കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തശ്ശി ഗൂഗിളില്‍ തിരഞ്ഞത്, ലാപ്‌ടോപ്പ് നോക്കിയ ചെറുമകന് ചിരിയടക്കാനായില്ല

  • By Anwar Sadath
Google Oneindia Malayalam News

ലോകത്തെ ഏതുവിഷയത്തെക്കുറിച്ചുള്ള സംശയവും ഒറ്റക്ലിക്കില്‍ സ്‌ക്രീനില്‍ തെളിയുന്ന കാലമാണിത്. ഏതിനെക്കുറിച്ചുമുള്ള ഗൂഗിളിന്റെ വിവര ശേഖരണവും കൈമാറ്റവും ലോകത്തെ വലിയ തോതില്‍ മാറ്റി മറിക്കുന്നുണ്ടന്നാണ് പഠനങ്ങള്‍ പറയുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇന്ന് ഗൂഗിളിന്റെ അടുത്തു കൂട്ടുകാരാകുന്നതും അതുകൊണ്ടുതന്നെ.

ഇത്തരത്തില്‍ ഗൂഗിളില്‍ വിവരം തിരഞ്ഞ തന്റെ അമ്മൂമ്മയുടെ തമാശ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഇരുപത്തിയഞ്ചുകാരന്‍ മറ്റുള്ളവര്‍ക്കുകൂടി ചിരിക്കാനുള്ള വകയൊരുക്കി. മുത്തശ്ശി ഗൂഗിളില്‍ തിരഞ്ഞകാര്യം സ്‌ക്രീന്‍ ഷോട്ടു സഹിതമാണ് യുവാവ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. 7,500ല്‍ അധികം റീ ട്വീറ്റുകളാണ് ഈ പോസ്റ്റിന് ലഭിച്ചത്.

doodle

ഗൂഗിളില്‍ വിവരം തിരഞ്ഞ അമ്മൂമ്മ വിവരം ലഭിക്കാനായി പ്ലീസ് എന്നും, വിവരം ലഭിച്ചശേഷം താങ്ക് യു എന്നും പറഞ്ഞതായി കാണുന്നു. ഗൂഗിളിനോട് അഭ്യര്‍ഥിക്കുന്നതും നന്ദി പറയുന്നതുമായ വാക്കുകളാണ് ചെറുമകനില്‍ ചിരി പടര്‍ത്തിയത്. ഗൂഗിള്‍ വിവരം തന്നാല്‍ തിരിച്ചു നന്ദി പറയേണ്ടത് നമ്മുടെ കടമയാണെന്നായിരുന്നു മുത്തശ്ശി ധരിച്ചിരുന്നതെന്ന് ചെറുമകന്‍ ബെന്‍ ജോണ്‍ പറയുന്നു.

ബെന്‍ ജോണിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറപേര്‍ ട്വിറ്ററില്‍ പ്രതികരിച്ചു. അമ്മൂമ്മയുടേത് നല്ലൊരു പ്രവര്‍ത്തിയാണെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. ഇത്തരം നന്ദി പറച്ചിലുകള്‍ അവരുടെ നിഷ്‌കളങ്കതയാണെന്നും ചിലര്‍ പ്രതികരിച്ചു. അതേസമയം, തന്നെ ട്വിറ്ററില്‍ കളിയാക്കിയതില്‍ അമ്മൂമ്മയ്ക്ക് ദേഷ്യമൊന്നുമില്ല. ട്വിറ്ററിലെ ചര്‍ച്ച അവര്‍ ആസ്വദിക്കുകയാണ്.

English summary
Grandson posts nan's Google query on Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X