കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിച്ചെയെയും വെറുതെ വിട്ടില്ല; ഹാക്കര്‍മാരുടെ ഒടുവിലത്തെ ഇര ഗൂഗിള്‍ സിഇഒ

  • By Sandra
Google Oneindia Malayalam News

കാലിഫോര്‍ണിയ: ഫേസ്ബുക്ക്, ട്വിറ്റര്‍ സിഇഒമാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതിന് പിന്നാലെ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയും ഹാക്കര്‍മാരുടെ വലയില്‍ കുരുങ്ങി.
ഫെയ്സ്ബുക്ക് സിഇഒ സക്കര്‍ബര്‍ഗിനും ട്വിറ്റര്‍ മുന്‍ സിഇഒ ഇവാന്‍ വില്യംസിന്റെയും പിന്നാലെയാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ ഗൂഗിളിന്റെ ക്വോറ അക്കൗണ്ടും ഹാക്ക് ചെയ്തിട്ടുള്ളത്.

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെയും വില്യംസിന്റെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു എന്നവകാശപ്പെടുന്ന ഔര്‍മൈന്‍ എന്ന ഗ്രൂപ്പ് തന്നെയാണ് പിച്ചെയുടെ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്. ക്വോറാ അക്കൗണ്ടില്‍ കയറിയ അക്കൗണ്ടില്‍ നിന്ന് മെസേജുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പിച്ചെയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം അറിയുന്നത് ഹാക്കര്‍മാര്‍ അയച്ച മെസേജിലൂടെയാണ്. അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ കയറിയ ഹാക്കര്‍മാര്‍. പിച്ചെയുടെ 508,000 ഫോളോവേഴ്സിനെയും ട്വിറ്ററില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

sundar-pichai

ഞങ്ങള്‍ നിങ്ങളുടെ അക്കൗണ്ട് എത്രമാത്രം , സുരക്ഷിതമാണെന്ന് പരീക്ഷിച്ചതാണ്, ഞങ്ങള്‍ പാസ് വേഡില്‍ മാറ്റം വരുക്കിയിട്ടില്ല, മറ്റ് ഹാക്കര്‍മാര്‍ക്ക് അക്കൗണ്ട് ഹാക്ക് ചെയ്യാനും മാറ്റങ്ങള്‍ വരുത്തുവാനും കഴിയും എന്നും ഔര്‍മൈന്‍ ഹാക്കര്‍മാര്‍ മുന്നറിയിപ്പ് ട്വിറ്റിലൂടെ നല്‍ക്കുകയും ചെയ്തു. ജൂണ്‍ ആദ്യമായിരുന്നു ഫേയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഔര്‍ മൈന്‍ ഹാക്ക് ചെയ്തത്. നേരത്തെ 2012ല്‍ സക്കര്‍ബര്‍ഗിന്റെ ലിങ്ക്ഡ് ഇന്‍അക്കൗണ്ടും ഔര്‍മൈന്‍ ഹാക്ക് ചെയ്തിരുന്നു.

 ഗൂഗിള്‍ ക്രോമില്‍ സുരക്ഷാ വീഴ്ച; ടൊറന്റില്‍ നിന്ന് സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ജാഗ്രതൈ!!! ഗൂഗിള്‍ ക്രോമില്‍ സുരക്ഷാ വീഴ്ച; ടൊറന്റില്‍ നിന്ന് സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ജാഗ്രതൈ!!!

English summary
Google CEO Sundar Pichai’s Quora account hacked by Ourmine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X