കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറ്റം ഉണ്ടാക്കുന്നെങ്കിൽ നല്ലത് തന്നെ; പക്ഷേ, സിന്ദൂരം ഇട്ട മലയാളി തനിമ... ഉടയാത്ത മാറിടം...

  • By Desk
Google Oneindia Malayalam News

ലോക വനിതാ ദിനത്തിന്റെ ഭാഗമായി ഗൃഹലക്ഷമി ദ്വൈവാരിക നടത്തുന്ന 'തുറിച്ച്‌ നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം' എന്ന ക്യാംപെയ്‌നെതിരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവം. ക്യാംപെയ്നിന്റെ ഭാഗമായി അമ്മ കുഞ്ഞിനെ മുലയൂട്ടുന്ന ഫോട്ടോയാമ് കവർ ഫോട്ടോയായി ഇട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്ത് വരുന്നിട്ടും.

മോഡലിനെ വച്ചുകൊണ്ട് മാതൃഭൂമി നടത്തുന്ന ക്യാംപെയ്ന്‍ കേവലം കച്ചവടതന്ത്രമാണെന്നും അതൊരിക്കലും മുലയൂട്ടലിനെയും മാതൃത്വത്തെയും മഹത്വവത്കരിക്കുന്നതല്ലെന്നുമാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. നല്ല മാറ്റങ്ങൾ ഉണ്ടാക്കുന്നു എങ്കിൽ അതും നല്ലതാണ്. എന്നാൽ ഇത് ഒരു കട്ടവടമാകാതിരക്കട്ടെ എന്നാണ് ഗ്രാമ സഞ്ചാരി എന്ന ഫേസ്ബുക്ക് പ്രൊഫേൽ ഉടമ വിഷ്ണു പറയുന്നത്.

ഗുണങ്ങൾ തന്നെ...

ഗുണങ്ങൾ തന്നെ...

"ഗൃഹലക്ഷ്മി " എന്ന മാസികയുടെ ഈ ലക്കത്തെ വിഷയവും അതിൽ കൊടുത്തിരിക്കുന്ന കവർ ചിത്രവും നല്ലത് തന്നെ. ഒരമ്മയ്ക്ക്‌ മുലയൂട്ടാനുള്ള സ്വാതന്ത്ര്യവും പൊതു സമൂഹത്തിന്റെ തുറിച്ചു നോട്ടവും ആണ് വിഷയമായി തീരുന്നത്. ഇങ്ങനെ ഒരു ചിത്രം ഗൃഹലക്ഷ്മി യിൽ കൊണ്ടുവരുന്നതും പുരോഗമന പൊതു മലയാളി ഇടങ്ങളിലേക്ക്‌ ഒരമ്മയുടെ മുലയൂട്ടുക എന്ന കാര്യത്തെ പരാമർശിക്കുക എന്നതൊക്കെ ഈ മാസികയുടെ ഗുണങ്ങൾ ആണെന്ന് അദ്ദേഹം പറയുന്നു.

ചിത്രത്തിന്റെ പ്രശ്നം?

ചിത്രത്തിന്റെ പ്രശ്നം?

എന്നാൽ എത്രയോ കാലങ്ങളായി മുലയൂട്ടുന്ന അമ്മമാരുടെ ചിത്രങ്ങൾ സർക്കാരിന്റെ ആരോഗ്യ ലേഖനങ്ങളിലും പോസ്റ്ററുകളിലും ഉണ്ടാകുന്നുണ്ട്. അപ്പോൾ എന്താണ് ഈ ചിത്രത്തിന്റെ പ്രശ്നങ്ങൾ അല്ലെങ്കിൽ സാധ്യതകൾ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്.

പിന്നിൽ കച്ചവട തന്ത്രം

പിന്നിൽ കച്ചവട തന്ത്രം

സിന്ദൂരം ഇട്ട മലയാളി തനിമ. ഉടയാത്ത സൌന്ദര്യം ഉള്ള മാറിടം. ഇട്ടിരിക്കുന്ന വസ്ത്രങ്ങളിൽ പോലും നിറഞ്ഞു നിൽക്കുന്ന കുലീനത. അമ്മ എന്ന അർത്ഥത്തിനും അതീതമായി ഉയർന്നു നിൽക്കുന്ന കാഴ്ചാ പ്രാധാന്യം. വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടും എന്നും മാർക്കറ്റ്‌ ചെയ്യപ്പെടും എന്നുമുള്ള തന്ത്രം. വെളുത്ത നിറത്തിന്റെയും സൗന്ദര്യത്തിന്റെയും സാധ്യത. ബോധവൽക്കരണത്തിനും അതീതമായി ഉയർന്നു നിൽക്കുന്ന കച്ചവടമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറയുന്നു.

കുട്ടിയുടെ വിശപ്പായിരുന്നില്ല പ്രശ്നം

കുട്ടിയുടെ വിശപ്പായിരുന്നില്ല പ്രശ്നം

അപ്പോൾ വിശപ്പ്‌ എന്നതായിരുന്നില്ല പ്രധാന പ്രശ്നം. ഒരമ്മ കൊച്ചിന്റെ വിശപ്പ്‌ ശമിപ്പിക്കുക എന്നത് ആയിരുന്നു എങ്കിൽ അത് ആ ചിത്രത്തിൽ നിഴലിക്കും. എന്തായാലും ഒരു കുടുംബ മാസികയുടെ കവർ ചിത്രം മാറുന്നു എന്നത് ചിലരിലെങ്കിലും നല്ല മാറ്റങ്ങൾ ഉണ്ടാക്കുന്നു എങ്കിൽ അതും നല്ലതാണ്.

കച്ചവടമാവാതിരിക്കട്ടെ

ഒരമ്മ മുലയൂട്ടുന്ന ചിത്രം കച്ചവടം ആവാതിരിക്കട്ടെ.. അതൊരു നല്ല ബോധവല്ക്കരണം ആവട്ടെ. അതിൽ നിറത്തിന്റെ വേർതിരിവുകൾ ഉണ്ടാവാതെ ഇരിക്കട്ടെ. അവിടെ രാജാവിന്റെ കസേരയും പളപളപ്പുള്ള ബ്ലൗസും ഉണ്ടാവാതിരിക്കട്ടെ. വിശപ്പിനും കൊച്ചിനോടുള്ള സ്നേഹത്തിനും പകരമായി ആകർഷണമുള്ള നോട്ടങ്ങൾ ഉണ്ടാവാതിരിക്കട്ടെ എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

<strong></strong>മുലയൂട്ടൽ വിവാദം; ഇതൊക്കെ വെറും പ്രദര്‍ശനമല്ലേ എന്ന് ചോദിക്കുന്നവരോട്, ഒരു അമ്മ പറയുന്നു...മുലയൂട്ടൽ വിവാദം; ഇതൊക്കെ വെറും പ്രദര്‍ശനമല്ലേ എന്ന് ചോദിക്കുന്നവരോട്, ഒരു അമ്മ പറയുന്നു...

ശരീരാവയവം തുറന്നു കാട്ടുന്നതിൽ എന്താണിത്ര മഹത്വമുള്ളത്? ഇത് പ്രശസ്തയാകാനുള്ള തത്രപ്പാട് മാത്രം...ശരീരാവയവം തുറന്നു കാട്ടുന്നതിൽ എന്താണിത്ര മഹത്വമുള്ളത്? ഇത് പ്രശസ്തയാകാനുള്ള തത്രപ്പാട് മാത്രം...

English summary
Graama Sanchaari's facebook post about Grihalakshmi cover photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X