കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെര്‍ച്ച് റിസള്‍ട്ടുകളില്‍ തിരിമറി!!!ഗൂഗിള്‍ വമ്പന്‍ തുക പിഴ നല്‍കണം!!!

2.42 ബില്യന്‍ ഡോളറാണ് ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ പിഴ വിധിച്ചിരിക്കുന്നത്.

  • By Anoopa
Google Oneindia Malayalam News

ബ്രസല്‍സ്: ഇന്‍ര്‍നെറ്റ് രംഗത്തെ അതികായന്‍ ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ പിഴ വിധിച്ചു. ഓണ്‍ലൈന്‍ ഷോപ്പിങ് സംബന്ധിച്ച ആന്റി ട്രസ്റ്റ് നിയമങ്ങള്‍ ലംഘിച്ചതിനാണ് ഗൂഗിള്‍ പിഴ നല്‍കേണ്ടത്. 2.42 ബില്യന്‍ ഡോളറാണ് വിശ്വാസ ലംഘനം നടത്തിയതിന് ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ പിഴ വിധിച്ചിരിക്കുന്നത്. 90 ദിവസമാണ് കാലാവധി നല്‍കിയിട്ടുള്ളത്. സെര്‍ച്ച് റിസള്‍ട്ടുകളില്‍ തിരിമറി നടത്തി സ്വന്തം ഉത്പന്നത്തെ മുന്നില്‍ പ്രതിഷ്ഠിച്ചു എന്നതാണ് ഗൂഗിളിനെതിരെയുള്ള കേസ്.

ഉപഭോക്താക്കളുടെ സെര്‍ച്ചിന് ഏറ്റവും യോജിക്കുന്ന ഓപ്ഷനുകള്‍ നല്‍കുകയാണ് സാധാരണയായി ഗൂഗിള്‍ ചെയ്യാറ്. മറ്റ് ഓപ്ഷനുകളുണ്ടായിട്ടും സ്വന്തം ഉത്പന്നത്തെ മുകളില്‍ പ്രതിഷ്ഠിക്കുകയാണ് ഇക്കാര്യത്തില്‍ ഗൂഗിള്‍ ചെയ്തത്. ഇന്‍ര്‍നെറ്റ് രംഗത്ത് തങ്ങള്‍ക്കുള്ള മേധാവിത്തം ദുരുപയോഗം ചെയ്ത് സ്വന്തം ഉത്പന്നത്തിന് മുന്‍ഗണന നല്‍കുകയാണ് ഗൂഗിള്‍ ചെയ്തത് എന്ന് യൂറോപ്യന്‍ യൂണിയന്‍ ആരോപിച്ചു.

google

എന്നാല്‍ സംഭവത്തില്‍ ഗൂഗിള്‍ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഇതിനു മുന്‍പും യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് പിഴ ചുമത്തിയിരുന്നു. മറ്റു സെര്‍ച്ച് എഞ്ചിനുകളുമായുള്ള മത്സരത്തില്‍ മേല്‍ക്കൈ നേടാന്‍ ഗൂഗിള്‍ തങ്ങളുടെ ഡേറ്റാ ബേസിലെ വിവരങ്ങള്‍ തെറ്റായ രീതിയില്‍ ഉപയോഗിച്ചതിന് കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് പിഴ വിധിച്ചിരുന്നു. ഈ വിഷയത്തില്‍ 2010 ല്‍ യൂറോപ്യന്‍ സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

English summary
Google fined 2.42 billion euros for breaching antitrust rules in Europe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X