കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ്ആപ്പിന്റെ തരികിട നടപ്പില്ല, ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് വിലക്ക്

  • By Sandra
Google Oneindia Malayalam News

ബെര്‍ലിന്‍: വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവയ്ക്കാനുള്ള തീരുമാനം വിവാദമായതിന് പിന്നാലെ വിലക്കും വരുന്നു. വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവെയ്ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ജര്‍മനിയാണ് രംഗത്തെത്തിയിട്ടുള്ളത്.

ഫേസ്ബുക്കില്‍ പരസ്യം ചെയ്യുന്നതിനുള്ള നീക്കം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവുമധികം ഉപയോക്താക്കളുള്ള ഫേസ്ബുക്കിന്റെ ഈ നീക്കം. കസ്റ്റം ഓഡിയന്‍സ് എന്ന് പേരിട്ടിട്ടുള്ള ഫേസ്ബുക്ക് പ്രോഗ്രാം വഴിയാണ് വാട്‌സ്ആപ്പ് ഫേസ്ബുക്കിന് വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്.

ആഡ് ബ്ലോക്ക്

ആഡ് ബ്ലോക്ക്

പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള ആഡ് ബ്ലോക്കിനെ മറികടന്നതിന് പിന്നാലെയാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവയ്ക്കുന്ന ഉടമ്പടിയില്‍ വാട്‌സ്ആപ്പ് ഒപ്പുവച്ചത്. ഫേസ്ബുക്ക് വഴി പരസ്യങ്ങള്‍ നല്‍കുന്നതിന് വേണ്ടിയായിരുന്നു ഇത്.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനായി ഫേസ്ബുക്കുമായുള്ള കരാര്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇത് അനുവദിക്കാനാവില്ലെന്നായിരുന്നു ഉപയോക്താക്കളുടെ നിലപാട്.

ഹാംബര്‍ഗ്ഗ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍

ഹാംബര്‍ഗ്ഗ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍

ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവയ്ക്കാനുള്ള വാട്‌സ്ആപ്പിന്റെ നീക്കം പ്രാബല്യത്തില്‍ വന്നതോടുകൂടിയാണ് ജര്‍മ്മനിയിലെ ഹാംബര്‍ഗ്ഗ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ രാജ്യത്ത് വാട്ട്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നതിന് നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറത്തിറക്കിയത്.

വാട്‌സ്ആപ്പില്‍ നിന്ന്

വാട്‌സ്ആപ്പില്‍ നിന്ന്

ജര്‍മനിയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവയ്ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതിനൊപ്പം ഇതുവരെ വാട്‌സ്ആപ്പില്‍ നിന്ന് സ്വീകരിച്ച വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാനും ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫേസ്ബുക്കും വാട്‌സ്ആപ്പും

ഫേസ്ബുക്കും വാട്‌സ്ആപ്പും

ഉപയോക്താക്കളുടെ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനായി ഫേസ്ബുക്കും വാട്‌സ്ആപ്പും തമ്മിലുണ്ടാക്കിയിട്ടുള്ള കരാറില്‍ ഉപയോക്താക്കളുടെ അനുമതിയില്ലെന്നും ഡാറ്റാ കമ്മീഷണര്‍ ചൂണ്ടിക്കാണിക്കുന്നു.

35 കോടി

35 കോടി

ഹാംബര്‍ഗ്ഗ് ഡാറ്റാ കമ്മീഷണറുടെ ഉത്തരവ് പുറത്തുവന്നതോടെ ജര്‍മനിയിലെ 35 കോടി വാട്‌സ്ആപ്പ് ഉപയോക്തളുടെ വിവരങ്ങള്‍ക്ക് ഔദ്യോഗികമായി സംരക്ഷം ലഭിക്കും.

തേര്‍ഡ് പാര്‍ട്ടി

തേര്‍ഡ് പാര്‍ട്ടി

വാട്ട്‌സ്ആപ്പില്‍ പരസ്യങ്ങള്‍ നേരിട്ട് പ്രത്യക്ഷപ്പെട്ട് ഉപയോക്താക്കള്‍ക്ക് ബുദ്ധമുട്ടുകള്‍ സൃഷ്ടിക്കില്ലെന്ന് ആദ്യമേ ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നു. തേര്‍ഡ് പാര്‍ട്ടിയുടെ ഇടപെടല്‍ ഇല്ലാതാക്കുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനമാണ് ഈ സാധ്യത ഇല്ലാതാക്കുന്നത്.

 ഉപയോക്താക്കള്‍ക്ക്

ഉപയോക്താക്കള്‍ക്ക്

സ്പാം ഉപയോഗിച്ച് ഫേസ്ബുക്കില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ ശക്തമായി പോരാടുമെന്ന് ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നു.

English summary
Germany banned WhatsApp policy to sharing data with Facebook. Hamberg Data Commissioner rolls out new verdict to ban whatsapp's newly accepted policy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X