കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിമെയിലിലെ ഈ മാറ്റം നിങ്ങള്‍ ശ്രദ്ധിച്ചില്ലേ!! ഇരട്ടി ഓഫറുമായി ഗൂഗിള്‍, ഇന്ത്യക്കാര്‍ക്ക് ലോട്ടറി

50 എംബി വരെയള്ള ഫയലുകള്‍ ഇമെയിലിനൊപ്പം അറ്റാച്ച് ചെയ്യാന്‍ കഴിയും

Google Oneindia Malayalam News

കാലിഫോര്‍ണിയ: വിപ്ലവകരമായ മാറ്റവമായി ടെക് ഭീമന്‍ ഗൂഗിളിന്റെ ജിമെയില്‍. ഇമെയിലിനൊപ്പം അറ്റാച്ച് ചെയ്യാവുന്ന ഫയലിന്റെ വലിപ്പം 25 എംബിയില്‍ നിന്ന് 50 എംബിയാക്കിയാണ് ഗൂഗിള്‍ ഉയര്‍ത്തിയത്. വരുന്ന കുറച്ച് ദിവസങ്ങള്‍ക്കിടയില്‍ ഈ മാറ്റം ജിമെയിലില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ഗൂഗിളിനെ ഉദ്ധരിച്ച് ജി സ്യൂട്ട് വെബ്ബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വലിപ്പമേറിയ അറ്റാച്ച്‌മെന്റുകള്‍ അയക്കുന്നതിന് പരിധി നിര്‍ണയിക്കാത്ത ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കാനായിരുന്നു ഗൂഗിള്‍ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ പുതിയ മാറ്റം ജിമെയില്‍ നടപ്പിലാക്കുന്നതോടെ 50 എംബി വരെയള്ള ഫയലുകള്‍ ഇമെയിലിനൊപ്പം അറ്റാച്ച് ചെയ്ത് അയയ്ക്കുന്നതിനും ഇമെയില്‍ വഴി സ്വീകരിക്കുന്നതിനുമുള്ള വഴിയൊരുങ്ങും.

gmail1

ലോകത്ത് ജിമെയില്‍ ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ 61 ശതമതാനം പേരും ജിമെലിനെയാണ് ആശ്രയിക്കുന്നത്. ലോകത്ത് 100 കോടി ജനങ്ങളാണ് ജിമെയില്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. ഇതോടെ പിഡിഎഫ് ആക്കുകയോ ഗൂഗിള്‍ ഡ്രൈവിലേയ്ക്ക് മാറ്റുകയോ ചെയ്യാതെ നേരിട്ട് ജിമെയിലില്‍ നിന്ന് ഫയല്‍ അറ്റാച്ച് ചെയ്ത് അയയ്ക്കാന്‍ കഴിയുമെന്നതാണ് ജിമെയില്‍ ഉപയോക്താക്കളെ സംബന്ധിച്ച് എളുപ്പമാര്‍ഗ്ഗം.

English summary
Gmail will now allow users to receive files attachments up to 50MB in emails, however, size limit for outgoing email is still restricted to 25MB.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X