• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ആന്റണി ഒക്കെ വരുന്നതിന് മുമ്പ് മോഹൻലാലിന്റെ കോണകം ചുമന്നു, മമ്മൂട്ടി-മോഹൻലാൽ ഫാൻസിനെ തമ്മിൽ തല്ലിച്ചു'

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. കാല്‍ നൂറ്റാണ്ടോളമായി മലയാള സിനിമയെ നയിക്കുന്നതും ഇവര്‍. ഇരുവര്‍ക്കും എതിരെ കാര്യമായ ആരോപണങ്ങളൊന്നും ഇതുവരെ ആരും ഉയര്‍ത്തിയിട്ടില്ല. കേരളത്തിന്റെ അഭിമാനസ്തംഭങ്ങളായി അവര്‍ തുടരുന്നു.

cmsvideo
  മോഹൻലാലിന്റെ കോണകം വരെ ചുമന്നിട്ടുണ്ട്..പക്ഷെ തിരിഞ്ഞു നോക്കിയില്ല

  വിസ്മയ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം: ഇതാണോ സാക്ഷര കേരളമെന്ന് സോഷ്യല്‍ മീഡിയ

  സൂര്യക്ക് ആശംസ നേര്‍ന്ന് അന്‍പുടന്‍ ദേവ; മമ്മൂട്ടിയുടെ ആശംസ ഏറ്റെടുത്ത് രജനീകാന്ത് ആരാധകര്‍

  ഇതിനിടെയാണ് മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും എതിരെ ആരോപണങ്ങളുയര്‍ത്തി നടന്‍ ഡാന്‍സര്‍ തമ്പി രംഗത്ത് വരുന്നത്. ഇരുതാരങ്ങളുടേയും ആദ്യകാലങ്ങളിലെ സന്തത സഹചാരി ആയിരുന്നു താന്‍ എന്നാണ് ഡാന്‍സര്‍ തമ്പി പറയുന്നത്. താന്‍ പറഞ്ഞത് സത്യമല്ലെങ്കില്‍ മോഹന്‍ലാലിനോടും മമ്മൂട്ടിയോടും പത്രസമ്മേളനം നടത്തി നിഷേധിക്കാനാണ് വെല്ലുവിളി. മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടിയുള്ള ശ്രമമാണോ ഇത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

  ആരാണ് ഈ ഡാന്‍സര്‍ തമ്പി

  ആരാണ് ഈ ഡാന്‍സര്‍ തമ്പി

  ഡാന്‍സര്‍ തമ്പി എന്ന് പറഞ്ഞാല്‍ കേരളം മുഴുവന്‍ അറിയും. സെക്രട്ടേറിയറ്റിന് മുന്നില്‍ 'ടയര്‍ എസ്‌കേപ്' പ്രകടനം നടത്തി കുടുങ്ങി വാര്‍ത്തയില്‍ നിറഞ്ഞ ആളാണ് ഇദ്ദേഹം. പിന്നീട് ഐഎഫ്എഫ്‌കെ വേദിയില്‍ ഇത് വിജയകരമായി നടത്തുകയും ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നില്‍ മാധ്യമ ശ്രദ്ധ നേടാന്‍ പല പരിപാടികളും നടത്തിയിട്ടുണ്ട് ഡാന്‍സര്‍ തമ്പി.

  ആരോപണങ്ങള്‍

  ആരോപണങ്ങള്‍

  അതുകൊണ്ട് തന്നെ ഡാന്‍സര്‍ തമ്പി ഉന്നയിക്കുന്ന ആരോപണങ്ങളില്‍ എത്രത്തോളം സത്യമുണ്ട് എന്നതിന് ഒരു ഉറപ്പുമില്ല. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ വീഡിയോ അഭിമുഖത്തിലാണ് തമ്പി ആരോപണങ്ങള്‍ എല്ലാം ഉന്നയിച്ചിട്ടുള്ളത്.

  മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ദാദ

  മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ദാദ

  ഷൂട്ടിങ്ങിനിടയ്ക്ക് മമ്മൂട്ടിയുമായും മോഹന്‍ലാലുമായി സുരേഷ് ഗോപിയുമായും ഒക്കെ പ്രശ്‌നമുണ്ടാക്കാന്‍ ചിലര്‍ വരുമത്രെ. താരങ്ങള്‍ അടിയ്ക്കാനൊന്നും പോവില്ല, താന്‍ ആയിരുന്നു അവരുടെ ദാദ എന്നാണ് തമ്പിയുടെ അവകാശവാദം. ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മോഹന്‍ലാല്‍ കൊടുത്തിരുന്ന ആംഗ്യ സന്ദേശം എന്ന രീതിയിലും ചിലത് പറയുന്നുണ്ട് തമ്പി.

  ഫാന്‍സുണ്ടാക്കിക്കൊടുത്തു

  ഫാന്‍സുണ്ടാക്കിക്കൊടുത്തു

  മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒക്കെ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കിക്കൊടുത്തത് താന്‍ ആണെന്നാണ് തമ്പിയുടെ മറ്റൊരു വാദം. എന്നാല്‍, ഇപ്പോള്‍ അതൊക്കെ നിര്‍ത്തിയെന്നും പറയുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളൊക്കെ അവര്‍ക്ക് വേണ്ടി തുടങ്ങിവച്ചതും താന്‍ ആണെന്ന് ഡാന്‍സര്‍ തമ്പി പറയുന്നു.

  മോഹന്‍ലാലിനെ ആളാക്കിയത്

  മോഹന്‍ലാലിനെ ആളാക്കിയത്

  മോഹന്‍ലാലിനെ ആളാക്കിയെടുത്തത് ആന്റണി പെരുമ്പാവൂരോ മറ്റാരെങ്കിലുമോ അല്ലെന്നാണ് തമ്പി പറയുന്നത്. അത് ചെയ്തത് തമ്പി തന്നെയാണത്രെ. അക്കാര്യം തിരുവനന്തപുരം ബെല്‍റ്റും പറയുമെന്നാണ് തമ്പിയുടെ അവകാശവാദം. മോഹന്‍ ലാല്‍ സിനിമയില്‍ അഭിനയിക്കും, പക്ഷേ തട്ടിത്തട്ടി പൊക്കിക്കൊണ്ടുവന്നത് താന്‍ ആണന്നാണ് അവകാശവാദം.

  മോഹന്‍ലാലിനെ രക്ഷിച്ചു

  മോഹന്‍ലാലിനെ രക്ഷിച്ചു

  തിരുവനന്തപുരത്ത് ഒരു സമരത്തിനിടെ മോഹന്‍ലാലിന് പരിക്ക് പറ്റാത്ത രക്ഷിച്ചത് താന്‍ ആണെന്ന അവകാശവാദവും ഡാന്‍സര്‍ തമ്പി നടത്തിയിട്ടുണ്ട്. എന്നിട്ട് താന്‍ പരിക്ക് പറ്റി കിടന്നപ്പോള്‍ മോഹന്‍ലാല്‍ തിരിഞ്ഞുനോക്കിയില്ല എന്നൊരു ആക്ഷേപവും ഉണ്ട് ഇദ്ദേഹത്തിന്. അന്ന് മമ്മൂട്ടിയും ജോഷിയും കാണാന്‍ വന്നുവെന്നും പറയുന്നുണ്ട്.

  മോഹന്‍ലാലിന്റെ കോണകം വരെ ചുമന്നു

  മോഹന്‍ലാലിന്റെ കോണകം വരെ ചുമന്നു

  മോഹന്‍ലാലിന്റെ ഇപ്പോഴത്തെ സന്തത സഹചാരി കോടീശ്വരനായ ആന്റണി പെരുമ്പാവൂര്‍ ആണ്. താന്‍ ആന്റണിയെ വഴക്കുപറയുകയല്ല, ദൈവം അവനെയാണ് വിധിച്ചത് എന്നാണ് ഡാന്‍സര്‍ തമ്പി പറഞ്ഞുതുടങ്ങുന്നത്. എന്നാല്‍ ആന്റണി പെരുമ്പാവൂര്‍ ഒക്കെ വരുന്നതിന് മുമ്പ് മോഹന്‍ലാലിന്റെ കോണകം വരെ ചുമന്നുകൊണ്ടു കൂടെ ഉണ്ടായിരുന്നത് താനല്ലേ എന്നാണ് അടുത്ത ചോദ്യം.

  മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും രഹസ്യങ്ങള്‍

  മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും രഹസ്യങ്ങള്‍

  താന്‍ പറയുന്ന കാര്യങ്ങള്‍ മമ്മൂട്ടിയ്‌ക്കോ മോഹന്‍ലാലിനോ നിഷേധിക്കാനാവില്ലെന്നാണ് ഡാന്‍സര്‍ തമ്പി പറയുന്നത്. ധൈര്യമുണ്ടെങ്കില്‍ അവര്‍ പത്രസമ്മേളനം നടത്തി നിഷേധിക്കട്ടേ എന്ന വെല്ലുവിളിയും ഉണ്ട്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഒരുപാട് രഹസ്യങ്ങള്‍ തന്റെ കൈവശം ഉണ്ടെന്നും പത്രക്കാര്‍ ചോദിച്ചപ്പോഴൊന്നും അത് പുറത്ത് വിട്ടിട്ടില്ല എന്നും പറയുന്നുണ്ട്. അത് ഒരിക്കലും പുറത്ത് വിടില്ലെന്നും ഡാന്‍സര്‍ തമ്പി പറയുന്നു.

  ഫാന്‍സിനെ തമ്മില്‍ തല്ലിച്ചു

  ഫാന്‍സിനെ തമ്മില്‍ തല്ലിച്ചു

  മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ബോര്‍ഡുകള്‍ താന്‍ തന്നെ കൊണ്ടുവയ്ക്കുകയും താന്‍ തന്നെ കീറികയും ചെയ്യും. തീയേറ്ററില്‍ വ്യാജമായി അടിയുണ്ടാക്കും. അത് പിന്നെ ഫാന്‍സ് തമ്മിലുള്ള വലിയ അടിയായി മാറും എന്നാണ് ഡാന്‍സര്‍ തമ്പി പറയുന്നത്. അങ്ങനെയാണ് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഫാന്‍സ് അസോസിയേഷനുകള്‍ വളര്‍ന്നത് എന്നും പറയുന്നുണ്ട്.

  ശിവാജി ഗണേശന്‍ ഇട്ട പേര്

  ശിവാജി ഗണേശന്‍ ഇട്ട പേര്

  ഡാന്‍സര്‍ തമ്പി എന്നതല്ല ഇദ്ദേഹത്തിന്റെ ശരിയായ പേര്. ഷംസുദ്ദീന്‍ എന്നാണ്. സ്‌കൂള്‍ മാസ്റ്റര്‍ എന്ന സിനിമയുടെ കാലത്ത് പ്രേം നസീറിന്റെ വീട്ടില്‍ വച്ച് ശിവാജി ഗണേശന്‍ ആണ് ഡാന്‍സര്‍ തമ്പി എന്ന പേരിട്ടത് എന്നും ഇദ്ദേഹം പറയുന്നുണ്ട്. എന്തായാലും ഡാന്‍സര്‍ തമ്പിയുടെ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിത്തുടങ്ങിയിട്ടുണ്ട്.

   ഇന്ദ്രജിത്തും പൃഥ്വിരാജും

  ഇന്ദ്രജിത്തും പൃഥ്വിരാജും

  മോഹൻലാലിനേയും മമ്മൂട്ടിയേയും കുറിച്ച് മാത്രമല്ല ഡാൻസർ തന്പിയുടെ അവകാശവാദങ്ങൾ. ഇന്ദ്രജിത്തിനേയും പൃഥ്വിരാജിനേയും നടൻമാരാക്കിയത് താനാണെന്നും മുന്പ് തന്പി പറഞ്ഞിട്ടുണ്ട്.

  English summary
  Former film worker and street performer Dancer Thambi says about Mohanlal and Mammootty.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X