കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടപ്പാളില്‍ സംഘികളെ കണ്ടംവഴി ഓടിച്ച് നാട്ടുകാര്‍!!! സോഷ്യല്‍ മീഡിയില്‍ വൈറലായി എടപ്പാള്‍ ട്രോളുകള്‍

Google Oneindia Malayalam News

ഹര്‍ത്താലിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കണം എന്ന് പറഞ്ഞത് ബിജെപിയുടെ കേന്ദ്ര മന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനം ആയിരുന്നു. എന്തായാലും ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ എടപ്പാളിലെ ആളുകള്‍ മന്ത്രി പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചു.

ഹര്‍ത്താല്‍ അനുയായികളായ ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ബൈക്കുകളില്‍ വരുന്നതും അവരെ നാട്ടുകാര്‍ കൂട്ടംകൂടി ഓടിക്കുകയും ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ട്രോളുകളടേയും ബഹളമാണ് ഇക്കാര്യത്തില്‍. കിളിനക്കോടിന്റെ പേരില്‍ മലപ്പുറത്തെ മൊത്തം പരിഹസിച്ചതിന് മാപ്പ് ചോദിക്കുന്നും ഉണ്ട് ട്രോളന്‍മാര്‍!

വീഡിയോ കാണാം

മലപ്പുറത്ത് ഹര്‍ത്താല്‍ അനുയായികളെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് ഓടിക്കുന്നതിന്റെ വീഡിയോ ആണിത്.

സിവനേ...

സിവനേ...

ഇനിയിപ്പോള്‍ എടപ്പാള്‍ എന്ന് കേട്ടാലേ സംഘമിത്രങ്ങള്‍ക്ക് ഭയമാകും. പെട്രോള്‍ അടിക്കാന്‍ പോലും എടപ്പാളില്‍ ഇറങ്ങാന്‍ ഒന്ന് ഭയക്കും!

പേടിക്കണ്ട... ഓടിക്കോ!

പേടിക്കണ്ട... ഓടിക്കോ!

എടപ്പാളില്‍ വലിയ ആവേശം വിതറി ഹര്‍ത്താല്‍ വിജയിപ്പിക്കാം എന്നും വിചാരിച്ച് പോയതായിരുന്നു. നാട്ടുകാര്‍ കൂട്ടംകൂടി വന്നപ്പോള്‍ പിന്നെ ഇതായി സ്റ്റൈല്‍!

ഹെല്‍മറ്റ് ഉള്ളതുകൊണ്ട്

ഹെല്‍മറ്റ് ഉള്ളതുകൊണ്ട്

ഹെല്‍മറ്റ് ധരിച്ചതുകൊണ്ട് തലയ്ക്ക് മാത്രം ഒന്നും പറ്റിയില്ല. വണ്ടിയൊക്കെ ഇനി എവിടെ പോയി കണ്ടുപിടിക്കുമോ ആവോ.... എന്തായാലും കുടിക്കാന്‍ കുറേ വെള്ളം വേണ്ടി വരും!

അവര്‍ക്ക് പ്രാക്ടീസ് ഇല്ല

അവര്‍ക്ക് പ്രാക്ടീസ് ഇല്ല

നാട്ടുകാര്‍ക്ക് സംഘമിത്രങ്ങളുടെ അത്രയും ഓടി പ്രാക്ടീസ് ഇല്ലാത്തതുകൊണ്ട് ജീവനോടെ രക്ഷപ്പെട്ടു എന്നാണത്രെ ചിലര്‍ അടക്കം പറയുന്നത്. എന്താണാവോ സത്യം!

കിളിനക്കോടും എടപ്പാളും

കിളിനക്കോടും എടപ്പാളും

കിളിനക്കോടും മലപ്പുറത്ത് തന്നെ ആയിരുന്നല്ലോ... അന്ന് ഇതായിരുന്നു അവസ്ഥ. എന്നാല്‍ എടപ്പാള്‍ ഹിറ്റ് ആയപ്പോള്‍ മലപ്പുറം ഇങ്ങനെ ആണ്!

ഉമ്മന്‍ ചാണ്ടി സാര്‍ ആയിരുന്നെങ്കില്‍

ഉമ്മന്‍ ചാണ്ടി സാര്‍ ആയിരുന്നെങ്കില്‍

സൈബര്‍ കൊങ്ങികള്‍ എവിടെ ആണെങ്കിലും വലിയ മാറ്റം ഒന്നും ഉണ്ടാവില്ലത്രെ... എടപ്പാളില്‍ ഹര്‍ത്താല്‍ അനുയായികളെ ജനം ഓടിക്കുമ്പോഴും ഇതേ പല്ലവി തന്നെ!

ബൈക്കില്ലാതെ

ബൈക്കില്ലാതെ

എടപ്പാളില്‍ നിന്ന് ആളുകളൊക്കെ ഒഴിഞ്ഞുപോയോ എന്നാണത്രെ ഒരു സംഘമിത്രം ചോദിക്കുന്നത്. അവര് പോയാലെ ഇനി കാര്യം നടക്കൂ... ബൈക്ക് ഇല്ലാതെ ചെന്നാല്‍ വീട്ടില്‍ കയറ്റില്ലെന്ന്!

ജഗന്നാഥനൊക്കെ എന്ത്...

ജഗന്നാഥനൊക്കെ എന്ത്...

ധാരാവിയിലെ ഒരു ചേരി ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ച ആളാണ് ജഗന്നാഥന്‍... എന്നാല്‍ ഒരു സംഘം സംഘികളെ ഒറ്റ മിനിട്ടുകൊണ്ട് ഓടിച്ചവരാണ് എടപ്പാളുകാര്‍!

