോര്‍ഡിന് സമാനമായിട്ടുള്ളതായിരിക്കും ഡേറ്റിംഗ് ആപ്ലിക്കേഷനിലെ ഓരോ ഉപയോക്താക്കളുടേയും പ്രൊഫൈല്‍. ചാറ്റ് ചെയ്യാനും വിവരങ്ങള്‍ ഷെയര്‍ ചെയ്യാനും ചര്‍ച്ചകള്‍ക്കും അവസരമൊരുക്കുന്നതാണ് ആപ്ലിക്കേഷനിലെ മള്‍ട്ടിമീഡിയ പ്രൊഫൈലുകള്‍.

app-09

 ബംഗ്ലാദേശില്‍ അറസ്റ്റിലായ വനിതാ ജിഹാദിസ്റ്റുകള്‍ക്ക് പരിശീലനം ലഭിച്ചത് ഇന്ത്യയില്‍ നിന്ന്!! ബംഗ്ലാദേശില്‍ അറസ്റ്റിലായ വനിതാ ജിഹാദിസ്റ്റുകള്‍ക്ക് പരിശീലനം ലഭിച്ചത് ഇന്ത്യയില്‍ നിന്ന്!!

ലോകത്തെമ്പാടുമുള്ള ലെസ്ബിയന്‍ സമൂഹത്തെ ലക്ഷ്യമിട്ടുള്ളതാണ് ഹെര്‍ ആപ്പ്. ഹെര്‍ എന്ന പേരില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനായി കമ്പനി മറ്റൊരു ബ്ലോഗും നിയന്ത്രിക്കുന്നുണ്ട്. നിലവില്‍ 11 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന് ബ്ലോഗ് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.

English summary
Her, the dating app for queer women, introduced in Android recently.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X