കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിഎന്‍ജിക്ക് നിരസിക്കേണ്ടി വന്ന അവാര്‍ഡും ശ്രീകണ്ഠന്‍ നായരുടെ മറുപടിയും വൈറലാകുന്നു

  • By Kishor
Google Oneindia Malayalam News

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ടി എന്‍ ഗോപകുമാറിന്റെ അന്ത്യം. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്ന അദ്ദേഹം 58ആം വയസ്സിലാണ് അന്തരിച്ചത്. ടി എന്‍ ഗോപകുമാറിന്റെ കണ്ണാടി മലയാളം ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു പരിപാടിയാണ്. 'കണ്ണാടി വീണ്ടും വരുമ്പോള്‍' എന്ന ടി എന്‍ ജിയുടെ തുടക്കം ഏറെ പ്രശസ്തമായിരുന്നു.

'ഈ കണ്ണാടി വീണ്ടും വരില്ല'; ടി എന്‍ ഗോപകുമാര്‍ അന്തരിച്ചു'ഈ കണ്ണാടി വീണ്ടും വരില്ല'; ടി എന്‍ ഗോപകുമാര്‍ അന്തരിച്ചു

ടി എന്‍ ഗോപകുമാര്‍ അന്തരിച്ചു എന്ന് വാര്‍ത്ത കേട്ട് സോഷ്യല്‍ മീഡിയയ്ക്കും സങ്കടം അടക്കാനാകുന്നില്ല. അസാമാന്യ നന്മകള്‍ സൂക്ഷിച്ചിരുന്ന ഒരു ജേര്‍ണലിസ്റ്റ് എന്ന് ആളുകള്‍ ടി എന്‍ ജിയെ ഓര്‍ക്കുന്നു. ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയ ഫ്ലവേഴ്‌സ് ചാനലിന്റെ അവാര്‍ഡ് കഴിഞ്ഞ ദിവസം ടി എന്‍ ജിക്ക് ലഭിച്ചിരുന്നെങ്കിലും മാനേജ്‌മെന്റ് തടഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ആ അവാര്‍ഡ് സ്വീകരിക്കാനായില്ല.

ടി എന്‍ ജിയെക്കുറിച്ചും സ്വീകരിക്കാതെ പോയ ആ അവാര്‍ഡിനെക്കുറിച്ചും ശ്രീകണ്ഠന്‍ നായര്‍ പറയുന്ന മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാണൂ...

കണ്ണാടിക്ക് രണ്ട് ലക്ഷം

കണ്ണാടിക്ക് രണ്ട് ലക്ഷം

ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്യുന്ന കണ്ണാടി എന്ന പ്രതിവാര വാര്‍ത്താ വിശകലന പരിപാടിക്ക് രണ്ട് ലക്ഷം രൂപയാണ് ഫഌവേഴ്‌സ് ടി വി അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നത്. ടി എന്‍ ഗോപകുമാറാണ് ഈ പരിപാടിയുടെ അവതാരകന്‍.

അവാര്‍ഡ് നിരസിച്ചു

അവാര്‍ഡ് നിരസിച്ചു

മാനേജ്‌മെന്റില്‍ നിന്നും അനുമതി കിട്ടാത്തതിനാല്‍ ടി എന്‍ ഗോപകുമാര്‍ അവാര്‍ഡ് നിരസിക്കുകയായിരുന്നു. ഇക്കാര്യം ഫഌവേഴ്‌സ് ടി വിയുടെ അവാര്‍ഡ് പരിപാടിയില്‍ ശ്രീകണ്ഠന്‍ നായര്‍ തുറന്നുപറഞ്ഞു

പറഞ്ഞത് വേദനയോടെ

പറഞ്ഞത് വേദനയോടെ

ടി എന്‍ ജി എന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ, ഒരു സ്‌കൂള്‍ ടീച്ചര്‍ കുട്ടിയെ അനുസരിപ്പിക്കുന്നത് പോലെ ഏഷ്യാനെറ്റ് നിയന്ത്രിച്ചു എന്ന കാര്യം വേദനയോടെയാണ് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞത്

നിരസിച്ചത് ടി എന്‍ ജി മാത്രമല്ല

നിരസിച്ചത് ടി എന്‍ ജി മാത്രമല്ല

മികച്ച വാര്‍ത്താ അവതാരകയ്ക്കുള്ള അവാര്‍ഡ് മനോരമയുടെ ഷാനി പ്രഭാകരനും സീരിയലിനുള്ള അവാര്‍ഡ് ഏഷ്യാനെറ്റും നിരസിച്ചിരുന്നു. അതേസമയം മറ്റ് ചാനലുകള്‍ അവാര്‍ഡ് പരിപാടിയോട് സഹകരിച്ചു

രക്തം വീണ ചാനലുകള്‍

രക്തം വീണ ചാനലുകള്‍

സഹകരിക്കാതിരുന്ന രണ്ട് ചാനലുകളിലും തന്റെ രക്തം വീണിട്ടുണ്ട് എന്നാണ് ശ്രീകണ്ഠന്‍ നായര്‍ പറയുന്നത്. ടി എന്‍ ജിയുടെ മരണശേഷം ഈ വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വളരെയധികം ഷെയര്‍ ചെയ്യപ്പെടുകയാണ്.

അവാര്‍ഡ് തുക എന്ത് ചെയ്തു

അവാര്‍ഡ് തുക എന്ത് ചെയ്തു

വിവിധ അവാര്‍ഡുകളിലായി നിരസിക്കപ്പെട്ട മൂന്നര ലക്ഷം രൂപ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഫഌവേഴ്‌സ് ടി വി സംഭാവന ചെയ്തു. തങ്ങളോട് സഹകരിക്കാതിരുന്നത് മോശമായിപ്പോയി എന്ന് മനോരമയോടും ഏഷ്യാനെറ്റിനോടും പറയാനും ശ്രീകണ്ഠന്‍ നായര്‍ മടിച്ചില്ല

വീഡിയോ കാണൂ

ഫഌവേഴ്‌സ് ടി വി അവാര്‍ഡ് നൈറ്റില്‍ ശ്രീകണ്ഠന്‍ നായര്‍ സംസാരിക്കുന്ന വീഡിയോ കാണൂ..

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Flowers TV award show video goes viral in Social media websites after TN Gopakumar's demise.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X