കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബ്രിക്കണ്ടനായ തവള'!!! ബിജെപിയുടെ തവളക്കല്യാണത്തിന് എമണ്ടൻ ട്രോളുകൾ... ഹണിമൂൺ കഴിഞ്ഞാൽ ഡിവോഴ്സ്!!!

  • By Desk
Google Oneindia Malayalam News

പല മതാചാരങ്ങളുടേയും യുക്തിയെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ചിരിക്കാന്‍ മാത്രമേ നേരെ കാണുകയുള്ളൂ. എന്നാലും പരസ്പരം കളിയാക്കാന്‍ അതൊക്കെ വിശ്വസിക്കുന്നവര്‍ക്ക് ഒരു മടിയും ഇല്ല എന്നത് വേറെ കാര്യം.

മധ്യപ്രദേശിലെ ബിജെപി മന്ത്രി, മഴ പെയ്യാന്‍ വേണ്ടി തവളക്കല്യാണം നടത്തിയതും ഏതാണ്ട് ഇതുപോലെ തന്നെ. മന്ത്രിയുടെ കല്യാണം നടത്തിപ്പ് ഏതെങ്കിലും മതവിശ്വാസ പ്രകാരം ആണോ എന്നറിയില്ല. എന്നാലും ട്രോളാന്‍ ഒരു കാര്യം കിട്ടിയതിന്റെ സന്തോഷത്തിലാണ് സോഷ്യല്‍ മീഡിയ.

രണ്ട് തവളകളെ പിടിച്ച് കല്യാണം ഒക്കെ നടത്തിച്ചു. പക്ഷേ, രണ്ടും ആണ്‍ തവളകളായിരുന്നോ അതോ പെണ്‍ തവളകള്‍ ആയിരുന്നോ എന്ന കാര്യത്തില്‍ മാത്രം ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. അതോ വിവാഹിതരായ തവളകളെ എങ്ങാനും ആണോ വീണ്ടും പിടിച്ച് കല്യാണം കഴിപ്പിച്ചത് എന്നും ചിലര്‍ക്ക് സംശയമുണ്ട്!!!

കെട്ടെടാ താലി...

കെട്ടെടാ താലി...

രണ്ട് തവളകളെ കൊണ്ടുവന്ന് കല്യാണം കഴിപ്പിക്കാന്‍ നോക്കിയപ്പോഴാണ് ഒരു പ്രശ്‌നം. മോദിജി പറയാതെ താലി കെട്ടില്ലെന്ന് ആണ്‍ തവള. പിന്നെ ഒരു വിധത്തില്‍ ആണത്രെ ആ മന്ത്രി കല്യാണം നടത്തിയത്!

ആദ്യരാത്രി

ആദ്യരാത്രി

കല്യാണം ഒക്കെ നടത്തി എന്നത് ശരിതന്നെ. ആദ്യരാത്രിയില്‍ തവളകള്‍ക്ക് താമസിക്കാന്‍ ഉള്ള ഹണിമൂണ്‍ കോട്ടേജ് കൂടി ബുക്ക് ചെയ്ത് കൊടുക്കേണ്ടതായിരുന്നു!

ഋഷ്യശൃംഗനൊക്കെ എന്ത്...

ഋഷ്യശൃംഗനൊക്കെ എന്ത്...

പണ്ട് മഴ പെയ്യിക്കാന്‍ ഋഷ്യശൃംഗനെ തട്ടിക്കൊണ്ടുവന്ന് യാഗം ഒക്കെ നടത്തേണ്ടി വന്നിട്ടുണ്ടത്രെ. അപ്പോഴാണ് രണ്ട് തവളകളെ കൊണ്ട് ബിജെപി മന്ത്രി കാര്യം സാധിച്ചത്!

ബ്രിക്കണ്ടനായ തവള!!!

ബ്രിക്കണ്ടനായ തവള!!!

എഡിച്ച് വിക്ലങ്കന്‍ ആയില്ല, പകരം ബ്രിക്കണ്ടന്‍ ആയിട്ടുണ്ട്!!! കുളത്തില്‍ നിന്ന് എടുത്ത് ചാണകക്കുഴിയില്‍ ആണല്ലോ കൊണ്ടുവന്നിട്ടത് എന്നാണത്രെ ഇപ്പോള്‍ തവളയുടെ വിഷമം!

