കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയുടെ മുഖത്തടിയ്ക്കാമോ- ഹരീഷിന്റെ പോസ്റ്റില്‍ കോണ്‍ഗ്രസ് 'സൈബര്‍ ഗുണ്ട'കളുടെ പൊങ്കാല!!!

Google Oneindia Malayalam News

തിരുവനന്തപുരം: അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനും ആണ് ഹരീഷ് വാസുദേവന്‍ ശ്രീദേവി എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമ. കേരളത്തിലെ പല പരിസ്ഥിതി വിഷയങ്ങളിലും നിര്‍ണായക ഇടപെടലുകള്‍ ഹരീഷ് നടത്തിയിട്ടുണ്ട്.

എന്നാല്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ഹരീഷ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ വിവാദമായിരിയ്ക്കുന്നത്. 24 മണിക്കൂറിനകം ഉമ്മന്‍ ചാണ്ടിയുടെ കരണക്കുറ്റിയ്ക്ക് ഒരെണ്ണം കൊടുത്തിട്ട് ' ആരാടോ തന്റെയീ ജനം' എന്ന് ചോദിയ്ക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ എന്നായിരുന്നു ഹരീഷിന്റെ ചോദ്യം.

Harish Vasudevan

ഇതാണ് ഹരീഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം.

'24 മണിക്കൂറിനകം ഉമ്മൻ ചാണ്ടിയുടെ കരണക്കുറ്റിയ്ക്ക്‌ ഒരെണ്ണം കൊടുത്തിട്ട്‌ "ആരാടോ തന്റെയീ ജനം" എന്ന് ചോദിക്കാൻ ആർക്കെങ്കിലും പറ്റ്വോ? ശിക്ഷ അനുഭവിക്കാൻ തയ്യാറായിത്തന്നെ?? പ്രേരണാക്കുറ്റത്തിനു നടപടി നേരിടാൻ ഞാൻ റെഡി.

സിവിൽ ഡിസ്‌ ഒബീഡിയൻസ്‌ മൂവ്‌മന്റ്‌ മാത്രമല്ലല്ലോ, ഇങ്ങനെയും ചിലത്‌ വേണ്ടേ മുഖ്യമന്തി പരിധി വിടുമ്പോൾ? സഹിക്കുന്നതിനൊരു പരിധിയില്ലേ? ക്ഷമയുടെ നെല്ലിപ്പലക തകർന്നു.'

24 മണിക്കൂറിനകം ഉമ്മൻ ചാണ്ടിയുടെ കരണക്കുറ്റിയ്ക്ക്‌ ഒരെണ്ണം കൊടുത്തിട്ട്‌ "ആരാടോ തന്റെയീ ജനം" എന്ന് ചോദിക്കാൻ ആർക്കെങ്കി...

Posted by Harish Vasudevan Sreedevi onFriday, 18 September 2015

ഇതിനെതിരെ ഫേസ്ബുക്കിലെ കോണ്‍ഗ്രസ്സുകാര്‍ അതിശക്തമായാണ് രംഗത്ത് വന്നിരിയ്ക്കുന്നത്. ഇതുവരെ സിപിഎമ്മിന് സൈബര്‍ ഗുണ്ടകളുണ്ടെന്ന് പറഞ്ഞവര്‍ക്ക് കോണ്‍ഗ്രസ്സിന്റെ സൈബര്‍ ഗുണ്ടകളെ കുറിച്ചും പറയാനുള്ള സാധ്യത തുറന്ന് കിട്ടിയിട്ടുണ്ട്.

ഹരീഷിനേയും കുടുംബത്തേയും അധിക്ഷേപിയ്ക്കുന്ന രീതിയിലുള്ള ഒട്ടേറെ കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിട്ടുള്ളത്. പലതും സഭ്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിയ്ക്കുന്നവയും ആണ്. ചിലര്‍ ഭീഷണിയും മുഴക്കുന്നുണ്ട്.

ഹരീഷിന് പിന്തുണയുമായും ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന് ഇപ്പോള്‍ തന്നെ രണ്ടായിരത്തി നാനൂറിലധികം ലൈക്കുകള്‍ ലഭിച്ചുകഴിഞ്ഞു. 250 ല്‍ അധികം ആളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

English summary
Harish Vasudevan's Facebook post calling for slap Chief Minister Oommen Chandy makes controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X