നിലയ്ക്കലിലെ അത്ര പോര

നിലയ്ക്കലിലെ അത്ര പോര

മുമ്പ് നിലയ്ക്കലില്‍ പോലീസ് നടപടി ഉണ്ടായപ്പോള്‍ ആയിരുന്നു ഇതിലും മികച്ച ഓട്ടം കണ്ടത്. എടപ്പാളിലെ ഓട്ടം അത്ര പോരായിരുന്നു എന്നാണത്രെ സംഘമിത്രങ്ങളുടെ വിലയിരുത്തല്‍!

ബൈക്കൊന്നും വേണ്ടേ...

ബൈക്കൊന്നും വേണ്ടേ...

എടപ്പാളിലെ പടയോട്ടത്തിനിടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടതാ... ഇനിയിപ്പോള്‍ ബൈക്ക് എടുക്കാന്‍ അവിടെ വരെ ഒന്ന് പോയി നോക്കാന്‍ പോലും പേടിയായിരിക്കും!

ബോള്‍ട്ട് ഞെട്ടി

ബോള്‍ട്ട് ഞെട്ടി

വേഗത്തിന്റെ കാര്യത്തില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്നായിരുന്നു ഇത്രയും നാള്‍ ഉസൈന്‍ ബോള്‍ട്ട് കരുതിയിരുന്നത്. എന്നാല്‍ എടപ്പാളിലെ ഓട്ടം കണ്ടതോടെ അക്കാര്യത്തില്‍ ഒരു തീരുമാനം ആയിട്ടുണ്ട്!

ഇങ്ങനെ മോങ്ങരുത്

ഇങ്ങനെ മോങ്ങരുത്

വീട്ടിലെത്തിക്കഴിഞ്ഞപ്പോള്‍ കരച്ചിലോട് കരച്ചില്‍... അച്ഛന് പോലും വിഷമം തോന്നിയെന്ന്. എന്നാലും ബൈക്ക് പോയല്ലോ എന്ന് ആലോചിക്കുമ്പോഴാണ്!

 ഇത്രയേ ഉള്ളൂ

ഇത്രയേ ഉള്ളൂ

ബൈക്കില്‍ ഒരു സംഘം വരുന്നത് കണ്ടപ്പോള്‍ എല്ലാവരും കോരിത്തരിച്ചിരിക്കുകയായിരുന്നു. പക്ഷേ, അല്‍പം കഴിഞ്ഞപ്പോള്‍ പിന്നെ തരിപ്പ് മാത്രമേ ബാക്കിയുണ്ടായുള്ളൂ!

ഓട്ടം

ഓട്ടം

അല്ലെങ്കിലും ഓട്ടം എന്നും ഒരു വീക്ക്‌നെസ് ആണത്രെ... ഇന്നിപ്പോള്‍ കേരളത്തില്‍ പല സ്ഥലങ്ങളില്‍ ഇങ്ങനെ ഓടിയിട്ടുണ്ട് എന്നാണ് ശ്രുതി!

കണ്ട് പഠിക്ക്...

കണ്ട് പഠിക്ക്...

കേരളത്തില്‍ ട്രോളന്‍മാര്‍ ഏറ്റവും അധികം പൊങ്കാലയിട്ട രണ്ട് സ്ഥലങ്ങളാണ് കുമ്മനവും കിളിനക്കോടും. ഇപ്പോള്‍ എടപ്പാളിനെ കണ്ട് പഠിക്കാന്‍ ആണത്രെ രണ്ട് പേരുടേയും പദ്ധതി!

മോദിജിയുടെ 15 ലക്ഷം അല്ല

മോദിജിയുടെ 15 ലക്ഷം അല്ല

സംഘശക്തി അറിയിക്കാന്‍ ബൈക്ക് റാലിയ്ക്ക് ഇറങ്ങിയതാ. മോദിയുടെ 15 ലക്ഷം കൊണ്ടല്ല, അധ്വാനിച്ചുണ്ടാക്കിയ പൈസകൊണ്ട് വാങ്ങിച്ചതാണെന്ന് അച്ഛന്‍ ഒന്ന് ഓര്‍മിപ്പിച്ചു എന്ന് മാത്രം!

സെക്കന്റുകളുടെ വ്യത്യാസം

സെക്കന്റുകളുടെ വ്യത്യാസം

അത്രയ്ക്കധികം ഒന്നും ഇല്ല... വെറും സെക്കന്റുകളുടെ വ്യത്യാസം മാത്രമേ ഉള്ളൂ. അതിനുള്ളില്‍ എല്ലാം കഴിഞ്ഞു!

പോലീസിന്റെ മാത്രമല്ല

പോലീസിന്റെ മാത്രമല്ല

സാധാരണ ഹര്‍ത്താലിനിടയ്ക്ക് പോലീസിന്റെ അടി കൊണ്ട് ഓടുന്നതൊക്കെ സാധാരണമാണ്. എന്നാല്‍ പോലീസിന്റെ അടി മാത്രമല്ല, നാട്ടുകാരുടെ അടികൊണ്ട് ഓടാനും അറിയാമത്രെ!

തീവ്രവാദി ആക്രമണം

തീവ്രവാദി ആക്രമണം

ഇനിയിപ്പോള്‍ എടപ്പാളില്‍ സംഘപ്രവര്‍ത്തകര്‍ക്ക് നേരെ തീവ്രവാദി ആക്രമണം എന്നായിരിക്കുമോ തള്ള് എന്നാണ് സംശയം!

English summary
Harthal supporters attacked by common people at Edappal, video and trolls!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X