കുറുക്കന്റെ കല്യാണം

കുറുക്കന്റെ കല്യാണം

അത് ശരിയാണല്ലോ... മഴയും വെയിലും വന്നാല്‍ കുറുക്കന്റെ കല്യാണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ മഴ മാത്രം പെയ്താല്‍ അത് തവളക്കല്യാണം!

എത്രയെത്രെ പേര്‍

എത്രയെത്രെ പേര്‍

ഇവിടെ 35 വയസ്സായിട്ടും കല്യാണം നടക്കാത്ത ചേട്ടന്‍, 29 ലും വിവാഹം നടക്കാത്ത ചേച്ചി... അങ്ങനെയൊക്കെ ഉള്ളവര്‍ ഉള്ളപ്പോഴാണോ എട്ടും പൊട്ടും തിരിയാത്ത രണ്ട് തവളകളെ പിട്ച്ച് കല്യാണം കഴിപ്പിക്കുന്നത്!

പാര്‍ട്ടി അതല്ലേ...

പാര്‍ട്ടി അതല്ലേ...

കല്യാണത്തിന് ക്ഷണക്കത്ത് കിട്ടിയപ്പോള്‍ കിടിലന്‍ കല്യാണം ആകും എന്ന് വിചാരിച്ചു. പാര്‍ട്ടി ഏതാണെന്ന് ചോദിച്ചപ്പോള്‍ തന്നെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം കിട്ടിയത്രെ!

പാവം കേരള തവള

പാവം കേരള തവള

മധ്യ പ്രദേശിലെ തവളകളുടെ ഒക്കെ ഒരു ഭാഗ്യമേ... പക്ഷേ, പാവം കേരളത്തിലെ തവളകളെ കുറിച്ച് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ. ഇവിടെ ആണെങ്കില്‍ മഴ ഒഴിഞ്ഞിട്ട് ഒരു നേരവും ഇല്ല!

കല്യാണം നടത്തും

കല്യാണം നടത്തും

ഇതുവരെ കല്യാണം ഒന്നും നടക്കാതിരിക്കുക ആയിരുന്നു. അപ്പോഴാണ് ബിജെപി മന്ത്രി നടത്തിയ കല്യാണത്തെ കുറിച്ചുള്ള വാര്‍ത്ത കേട്ടത്. ഇപ്പോള്‍ നല്ല ആശ്വാസം തോന്നുന്നുണ്ടത്രെ!

 മഴ ഉണ്ടാകുന്നതെങ്ങനെ...

മഴ ഉണ്ടാകുന്നതെങ്ങനെ...

മഴ ഉണ്ടാകുന്നത് എങ്ങനെ എന്നൊക്കെ ചോദിച്ചാല്‍ ഇപ്പോള്‍ മറുപടി പറയാന്‍ കുട്ടികള്‍ക്കൊക്കെ നാണം ആണത്രെ... പിന്നെ ലളിതമായി ഇങ്ങനെ പറയാം!

തവളയെങ്കില്‍ തവള

തവളയെങ്കില്‍ തവള

നാല്‍പത് വയസ്സായിട്ടും കല്യാണം നടന്നില്ല. ഇനിയിപ്പോള്‍ ഈ വേഷം ഇട്ട് നേരെ ബിജെപി ഓഫീസിലേക്ക് വിടാം. തവളയെങ്കില്‍ തവളയെന്ന്!

തവളേട്ടാ...

തവളേട്ടാ...

പാടത്തൂടെ പോകുമ്പോള്‍ അല്ലേ അവന്‍മാര്‍ പിടിച്ചുകൊണ്ട് പോയത്. പാവം തവളക്കാമുകന്‍... ഒന്ന് പൊട്ടിക്കരയാന്‍ പോലും പറ്റുന്നുണ്ടാവില്ല!

എല്ലാം ശരിയായി

എല്ലാം ശരിയായി

അറിയപ്പെടുന്ന തവള ഗുണ്ടയായതുകൊണ്ട് കല്യാണം ഒന്നും നടക്കാതെ ഇരിക്കുക ആയിരുന്നു. അപ്പോഴല്ലേ ബിജെപി മന്ത്രി ഇടപെട്ടത്. പിന്നെ എല്ലാം വളരെ പെട്ടെന്ന് തന്നെ ശരിയായി!

