കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ് ജിയോ തരുന്നത് പണി മാത്രം!! മുന്നറിയിപ്പുമായി ഹാക്കര്‍ ഗ്രൂപ്പ് അനോണിമസ് ഇന്ത്യ

  • By Sandra
Google Oneindia Malayalam News

ദില്ലി: റിലയന്‍സ് ജിയോ ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യാദാതാക്കളുമായി പങ്കുവയ്ക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി പ്രമുഖ ഹാക്കര്‍ ഗ്രൂപ്പ് അനോണിമസ് ഇന്ത്യ. സെപ്തംബര്‍ അഞ്ചിന് ഔദ്യോഗികമായി സര്‍വ്വീസ് ആരംഭിച്ച ജിയോയുടെ ഉപയോക്താക്കള്‍ക്കാണ് അനോണിമസ് ഇന്ത്യയുടെ മുന്നറിയിപ്പ്.

റിലയന്‍സ് ജിയോക്കെതിരെ നേരത്തെയും അനോണിമസ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ചാറ്റ് ആപ്ലിക്കേഷനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ തള്ളിക്കളഞ്ഞ റിലയന്‍സ് അനോണിമസിനെ വിമര്‍ശിക്കുകയും ആരോപണത്തില്‍ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.

ജിയോ ആപ്പില്‍

ജിയോ ആപ്പില്‍

ജിയോ ആപ്പില്‍ നിന്നുള്ള കോള്‍ വിവരങ്ങള്‍ അമേരിക്കയിലേയും സിങ്കപ്പൂരിലേയും സെര്‍വറുകളിലേയ്ക്ക് പോകുന്നുവെന്നാണ് അനോണിമസിന്റെ പുതിയ കണ്ടെത്തല്‍. ഈ വിവരങ്ങള്‍ മാഡ് മി എന്ന് പരസ്യദാതാവുമായി പങ്കുവെയ്ക്കുന്നുവെന്നും ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു.

എന്‍ഡ് ടു എന്‍ക്രിപ്ഷന്‍

എന്‍ഡ് ടു എന്‍ക്രിപ്ഷന്‍

റിലയന്‍സ് ജിയോയുടെ ചാറ്റ് ആപ്ലിക്കേഷനിലുള്ള സുരക്ഷാ വീഴ്ചയും കഴിഞ്ഞ വര്‍ഷം അനോണിമസ് ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു. ബ്ലോഗ് പോസ്റ്റിലായിരുന്നു അനോണിമസിന്റെ വെളിപ്പെടുത്തല്‍. എന്‍ഡ് ടു എന്‍ക്രിപ്ഷന്‍ സംവിധാനമില്ലാത്ത ചാറ്റ് ആപ്ലിക്കേഷന്‍ ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ടെന്നായിരുന്നു അനോണിമസിന്റെ അവകാശവാദം.

സ്‌ക്രീന്‍ ഷോട്ടുകളും

സ്‌ക്രീന്‍ ഷോട്ടുകളും

റിലയന്‍സ് ജിയോ ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിനായി ഇത് തെളിയിക്കുന്ന തെളിവുകളടങ്ങിയ സ്‌ക്രീന്‍ ഷോട്ടുകളും അനോണിമസ് ഷെയര്‍ ചെയ്തിട്ടുണ്ട്.

ഉറപ്പുവരുത്തുന്നതിനും

ഉറപ്പുവരുത്തുന്നതിനും

ജിയോ വിവരങ്ങള്‍ ശേഖരിയ്ക്കുന്നത് ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിനും ഉപയോക്താക്കളെക്കുറിച്ച് വിശകലനം ചെയ്യുന്നതിനാണെന്നുമാണ് ജിയോ ഇന്‍ഫോ കോമിന്റെ വിശദീകരണം. ഉപയോക്താക്കളുടെ സുരക്ഷയുടെയും സ്വകാര്യതയുടേയും കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

സെര്‍വ്വറിലേയ്ക്ക്

സെര്‍വ്വറിലേയ്ക്ക്

ജിയോ ചാറ്റില്‍ നിന്നുള്ള എന്‍ക്രിപ്റ്റ് ചെയ്യാത്ത മെസേജുകളും വിവരങ്ങളും ചൈനയിലുള്ള സെര്‍വ്വറിലേയ്ക്ക് എത്തുന്നുണ്ടെന്ന് അനോണിമസ് ഒരു വര്‍ഷം മുമ്പ് കണ്ടെത്തിയിരുന്നു. ഇത് നിരസിച്ച കമ്പനി ജിയോ ചാറ്റ് ആപ്പിനെതിരെയുള്ള പകതീര്‍ക്കലാണെന്ന് ആരോപിച്ചിരുന്നു.

English summary
Hackers group Anonymous India warns Reliance users over Jio sharing data with advertisers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X