നമുക്കാണെങ്കില്‍..

നമുക്കാണെങ്കില്‍..

നമ്മുടെ നാട്ടില്‍ ആണെങ്കില്‍ ഒരു കല്യാണം നടക്കാന്‍ എന്തൊക്കെ പങ്കപ്പാടാണ്. ജാതകം, ഉയരം, കഷണ്ടി, ജാതി എല്ലാം പ്രശ്‌നമാണ്. പക്ഷേ, തവളകളുടെ കാര്യത്തിലോ... മന്ത്രി ഇടപെട്ട് നടത്തിക്കൊടുക്കും!

ഇതിപ്പോ ലാഭായല്ലോ...

ഇതിപ്പോ ലാഭായല്ലോ...

ജോലി ഇല്ലാതിരുന്നത് കാരണം കല്യാണം നടക്കാതെ കഷ്ടപ്പെട്ട് നടക്കുന്ന തവളയായിരുന്നത്രെ അത്. ബിജെപിക്കാര് വന്ന് പിടിച്ചപ്പോള്‍ ഇത്തിരി പേടിയായെങ്കിലും ഇപ്പോള്‍ ലാഭമായെന്ന്!

പാവം വൈശാലി

പാവം വൈശാലി

എന്തൊക്കെ കഷ്ടപ്പാട് സഹിച്ചാണ് ആ വൈശാലി അന്ന് ഋഷ്യശൃംഗനെ യാഗം നടത്താന്‍ വേണ്ടി എത്തിച്ചത്. അത് കഴിഞ്ഞപ്പോള്‍ കറിവേപ്പില ആവുകയും ചെയ്തു. ഇതൊക്കെ അറിയാമായിരുന്നെങ്കില്‍....

ഓര്‍ക്കേണ്ടതായിരുന്നു....

ഓര്‍ക്കേണ്ടതായിരുന്നു....

കല്യാണം നടത്താന്‍ വേണ്ടി പിടിച്ചുകൊണ്ടുവന്ന തവള ആയിരുന്നു. അങ്ങനെയുള്ള അവന്‍ വേറെ ഒരുത്തിയെ കെട്ടിക്കൊണ്ട് വരാന്‍ പാടുണ്ടായിരുന്നോ... ഏറ്റവും ചുരുങ്ങിയത് നമ്മുടെ പ്രസ്ഥാനത്തെ കുറിച്ചെങ്കിലും ഓര്‍ക്കേണ്ടതായിരുന്നില്ലേ!

കണ്ടിട്ട് സഹിച്ചില്ല

കണ്ടിട്ട് സഹിച്ചില്ല

എന്തൊരു മഹാമനസ്‌കയായ മന്ത്രി... ഒരു തവള ഒറ്റയ്ക്ക് പോകുന്നത് കണ്ടപ്പോള്‍ സഹിച്ചില്ലത്രെ. മഴയുടെ കഥയൊക്കെ ഉണ്ടാക്കി ആ കല്യാണം അങ്ങ് നടത്തിക്കൊടുക്കുകയായിരുന്നു.

പാവം കാമുകന്‍

പാവം കാമുകന്‍

കല്യാണം കഴിപ്പിച്ചതൊക്കെ കൊളളാം... ആ പെണ്‍ തവളയ്ക്ക് ഒരു കാമുകന്‍ ഉണ്ടായ്രുന്നോ എന്ന കാര്യം എങ്കിലും അന്വേഷിക്കേണ്ടതായിരുന്നില്ലേ ആ മന്ത്രി!

നല്ല നാട്...

നല്ല നാട്...

ഒരു ചെറുക്കനും പെണ്ണും പ്രേമിച്ച് കല്യാണം കഴിച്ചാല്‍ തല്ലിക്കൊല്ലും. ഒരു പരിചയവും ഇല്ലാത്ത രണ്ട് തവളകളെ പിടിച്ച് മന്ത്രി തന്നെ കല്യാണം നടത്തി കൊടുക്കും. എന്തൊരു നാടാണിത്!

രണ്ടും ആണാണേ....

രണ്ടും ആണാണേ....

വലിയ കാര്യത്തില്‍ കല്യാണം ഒക്കെ നടത്തി. പക്ഷേ, ഒരു ആണ്‍ തവളയെ തന്നെ ആണ് മറ്റൊരു ആണ്‍തവളയെ കൊണ്ട് കല്യാണം കഴിപ്പിച്ചത് എന്ന നഗ്ന സത്യം ആരെങ്കിലും തിരിച്ചറിഞ്ഞോ ആവോ!

നാസയൊക്കെ എന്ത്...

നാസയൊക്കെ എന്ത്...

അല്ലെങ്കിലും നാസയില്‍ ഉള്ള ശാസ്ത്രജ്ഞര്‍ എല്ലാവരും ശാസ്ത്ര ബോധം ഇല്ലാത്ത അന്തം കമ്മികള്‍ ആണല്ലോ... മഴ പെയ്യിക്കാനുള്ള വഴിയൊക്കെ നമ്മുടെ ബിജെപി മന്ത്രിക്ക് നന്നായി അറിയാം!

മധ്യപ്രദേശിലെ തവളകള്‍

മധ്യപ്രദേശിലെ തവളകള്‍

തേപ്പ് പെട്ടി കഥകളിലെ സ്ഥിരം ഡയലോഗ് വരെ മാറ്റി എഴുതപ്പെട്ടിട്ടുണ്ടത്രെ... അടുത്ത ജന്മത്തില്‍ യോഗമുണ്ടെങ്കില്‍ മധ്യപ്രദേശിലെ തവളകള്‍ ആയി ജനിക്കാം എന്നാണത്രെ പുതിയ സ്റ്റൈല്‍!

പണിക്ക് പോയ കണവന്‍...

പണിക്ക് പോയ കണവന്‍...

ടിവിയിലെ വാര്‍ത്ത രണ്ടപ്പോള്‍ ഭാര്യത്തവള ശരിക്കും ഞെട്ടിപ്പോയി. രാവിലെ പണിക്ക് പോകാന്‍ ഇറങ്ങിയ ഭര്‍ത്താവ് തവളയെ ആണല്ലോ ആ ബിജെപിക്കാര്‍ പിടിച്ച് വേറെ ഒരുത്തിയെ കൊണ്ട് കെട്ടിച്ചത്!!!

അത് പ്രത്യേകം പറയണ്ട...

അത് പ്രത്യേകം പറയണ്ട...

ബിജെപി മന്ത്രിയാണ് തവളക്കല്യാണം നടത്തിയത് എന്ന് പ്രത്യേകം എടുത്ത് പറയേണ്ട ഒരു ആവശ്യവും ഇല്ലത്രെ. ഇജ്ജാതി ദുരന്തങ്ങള്‍ ആ പാര്‍ട്ടിയിലേ ഉണ്ടാകൂ എന്ന് മലയാളികള്‍ക്ക് നന്നായി അറിയാമെന്ന്!

ഡിവോഴ്‌സ് വേണ്ടി വരും!

ഡിവോഴ്‌സ് വേണ്ടി വരും!

മഴ പെയ്യിക്കാന്‍ വേണ്ടി തവളകളെ കല്യാണം കഴിപ്പിച്ചത് ഒക്കെ ശരി. ഇനി എങ്ങാനും മഴ കൂടി വെള്ളപ്പൊക്കം വന്നാല്‍ എന്ത് ചെയ്യും? ആ തവളകളെ പിടിച്ച് ഡിവോഴ്‌സ് ചെയ്യിച്ചാല്‍ മതിയായിരിക്കും അല്ലേ!

സംഗതി സിംപിള്‍....

സംഗതി സിംപിള്‍....

മഴ പെയ്യിക്കാന്‍ വളരെ എളുപ്പമല്ലേ... രണ്ട് തവള, രണ്ട് മാല, രണ്ട ബൊക്ക. ഇത്രയും മതി... കല്യാണം നടത്തിക്കൊടുത്താല്‍ പിന്നെ ചറപറ മഴ പെയ്‌തോളും!

English summary
Frog Marriage to get rain in Madhya Pradesh: How mallu trollers celebrated on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X